Thursday, December 16, 2010

ബ്ലോഗ്‌ മാന്ത്രികം.


 
ബ്ലോഗ്‌ മാന്ത്രികം എന്ത്? എന്തിന്?

സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്നും അത് നാലാള്‍ വായിക്കണമെന്നുമുള്ള ആഗ്രഹം കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാവുക സ്വാഭാവികം. ഇങ്ങനെ ആറ്റുനോറ്റ് ഉണ്ടാക്കുന്ന ബ്ലോഗ്‌ ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞു നോക്കാതെ വരുമ്പോള്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന മനോവിഷമങ്ങള്‍ പ്രവചനാതീതമാണ്. ഇതുണ്ടാക്കുന്ന പ്രശങ്ങളെ കുറിച്ച് ബ്ലോഗറായ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..

ഹിറ്റ് കൗണ്ടര്‍ രണ്ടക്കം കടക്കാതിരിക്കുക. ആരും ഫോളോ ചെയ്യാതിരിക്കുക. എന്നിവയില്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍ . പുതിയ പോസ്റ്റിനുള്ള മരുന്നൊന്നും കിട്ടാതെ വരുമ്പോഴുള്ള തലവേദന,തലകറക്കം. ശൂന്യമായ കമന്റ് ബോക്സ് കാണുമ്പോഴുള്ള ബോധക്ഷയം, കണ്ണില്‍ ഇരുട്ട് കയറല്‍ , കമ്പ്യൂട്ടര്‍ തല്ലിപ്പൊളിച്ച് ദൂരെ കളയാനുള്ള തോന്നല്‍ . പോസ്റ്റൊന്നും കിട്ടാതെ വരുമ്പോള്‍ വല്ല പാറ്റയെയോ പട്ടിയെയോ ഫോട്ടോയെടുത്ത് പോസ്റ്റാമെന്നു കരുതി കാമറയുമായി വരുമ്പോഴേക്ക് അവ മാനരക്ഷാര്‍ത്ഥം ഓടുന്നത് കാണുമ്പോഴുള്ള സങ്കടം. ഏറെ പ്രതീക്ഷയോടെ ഒരുപാടു സമയമെടുത്ത് എഴുതിയ പോസ്റ്റ് തന്റേതല്ലാത്ത കാരണത്താല്‍ ഹിറ്റാകാതെ വരുമ്പോഴുള്ള നൈരാശ്യം, ഇന്റര്‍നെറ്റ് എക്സ്പ്ലോററിനോടുള്ള അലര്‍ജി. നാലാള് കൂടുന്ന ബ്ലോഗിലൊക്കെ പോയി കമന്റി പോന്നിട്ടും ഒരുത്തനും തിരുഞ്ഞു നോക്കാതെ വരുമ്പോഴുള്ള വിഷമം, ബൂലോഗ വിരക്തി. സ്വന്തം സുഹൃത്തുക്കള്‍ പോലും ഫോളോ ചെയ്യാതെ വരുമ്പോള്‍ തോന്നുന്ന ആത്മഹത്യാ പ്രവണത. മൊത്തം പോസ്റ്റിന്റെ എണ്ണത്തിന്റെ പകുതിപോലുമില്ല കമന്റുകളുടെ എണ്ണം എന്ന് മനസ്സിലാവുമ്പോള്‍ സ്വന്തത്തോടു തോന്നുന്ന അസാമാന്യമായ പുച്ഛം.
 "ഇനിയും നിര്‍ത്തിയില്ലേ?", "വേറെ പണിയൊന്നും ഇല്ലേ?","എഴുതാന്‍ അറിയില്ലെങ്കില്‍ എഴുതരുത്. പ്ലീസ്‌" എന്നിങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോഴുള്ള ഹൃദയ സ്തംഭനം, മാനഹാനി. നൂറുകണക്കിന് ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ കാണുമ്പോള്‍ കണ്ണ് തളളുക, സ്വന്തം തലക്കടിക്കുക, ഭാര്യയോടും മക്കളോടും ചൂടാവുക, കീബോര്‍ഡ് തല്ലിപൊളിക്കുക, മൌസ് എടുത്ത്‌ എറിയുക എന്നീ പ്രശ്നങ്ങള്‍ , ബ്ലോഗ്‌ നാലാള്‍ വായിക്കാന്‍ വേണ്ടി പഠിച്ചതും കോപ്പി അടിച്ചതുമായ സകല അടവും പയറ്റി രക്ഷയില്ല എന്ന് മനസ്സിലാവുമ്പോള്‍ ഈ ബൂലോഗത്തിനു ഒരു ഭാരമായി എന്തിനിങ്ങനെ ബ്ലോഗറായി ജീവിക്കുന്നു എന്ന ചിന്ത (സ്വാഭാവികം), ബ്ലോഗ്‌ ഡിലീറ്റ് ചെയ്തു സന്യാസത്തിന് പോയാലോ എന്ന ആലോചന (വളരെ സ്വാഭാവികം).


