Tuesday, November 9, 2010
പനോരമ
നീണ്ടു കിടക്കുന്ന മല നിരകള്‍ , വലിയ കെട്ടിടങ്ങള്‍ , വിശാലമായ കടല്‍ത്തീരം എന്നിവയൊക്കെ മുഴുവനായി ഒരു ഫോട്ടോയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് നമ്മില്‍ പലരും പലപ്പോഴും ചിന്തിചിട്ടുണ്ടാവും. ഇങ്ങനെയുള്ള വളരെ വിശാലമായ view angle ഉള്ള ചിത്രങ്ങള്‍ക്കാണ് പനോരമ എന്ന് പറയുക. view angle എത്രത്തോളം വിശാലമാവാം? 180 ഡിഗ്രി view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് ഒരു പുതുമയല്ലാതായിരിക്കുന്നു. 360 ഡിഗ്രി view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് സുലഭമാണ്. എന്ന് വച്ചാല്‍ സാധാരണ ഒരു ഫോട്ടോ കാണുന്ന കാഴ്ചക്ക് ഉപരി നിങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് ചുറ്റും നോക്കിയാല്‍ എന്തൊക്കെ കാണാവോ അതെല്ലാം ഒരു പനോരമ നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം.
പനോരമ കാണാന്‍ നല്ല രസമാണെങ്കിലും നിര്‍മ്മാണം അത്ര സുഖകരമല്ല. ഇപ്പോള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ നടത്താം. നമ്മുടെ ഫോട്ടോഷോപ്പിലും ഇത് സാധ്യമാണ്.
സാധാരണ കാമറ ഉപയോഗിച്ച് വളരെ വിശാലമായ കാഴ്ചകള്‍ പകര്‍ത്തുക സാധ്യമല്ല. അതിനാല്‍ ഒരു സ്ഥലത്തിന്റെ പനോരമ തയ്യാറാക്കാന്‍ ആ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളുടെ ധാരാളം ഫോട്ടോകള്‍ എടുത്ത ശേഷം അവ മെര്‍ജ് ചെയ്യുകയാണ് പതിവ്. എത്ര അധികം ഫോട്ടോകള്‍ ഉപയോഗിക്കുന്നുവോ അത്രയും ചിത്രത്തിന്റെ മികവ് കൂടും. ഒരു ഫോട്ടോയുടെ വളരെ ചെറിയ ഒരു ഭാഗമാണ് ഉപയോഗിക്കുക.
ഇങ്ങനെ ധാരാളം ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വലിയ ചിത്രമാക്കുന്നു. ഒരു പനോരമ തയാറാക്കുന്നതിനിടയില്‍ ഉള്ള ചിത്രം താഴെ കാണാം.
ഇങ്ങനെയൊക്കെയാണ് പനോരമകള്‍ നിര്‍മ്മിക്കുന്നത്. ഇനി മനോഹരമായ ചില പനോരമകള്‍ കാണാന്‍ താഴെ ലിങ്കുകളില്‍ ക്ലിക്കൂ....
ക്ളിക്കുവിന്‍ തുറക്കപ്പെടും എന്നാണല്ലോ...
ഇന്ത്യാ ഗേറ്റ്
ചാര്‍മിനാര്‍
ഗോല്‍ക്കൊണ്ട ഫോര്‍ട്ട് ഹൈദരാബാദ്
രാജ് ഘട്ട്
ബുര്‍ജ് ഖലീഫ ദുബായ്
പൂക്കോട്ട് തടാകം വയനാട്
ലോട്ടസ് ടെമ്പിള്‍
ബുദ്ധ പ്രതിമ (ഹുസൈന്‍ സാഗര്‍ തടാകം, ഹൈദരാബാദ്)
കടപ്പാട് --
കെ പി സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ നിന്നാണ് പനോരമകളുടെ ഈ സൈറ്റ് ആദ്യമായി കണ്ടത്. ഇങ്ങനെ പല രസകരമായ കാര്യങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. അദേഹത്തെ ഇവിടെ വായിക്കാം.
Subscribe to:
Post Comments (Atom)
pothu vijnaanaparamaaya ee blog kollaam
ReplyDelete