പതിവുപോലെ കൊട്ടും കുരവയും ആഘോഷങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫിന്റെ നേതാക്കളെ പോലും അമ്പരപ്പിക്കുന്ന വിജയം അവര്‍ക്ക് കിട്ടി. എന്നാല്‍ ഇടതുപക്ഷത്തിന്റെ അടിത്തറക്ക് ഒരു കുഴപ്പവുമില്ലെന്നും നില മെച്ചപ്പെടുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ .
യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിഷയമാവേണ്ട കാര്യങ്ങള്‍ ഒന്നുംതന്നെ ഇത്തവണ പേരിനുപോലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടികളും പത്രങ്ങളും ചാനലുകളും മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് . സഭ രാഷ്ട്രീയത്തില്‍ ഇടപെടാമോ? തോമസ് ഐസകും സതീശനും നടത്തിയ സംവാദത്തില്‍ ആര് ജയിച്ചു? മാര്‍ട്ടിനു സി പി എമ്മുമായാണോ കോണ്ഗ്രസ്സുമയാണോ കൂടുതല്‍ അടുപ്പം? വര്‍ഗീയ കക്ഷികളുടെ കൂടെ ആരൊക്കെ എവിടെയൊക്കെ കൂട്ട് കൂടി ? മഞ്ഞളാം കുഴി അലി സിപിഎമ്മില്‍ നിന്ന് പോയത് എന്തിനാണ്? അലി കീടമാണോ അതോ കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞപോലെ സുന്ദരനാണോ? എന്നിത്യാദി കാര്യങ്ങളില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നവര്‍ക്ക് പഞ്ചായത്തിലെ റോഡിന്റെയും കിണറിന്റെയും കാര്യം പറയാന്‍ സമയം കിട്ടിയില്ലെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂടാ.. ആനക്കാര്യത്തിനിടക്കാണോ നിന്റെ ഒരു ചേനകാര്യം ? ഒന്ന് പോടേ...രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെന്നൊക്കെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കും, ഗാന്ധി സ്വപ്നം കണ്ടിരിക്കും. പക്ഷെ അതിനൊന്നും ഞങ്ങള്‍ക്ക് മനസ്സില്ല(എല്ലാ സ്വപ്നവും നടക്കാനുള്ളതാണോ! ). ജനങ്ങള്‍ക്ക് കടിച്ചു പറിക്കാന്‍ തല്ക്കാലം ചില വിഷയങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മതി. ബാകി ചാനലുകളും പത്രങ്ങളും നോക്കിക്കോളും.
നേരാംവണ്ണം കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നു കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. നാട്ടിലെ എന്റെ സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു എന്റെ വാര്‍ഡിലും അങ്ങനെ ഒരു പ്രദേശം ഉണ്ടെന്ന്. വേനല്‍ക്കാലത്ത് ദീര്‍ഘദൂരം നടന്നാണ് അവര്‍ വെള്ളം കൊണ്ടുവരുന്നത്. വോട്ട് ചോദിക്കാനെത്തുന്നവരോട് അവര്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ ഞങ്ങള്‍ക്ക് വേനലില്‍ വെള്ളം കിട്ടാന്‍ വല്ല സംവിധാനവും പഞ്ചായത്തിനു ചെയ്യാന്‍ കഴിയുമോ? ഈ നാട്ടുകരോടാണ് സഭയുടെ രാഷ്ടീയ ഇടപെടലും അലിയുടെ ഗ്ലാമറും പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്നല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിഷയം ആകാന്‍ പാടില്ലാത്തതാണ് ഇത്. നിയമസഭാ തെരെഞ്ഞെടുപ്പോ ലോകസഭാ തെരെഞ്ഞെടുപ്പോ ഒക്കെ ആണെങ്കില്‍ ഓക്കേ.കക്ഷി രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാന്‍ ആന്ധ്രയിലൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടി ചിഹ്നങ്ങള്‍ (കൈപത്തി, അരിവാള്‍ചുറ്റിക) ഉപയോഗിക്കാറില്ലത്രേ .
ജനാധിപത്യം അതിന്റെ ശരിയായ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് . ഇതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ജന വികാരം രേഖപ്പെടുത്തുക എന്നതിനപ്പുറം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ജന വികാരം രൂപപ്പെടുത്തുക എന്ന തലത്തിലേക്ക് എത്തേണ്ടതുണ്ട്.