എന്നിങ്ങനെ ബ്ലോഗര്‍മാര്‍ പുറത്ത്‌ പറയാന്‍ മടിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനത്തെ പ്രത്യാശയും പ്രതിവിധിയുമാണ് ബ്ലോഗ്‌ മാന്ത്രികമെന്ന പേരില്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നത്. സുപ്രസിദ്ധ ബ്ലോഗ്‌ മാന്ത്രികന്‍ അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബൂലോഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടകം ബ്ലോഗ്‌ മാന്ത്രികത്തിലൂടെ നിരവധി ബ്ലോഗുകളില്‍ സമാധാനവും സന്തോഷവും പ്രദാനം ചെയ്ത് പ്രയാണം തുടരുന്ന അദ്ദേഹം ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ബ്ലോഗര്‍മാര്‍ക്ക് സുപരിചിതനായിരിക്കുന്നു എന്നത് കേവലം യഥാര്‍ത്ഥ്യമത്രേ. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ലാപ്ടോപ്പിന് മുന്നില്‍ തപസ്സിരുന്നു ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ , മോസില്ല തീ കുറുക്കന്‍ , ഗൂഗിള്‍ ക്രോം പോരാത്തതിന് ആപ്പിള്‍ സഫാരി എന്നിവയിലൂടെ ഗൂഗിള്‍ , അള്‍ട്ടാവിസ്റ്റ, യാഹൂ, ആഹൂ , ഓഹോ എന്നിവയില്‍ ദീര്‍ഘകാലം സേര്‍ച്ച്‌ ചെയ്ത് കിട്ടിയ അമൂല്യ വിജ്ഞാനീയങ്ങള്‍ ആറ്റിക്കുറുക്കിയാണ് ബ്ലോഗ്‌ മാന്ത്രികം തയ്യാറാക്കിയത്.

മടിച്ചു നില്‍ക്കാതെ ഇന്നുതന്നെ മണിയോര്‍ഡര്‍ അയക്കൂ. നിങ്ങളുടെ ബ്ലോഗിനെ രക്ഷിക്കൂ.. നിങ്ങളുടെ ബ്ലോഗ്‌ കമന്റുകള്‍കൊണ്ട് നിറയുന്ന മഹാത്ഭുതത്തിനു സാക്ഷിയാകൂ....

NB: എന്നെ ബന്ധപ്പെടുന്നവരുടെ ബ്ലോഗുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നതായിരിക്കും (പുറത്ത്‌ പറഞ്ഞു നാറ്റിക്കില്ല)





മണിയോര്‍ഡര്‍ / ഡി ഡി / ചെക്ക് അയച്ച ശേഷം ഇതുകൂടി വായിക്കുക.
(ശ്രധേയന്റെ ഏലസ്സ് മാഹാത്മ്യം എന്ന പോസ്ടിനോടു കടപ്പാട് )


.

55 comments:

  1. എന്നാ പിന്നെ ആദ്യം ഏലസ്സ് കെട്ടി തന്റെ ബ്ലോഗ് ഒന്ന് പോപ്പുലര്‍ ആക്കിക്കൂടെ എന്ന് ചോദിക്കരുത്. പണം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു പണം വാങ്ങുന്ന സിദ്ധനോട് ഇത് നാം ചോദിക്കാറില്ലല്ലോ !

    ReplyDelete
  2. അത് കലക്കി ഹഫീസ്!

    നാളെ ആരെങ്കിലും ഇങ്ങനെ ഒരു ഏലസിന്റെ പരസ്യവുമായി ഇറങ്ങിയാല്‍ അത് വാങ്ങാനും ആളുകള്‍ കാണും. ബ്ലോഗിലെ പുലികള്‍ വരെ തലയില്‍ മുണ്ടിട്ടു വരും. കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹത്തിന്റെ ഒരു ഭാഗം തന്നെയാണല്ലോ ബൂലോകവും.

    ReplyDelete
  3. ഡാ എന്തോക്കെയാടെ ഈ എഴുതി വെച്ചിരിക്കുന്നത് ..!!!

    ഹഫീസ്..ഗംഭീരമായിരിക്കുന്നു ..പിന്നെ നമ്മുടെ പ്രവസിനിക്കിട്ടു കൊട്ടിയ ആകോട്ടു എനിക്ക് ഒരു പാട് ഇഷ്ട്ടമായി ...കലക്കി മോനെ ..ഇത് നീ എന്റെ ബ്ലോഗു വായിക്കുന്നത് കൊണ്ട് പറയുകയല്ല ..ചിരിപ്പിച്ചു കേട്ടോ ..

    ReplyDelete
  4. താങ്കൾ മുകളിൽ പറഞ്ഞ എല്ലാ അസ്കിതകളും ഉള്ള ഒരു ബ്ലോഗറാണ്‌ ഞാൻ. താങ്കൾ എന്റെ ബ്ലോഗിൽ വന്നു ഒന്നു മന്ത്രം ചൊല്ലി ഒരു രക്ഷപ്പെടുത്തിത്തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ഇതോടൊപ്പം ഒരു 1001 ഉറുപ്പിക ദക്ഷിണയായി e-post - ൽ അയച്ചിട്ടുണ്ട്. ഇതാണ്‌ ഈയുള്ളവന്റെ ബ്ലോഗ് .. വന്നാലും ... അനുഗ്രഹിച്ചാലും.

    ReplyDelete
  5. അന്നം മുട്ടുമ്പോള്‍ മാനം മറക്കും. നര്‍മം പൊതിഞ്ഞ പോസ്റ്റ്‌. വളരെ ഭംഗിയായ അവതരണം.

    ReplyDelete
  6. ഞാനയച്ച മണിയോര്‍ഡര്‍ കിട്ടിയോ ഹഫീസെ.കമന്റുകള്‍ ഡിലീറ്റായ് പോകാതിരിക്കാനുള്ള മന്ത്രം കൂടെ ചേര്‍ക്കണേ..

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹത്തിന്റെ ഒരു ഭാഗം തന്നെയാണല്ലോ ബൂലോകവും.സമൂഹം നന്നാവില്ല ശ്രദ്ധേയന്‍.

    ReplyDelete
  7. blog nannayittundallo.....okay don't worry i will become a follower.........

    ReplyDelete
  8. താൻ എന്നെയൊന്ന് ഫോളോ ചെയ്ത് നോക്ക്,,,
    ലക്ഷം ലക്ഷം പിന്നാലെ,,,
    (ആ പ്രിവ്യൂ അങ്ങ് എടുത്തുമാറ്റ്)

    ReplyDelete
  9. എന്റെ ബ്ലോഗില്‍ ഫോല്ലോവേര്സിന്റെയും ,കമന്റ്‌ കുട്ടന്മാരുടെയും ശല്യം സഹിക്കാനാവുന്നില്ല ...(ജമാഅത്തെ ഇസ്ലാമി വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ :) ഹ ഹ ഹ ഹ )അവരെയൊക്കെ ഓടിക്കാന്‍ വല്ല മന്ത്രമോ ,എലസോ ഉണ്ടോ സുപ്രസിദ്ധ ബ്ലോഗ്‌ മാന്ത്രികന്‍ അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ .....?

    ഹാഫിസ്‌... കലക്കി ,തമാശയും ഗുണ പാഠവും ഇഷ്ടമായി ...തുടരുക ..ഭാവുകങ്ങള്‍ ....:)

    ReplyDelete
  10. ബൂലോകത്തെ ശല്യക്കാരായ രണ്ടുപേരുടെ ബ്ലോഗ്‌ ഒന്ന് പൂട്ടി സീല്‍ ചെയ്തു അവരെ വഴിയാധാരമാക്കി തരണം .കാശ് ഞാന്‍ DD ആയി അയച്ചിട്ടുണ്ട്. അവരുടെ ലിങ്ക് താഴെ.
    ഇവിടെ ക്ലിക്കൂ
    ഇവിടെയും

    ReplyDelete
  11. ഭംഗിയായ അവതരണം.....

    ReplyDelete
  12. ഹാഫിസ്, ഇ മെയിൽ കിട്ടിയതിനാലാണ് രസകരമായ ഈ ബോലോഗിൽ കയറാൻ പറ്റിയത്. പ്രശനവശാൽ എന്റെ ബ്ലൊഗിനു ശനികലമത്രെ. തിരക്കഥകൾക്ക് ജീവൻ നൽകിയാൽ രക്ഷപെടുമെന്നാണ് ജ്യോത്സ്യൻ പറയുന്നത്.

    ReplyDelete
  13. ha ha kollam.. ee topic njaan ezhuthaan irunnatha.. samadrohi athinu munpe adichu maati ivide postiyalle...