പൊതുജനം കഴുതയാണെന്നു ആരോ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ആക്കുകയാണ്. അതിനെ ഒരു നല്ല കഴുത ആക്കാനെങ്കിലും നമുക്ക് ശ്രമിക്കാം.
വാല്‍കഷ്ണം --
കാലങ്ങളായി ലീഗിന്റെ ചിഹ്നമാണ് കോണി. വോട്ടു ചെയ്ത് പുറത്തിറങ്ങിയ വൃദ്ധ ലീഗുകാരനോട്: "മോനേ.. ബാലറ്റ് പേപ്പര്‍ കണ്ടപ്പോള്‍ ന്റെ നെഞ്ച് ആളിപ്പോയി. പടച്ചോനേ... നമ്മുടെ കോണിയതാ മറിഞ്ഞു കിടക്കുന്നു! ഞാന്‍ പിന്നെ ഒന്നും നോക്കീല..അതിനു തന്നെ കുത്തി..."
ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് റെയില്‍ പാളം ചിഹ്നമായതാണ് പണി പറ്റിച്ചത്. സാമാന്യം വോട്ട് 'മറിഞ്ഞു കിടന്ന കോണി'ക്ക് കിട്ടി എന്നാണ് കേള്‍ക്കുന്നത്.
രാഷ്ട്രീയത്തിനിടക്ക് ജനങ്ങളുടെ അടിസ്ഥനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കാണ് നേരം ഹാഫിസ്? നേതാക്കളാണ് നാടിന്റെ ശാപം. ഇവറ്റകള്‍ ഇല്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് എല്ലാം വേണ്ട പോലെ ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് പക്ഷെ സ്വന്തം കഴിവില്‍ വിശ്വാസമില്ല. ആന പാപ്പാനെ പേടിക്കുന്നത് പോലെ ജനം നേതാക്കളെ ഭയപ്പെടുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ജനം നേതാക്കളെ ഏല്‍പ്പിക്കുന്നു. ജനങ്ങള്‍ എന്നാണ് സ്വന്തം ശക്തി തിരിച്ചറിയുക എന്നറിയില്ല. ജനങ്ങളെ ഭിന്നിപ്പിച്ച് നേതാക്കളാവുക എന്ന തന്ത്രമാണ് എല്ലാ നേതാക്കളും പയറ്റുന്നത്.
ReplyDeleteപക്വമായ നിരീക്ഷണങ്ങളാണ് ഹാഫീസിന്റേത് , ആശംസകള്‍ !
സുകുമാരൻ സാർ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്
ReplyDeleteപക്വമായ നിരീക്ഷണങ്ങളാണ് ഹാഫീസിന്റേത് , ആശംസകള്‍ !
തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഇനി എന്റെചിത്രം വന്നു കാണൂ
ReplyDeletedear haeez
ReplyDeleteശരിയായ വിശകലനം. ശ്രദ്ധേയമായ നിരീക്ഷണം.
നമ്മുടെ മാധ്യമങ്ങളുടെ മുഖ്യധാരാബഹളങ്ങള്‍ക്കിടയില്‍
നിറം മങ്ങിപ്പോകുന്ന അടിസ്ഥാന വിഷയങ്ങള്‍ വളരെ ഏറെയാണ്.
വെളിച്ചത് വരുന്നവക്ക് തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം
ആയുസ്സുമുണ്ടാവില്ല.
വീണ്ടും എഴുതുക.
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവും..
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കെ പി എസ്സ് ,ജുവൈരിയ സലാം ,ഹൈന, ബിന്ശേഖ് , നന്ദി
ReplyDeleteഹാഫീസിണ്റ്റെ അഭിപ്രായത്തോട് കുറച്ചൊക്കെ യോജിക്കുന്നു. പക്ഷെ നേതാക്കള്‍ വേണ്ട എന്ന സുകുമാരന്‍ ചെട്ടണ്റ്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. പല നേതാക്കളും മോശമുണ്ടെങ്കിലും, മന്‍മോഹന്‍ എന്ന ഒരു നെതാവല്ലേ ഇന്ത്യക്കു അന്താരാഷ്ട്ര തലങ്ങളില്‍ ഇത്രയും അംഗീകാരം നേടിത്തന്നത്. പലരു കൂടിയാല്‍ പാമ്പു ചാവില്ല എന്നതു പകല്‍ പോലെ സത്യമാണ്.
ReplyDeleteengineermaar രാഷ്ട്രീയത്തില്‍ ഇടപെടണ്ട.....എന്ന് ഇനി ordinance വരും സൂക്ഷിക്കുക!!!!!!
ReplyDelete