    ReplyDelete
  14. ഹഫീസേ,
    സൃസ്ടിപരമായ കാര്യങ്ങളില്‍, നിങ്ങള്‍ വിദ്യാര്‍ഥികള്‍ ഇടപെടരുത്! പാവപ്പെട്ട ബ്ലോഗര്‍മാരെ, ഇവിടെ സമാധാനമായിട്ടുജീവിക്കാന്‍, അല്ലെങ്കില്‍ ബ്ലോഗെഴുതി മരിക്കാന്‍ അനുവദിച്ചു കൂടേ?
    ഏലസ്സും - ചരടും, തീറാധാരവും, പാട്ടച്ചീട്ടുമൊക്കെ യായിട്ട്, ഇപ്പോള്‍ത്തന്നെ കുറെ പുതിയ ബ്ലോഗര്‍മാര്‍ ഇറങ്ങിയിട്ടുണ്ട്.
    ഇ - മെയിലും, സമന്‍സും, അറസ്റ്റു വാറണ്ടുമൊക്കെയായിട്ടു ഇപ്പോള്‍ത്തന്നെ അവര്‍, ബൂലോക ബ്ലോഗ്‌ മുത്തപ്പന്മാരുടെ ഉറക്കം കെടുത്തുന്നുണ്ട്.
    താനായിട്ട് ഇനി അവര്‍ക്ക് ബൂസ്റ്റും കൂടി വാങ്ങി ക്കൊടുക്കണോ?

    ReplyDelete
  15. അറബി മാന്ത്രിക വീരനെ മുഖം കാണിച്ചു ല്ലേ ? കണ്ടില്ലേ അവര്‍ക്ക് തന്നെ പാര പണിതു.
    ഉസ്താദിനെ ബന്ധപ്പെട്ടപ്പോള്‍ നേരില്‍ കാണുവാന്‍ ക്ഷണിച്ചിരിക്കുകയാണ് ... അതിനു ശേഷം എന്റെ ബ്ലോഗും പിന്നെ മറ്റു പലതും ഇന്നീ കാണുന്ന നിലയില്‍ നിന്ന് ഒരു കുതിച്ചു കയറ്റം തന്നെയാവും ... ഹഫീസിന്റെ ബ്ലോഗു മാന്തികം promote ചെയ്യാന്‍ ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ടെങ്കില്‍ പറയണം ...

    പിന്നെ ഈയിടെയായി പോസ്റ്റിങ്ങ്‌ പരിപാടി തല്‍ക്കാലം നിര്‍ത്തി ... ഇനി കമന്റുകള്‍ വിറ്റു ജീവിക്കാന്‍ തീരുമാനിച്ചു .. അത് കൊണ്ട് ഹിറ്റ്‌ കുറഞ്ഞുവെന്ന മാനഹാനി / സാമ്പത്തിക നഷ്ടം എന്നിവ പോയിക്കിട്ടി.

    ആക്ഷേപ ഹാസ്യം നന്നായി ..
    നാഥന്‍ അനുഗ്രഹിക്കട്ടെ ...

    ReplyDelete
  16. പോസ്റ്റ് കലക്കിയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ..
    ബ്ലോഗ്ഗെര്‍മാരുടെ മാനസിക പ്രശനങ്ങളെ മുതലെടുത്തു
    തയ്യാറാക്കിയ ഈ ബ്ലോഗ് മന്ത്രികത്തെത്തേടി അനേകം
    പേര്‍ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
    അക്കൌണ്ടില്‍ കാശു കുറേ വീഴുമ്പോള്‍ മുങ്ങിക്കളയരുതേ..

    ReplyDelete
  17. ഉഷ്ണം ഉഷ്ണേന ശാന്തി..!!!
    തണല്‍ പറഞ്ഞത് എനിക്ക് പിടിച്ചു..ഇങ്ങനെ എല്ലാവരും
    സ്വയം തിരിച്ചറിഞ്ഞാല്‍ പിന്നീ ബുലോകം ശാന്തം..എന്നാലും
    നിങ്ങള്‍ രണ്ടു പേരും പൂട്ടണ്ട കേട്ടോ..തണലെ..വേണ്ടവര്‍ കണ്ടു
    പഠിക്കട്ടെ.അല്ലാത്തവരെ വെറുതെ വിട്ടെരെന്നെ...

    ReplyDelete
  18. പഠിച്ച കൂടോത്രം മൊത്തമായും ചില്ലറയായും പ്രയോഗിച്ചു നോക്കി..മേമ്പൊടിയായി രണ്ട്തരം സല്‍ഫാനും സമം ചേര്‍ത്ത് ജിന്നിനേം പാമ്പിനേം ഇബ്ലീസിനേം കിട്ടാവുന്നോരെയൊക്കെയും കൂട്ട്പിടിച്ചിട്ടും ചിലര്‍ക്ക് ചിലരുടെ ശല്യം സഹിക്കാനാവുന്നില്ല...ഇനിയേത് ബ്ളോഗ് ചുക്കാദിക്കഷായമാണപ്പാ സേവിക്കേണ്ടത്...?

    ReplyDelete
  19. Njan - ആ പുഞ്ചിരിക്ക് നന്ദി

    ശ്രദ്ധേയന്‍ | shradheyan- താങ്കള്‍ പറഞ്ഞ പോലെ “അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ” എന്ന ചിന്തയാണ് പ്രശ്നം.

    faisu madeena @ ശ്...പ്രവാസിനിയോടു പറയല്ലേ ..എന്നെ തല്ലി ഓടിക്കും.

    കാഡ് ഉപയോക്താവ് @ വല്‍സാ, എല്ലാം ശരിയാകും..നോം താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു.

    Shukoor - നന്ദി

    priyadharshini @ നിങ്ങള്‍ക്കെങ്കിലും കാര്യം മനസ്സിലായല്ലോ...താങ്ക്സ് . രണ്ടു ഏലസ്സ് സൗജന്യമായി അയക്കാം.

    mini//മിനി – ഇനി അത് പരീക്ഷിച്ചില്ല എന്ന് വേണ്ട ...

    Noushad Vadakkel – നമ്മള്‍ കണ്ടുമുട്ടിയാതൊക്കെ “തര്‍ക്ക”പ്രദേശങ്ങളില്‍ ആണ്. ഇവിടെ കണ്ടതില്‍ സന്തോഷം. പിന്നെ ജമാഅത്ത്കാരെ ഓടിക്കാന്‍ കുറച്ച് പാടാ..എന്റെ ഏലസ്സ് മതിയാകില്ല.

    മുല്ല – കമന്റ് ഡിലീറ്റ് ആയി പോയതിനു അത്യാവശ്യം അനുഭവിച്ചു അല്ലേ. അവിടെ കമന്റിയ എനിക്കും കിട്ടി അത്യാവശ്യം :)

    ഇസ്മായില്‍ കുറുമ്പടി (തണല്‍) – ആദ്യത്തെ ബ്ലോഗുകാരന്‍ മഹാ പ്രശ്നക്കാരന്‍ തന്നെ. അത് പൂട്ടിക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. രണ്ടാമത്തവന്‍ ഒരു പാവമാ ജീവിച്ച് പൊയ്ക്കോട്ടേ...

    Naushu –താങ്ക്സ്

    Srikumar – ശനിദശ മാറി വൈകാതെ രാജയോഗം വരും .

    കണ്ണന്‍ | Kannan – ഹ ഹ അതാണ്‌ ബ്ലോഗ്‌ മാന്ത്രികത്തിന്റെ ഗുണം..

    Appachanozhakkal – ബ്ലോഗ്‌ ലോകത്ത്‌ എല്ലാരും സമന്മാരാണ് അപ്പച്ചോ ..

    Sameer Thikkodi – ആദ്യം എനിക്ക് കഞ്ഞിക്കുള്ള വക കിട്ടുമോ എന്ന് നോക്കട്ടെ. ഫീല്‍ഡ് സ്റ്റാഫിന്റെ കാര്യം പിന്നെ പറയാം ..

    Muneer N.P – ഞാന്‍ മുങ്ങുന്നതിനു മുമ്പ്‌ എന്നെ ആരെങ്കിലും മുക്കുമോ എന്നാണ് എന്റെ പേടി.

    ente lokam – ഞാനും തണലും സ്വയം തിരിച്ചറിഞ്ഞു എങ്കിലും മറ്റു പലരും അത് തിരിച്ചറിയുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം

    ഒരു നുറുങ്ങ് – കുറെ കാലമായല്ലോ കണ്ടിട്ട്. നിങ്ങളെയൊക്കെ വരുത്താന്‍ അവസാനം ബ്ലോഗ്‌ മാന്ത്രികം തന്നെ വേണ്ടിവന്നു.

    ReplyDelete
  20. പരീക്ഷിച്ചു വിജയിച്ചിട്ടു തരാം MONEY, അല്ലെങ്കില്‍ " രുദ്രാക്ഷ മഹാത്മ്യം " കഥ പോലെ ആവും , ഇതും ഒരു കൂടോത്രമാണല്ലോ ,

    ReplyDelete
  21. ഹഫീസ് , ഞാന്‍ അയച്ച മണി ഓര്‍ഡര്‍ കിട്ടിയില്ലേ .......
    മന്ദ്രം തുടങ്ങിക്കോ ......

    എന്തായാലും ഇത് കലക്കി മോനെ

    ReplyDelete
  22. Ha..ha..kali kaala sambava vikaasangal vechu kondulla post kalakki....
    Kuber kunji elasso chekkutti vaappa elasso undankil para...

    ReplyDelete
  23. കമന്റടിക്കാൻ പലതരം മലക്കം മറിച്ചിൽ അല്ലേ..?

    ReplyDelete
  24. എനിക്കും വേണം ബ്ലോഗു മാന്ത്രികം.തീര്ന്നു കാണുമോ എന്തോ.. കണ്ടമാനം ഓര്ഡrര്‍ ഉണ്ടല്ലോ..
    എന്റെ ബ്ലോഗും ക്ലെച്ചു പിടികുന്നില്ല

    ReplyDelete
  25. മനസ്സറിയും യന്ത്രം കൂടിയാണീ ബ്ലോഗ്. നമ്മള്‍‌ തീരെ പ്രതീക്ഷിക്കാത്തവരില്‍‌ നിന്നും ചിലപ്പോള്‍‌ പ്രോല്‍‌സാഹനങ്ങളും, അഭിനന്ദനങ്ങളും കിട്ടിയേക്കാം.
    മറിച്ച്‌ മറ്റു ചിലരുടെ പ്രതികരണം നമ്മളെ അല്‍‌ഭുതപെടുത്തിയേക്കാം. ഇങ്ങിനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന്‌ നടിക്കുന്നവര്‍‌; വായിച്ചിട്ടും വായിച്ചില്ലന്ന്‌ അഭിനയിക്കുന്നവര്‍‌; സംഭാഷണത്തിനിടയില്‍‌ ഈ വിഷയത്തേക്കുറിച്ച്‌ പരമാര്‍‌ശം വന്നു പോയാല്‍‌ അസ്വസ്ഥരാകുന്നവര്‍‌; എത്രയും പെട്ടന്ന്‌ വിഷയം മാറ്റാന്‍‌ തിടുക്കം കൂട്ടുന്നവര്‍‌. ഇങ്ങിനെയുള്ള കുറേ ആളുകളെ നമ്മുക്കിതിലൂടെ കണ്ടുമുട്ടാം. ബ്ലോഗ്‌ എഴുതി തുടങ്ങുന്നതോടെ ചിലപ്പോള്‍‌ നിങ്ങള്‍‌ക്ക്‌ പലരേയും നഷ്‌ട്ടപ്പെട്ടെന്ന്‌ വരാം. അതില്‍‌ നിങ്ങള്‍‌ വിഷമിക്കേണ്ടതില്ല കാരണം മറുവശത്ത്‌ നിങ്ങളെഴുതുന്നതും കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകള്‍‌ ഉണ്ടന്ന്‌ ഓര്‍‌ക്കണം. ആശംസകള്‍!

    ReplyDelete
  26. പെട്ടന്ന് കാശുകാരനാവാനുള്ള പണി ഇതു തന്നാ ,,,,,, ദാ ഇതുപോലെ ഒരു പാപ്പ ഇവിടെയും ഉണ്ട് നോക്ക്

    ReplyDelete
  27. ശരിയാ, എന്റെ ബ്ലോഗൊന്നു അനുഗ്രഹിക്കാമോ, 1ലക്ഷം സിംബാവെ ഡോളര്‍ ദക്ഷിണ വച്ചിരിക്കുന്നു.

    ReplyDelete
  28. ദേ, ഐഐടിക്കാരന്‍ തമാശ പറേണു! ഹ ഹ ഹ ഹ! എനിക്കൊന്നും വേണ്ട ഈ മാന്ത്രികമൊക്കെ. ഹ ഹ ഹ ഹ....

    അപ്പൊ എന്താ ഇതിന്റെയൊക്കെ ഒരു വില നിലവാരം? അധികം ചെലവൊന്നും ആവില്ല്യായിരിക്കും അല്ലെ? ഹേ, എനിക്കു വേണ്ടീട്ടല്ല. ഹ ഹ ഹ ഹ....തമാശ.. അല്ല, ഇത് ശരിക്കും വര്‍ക്ക് ചെയ്യുമോ?

    ReplyDelete
  29. @@
    കണ്ണൂരാന്‍ ബ്ലോഗില്‍ പോസ്റ്റുകളിടുന്നത് തീര്‍ച്ചയായും പുണ്യം കിട്ടാന്‍ വേണ്ടിയല്ല. കമന്റുകള്‍ കിട്ടാന്‍ വേണ്ടിമാത്രമാണ്. നാടകത്തിലെ അഭിനേതാക്കള്‍ക്ക് അപ്പപ്പോള്‍ റിസള്‍ട്ട്‌ കിട്ടും. സിനിമയില്‍ അങ്ങനെയല്ല. ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്ക് അഭിപ്രായം കിട്ടണമെന്കില്‍ ആഴ്ചകളോളം കാത്തിരിക്കണം. എന്നാല്‍ ബ്ലോഗിലെഴുതുന്ന ആര്‍ക്കും അടുത്ത നിമിഷം മുതല്‍ താന്‍ എഴുതിയതിന്റെ മറുവശം എന്താണെന്ന് അറിയാന്‍ കഴിയും.
    മറ്റെങ്ങുമില്ലാത്ത സൌഹൃദമാണ് ബ്ലോഗില്‍ നിന്നും കണ്ണൂരാന് ലഭിക്കുന്ന മറ്റൊരു സമ്പാദ്യം. പോസ്ടിടാനും ബ്ലോഗില്‍ തുടരാനും മുടിഞ്ഞ മടി തടസ്സമാകുന്നുണ്ട്. പക്ഷെ ബൂലോകത്തെ 'സ്നേഹം നിറഞ്ഞ അപരിചിതര്‍' നഷ്ട്ടപ്പെടുമോ എന്നോര്‍ത്ത് തുടരുന്നു എന്ന് മാത്രം.
    ദൈവാനുഗ്രഹത്താല്‍ ബ്ലോഗില്‍ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്നുണ്ട്.
    ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു. ഇതില്‍ പറയുന്ന 'അസുഖങ്ങള്‍'ഇല്ലാത്തതിനാല്‍ തല്‍ക്കാലം ശൈഖിനെ സമീപിക്കുന്നില്ല.

    ഓം ഗൂഗ്ലായ നമഹ:
    യാഹുവാനന്ത ഭവന്തു സ്വാഹ!

    **

    ReplyDelete
  30. നല്ലൊരു ബിസിനസ്സ് ആണ്. ഒരു ഏജന്‍സി തരുമെങ്കില്‍ അറിയിക്കുക ഹാഫിസേ..
    നല്ല രസികന്‍ പോസ്റ്റ്‌.

    ReplyDelete
  31. ദേ..ഹാഫിസ്..ആരും അറിയണ്ട..ഇത് പിടിച്ചോ...രണ്ടു ഏലസ്സിങ്ങേടുത്തെ...എന്‍റെ ജീവിതഗാഥ ക്ക് കെട്ടികൊടുക്കാനാണ്..ഈ പേര് കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ ഓടുന്നു..അതാ കാര്യം..സ്വകാര്യം ആണേ...പരസ്യമാക്കി നാറ്റിക്കരുതേ...സംഭവം നമ്മള്‍ക്ക് ഒത്തിരി പിടിച്ചു...

    ReplyDelete
  32. എനിക്കൊരു ഏലസ്സ് വേണം .....
    രഹസ്യമായിട്ടു മതി ..........
    അഡ്രെസ്സ് കിട്ടിയിരുന്നെങ്കില്‍ ...............

    ReplyDelete
  33. നന്നായിട്ടുണ്ട്
    അല്പം ഒന്ന് ചിരിക്കാനായി...
    താങ്കള്‍ക്കു വിഷയം കിട്ടാതയിട്ടില്ലല്ലോ?.......

    ReplyDelete
  34. Aneesa - വിശ്വസമില്ലാത്തവര്‍ക്ക് ഇത് ഫലിക്കില്ല. അവസാനം ബ്ലോഗ്‌ പൂട്ടി എന്ന് പറഞ്ഞു എന്റെ അടുത്ത്‌ വന്നേക്കരുത്. അപ്പോള്‍ ഇരട്ടി പൈസ തരേണ്ടി വരും. പറഞ്ഞേക്കാം :)

    ഹൈന- പുഞ്ചിരിക്ക് നന്ദി . പിന്നെ എലസ്സോന്നുമില്ലാതെ തന്നെ വര ഉഷാറാവുന്നുണ്ട് കേട്ടോ .

    ismail chemmad – രണ്ടെണ്ണം അയച്ചിട്ടുണ്ട്. നാട്ടുകാരനായതിലാല്‍ പകുതി പണം തന്നാല്‍ മതി..

    പട്ടേപ്പാടം റാംജി-- നന്ദി

    രമേശ്‌അരൂര്‍ -- നന്ദി

    Saifu.kcl – ഈ കുബേര്‍ കുഞ്ചി ഭയങ്കര തട്ടിപ്പാണ്. പക്ഷെ ഇത് അങ്ങനെയൊന്നുമല്ല. വളരെ ശാസ്ത്രീയം..

    Shinod – നന്ദി

    യൂസുഫ്പ - നന്ദി

    Junaith - പുഞ്ചിരിക്ക് നന്ദി

    റോസാപ്പൂക്കള്‍ - നിങ്ങളുടെ ബ്ലോഗ്‌ നല്ല ബ്ലോഗാണ്. എലസ്സില്ലെങ്കിലും ക്ലച്ചു പിടിക്കും

    Vayady – വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങള്‍ . നിങ്ങളെപ്പോലെ പരിചയസമ്പന്നരായ ആള്‍ക്കാരുടെ പ്രോത്സാഹനമാണ് തുടക്കക്കാര്‍ക്ക് ആശ്രയം .

    ഹംസ – സുബൈദാത്താന്റെയും പാപ്പയുറെയും കഥ വായിച്ചു. നമ്മുടെ ആളാണ്‌ :)

    Mottamanoj – ദക്ഷിണ സ്വീകരിച്ചിരിക്കുന്നു. വൈകാതെ ഫലസിദ്ധി ഉണ്ടാവും.

    കൊച്ചു കൊച്ചീച്ചി – ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യം “ഐ ഐ ടി” എന്ന ലേബലാണ്. അതില്‍ തൊട്ടു കളിക്കരുത് ...പിന്നെ വര്‍ക്ക് ചെയ്യുമോ എന്നോ ചോദിച്ചാല്‍ കുറച്ചൊക്കെ ചെയ്യും എന്നാണ് എന്റെ കമന്റ് ബോക്സ്‌ പറയുന്നത്.

    കണ്ണൂരാന്‍ / K@nnooraan - മറ്റെങ്ങുമില്ലാത്ത സൌഹൃദമാണ് ബ്ലോഗില്‍ നിന്നും കണ്ണൂരാന് ലഭിക്കുന്ന മറ്റൊരു സമ്പാദ്യം. എനിക്കും അങ്ങനെ തന്നെ. പക്ഷെ ഒരു സംശയം. കമന്റിനു വേണ്ടി എഴുതുമ്പോള്‍ അത് ആത്മാവിഷ്കാരത്തെ ബാധിക്കില്ലേ. അതായത്‌ ആള്‍ക്കാര്‍ എന്ത് പറയും എന്നതാവില്ലേ എഴുതുമ്പോള്‍ നമ്മുടെ ചിന്ത . ഇത് എഴുത്തിനെ ബാധിക്കില്ലേ?

    ചെറുവാടി – ആദ്യം എനിക്ക് കഞ്ഞിക്ക് വക കിട്ടുമോ എന്ന് നോക്കട്ടെ .. പിന്നെയല്ലേ ഏജന്‍സി

    Jazmikkutty – ഏലസ്സിന്റെ ശക്തിക്കൊക്കെ ഒരു പരിധിയില്ലേ .......തമാശയാണെ. ജീവിത ഗാഥ ഞാന്‍ വായിയ്ക്കാന്‍ തുടങ്ങിയപ്പോഴെക്ക് നാല് ഭാഗം കഴിഞ്ഞിരുന്നു. ഞാന്‍ ഈയടുത്താണ് ബൂലോഗത്ത്‌ എത്തിപ്പെട്ടത്..

    4 the people – ആദ്യം കാശയക്കുക. കാശില്ലാതെ ഒരു പരിപാടിയും ഇല്ല. എന്നാലും നോക്കാം ..

    Thanal – പെട്ടെന്ന് മനസ്സില്‍ തോന്നി . എഴുതി എന്നുമാത്രം.

    ReplyDelete
  35. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

    ഡി ഡി അയക്കണമെന്ന് മനസ്സില്‍ വിചാരിച്ചതേയുള്ളു, ദാ കമന്റുകള്‍ കൊണ്ടെന്റെ ബ്ലോഗ് നിറഞ്ഞു, ഓവര്‍ഫ്ലോ ആകുന്നു.

    ഒന്ന് നില്‍ക്കണേ ഞാന്‍ എന്റെ ബ്ലോഗ് ഒന്ന് ഓഫ് ചെയ്തോട്ടെ.

    ReplyDelete
  36. രുദ്രാക്ഷ മഹാത്മ്യം എന്ന കഥ പണ്ട് വായിച്ചിട്ടുണ്ട് .ഇത് ഫലിക്കും മാഷെ.എല്ലാരും വാങ്ങും.(ഒരെണ്ണം എനിക്കും കൂടി ).നല്ല പോസ്റ്റ്‌.ചിന്തയും ചിരിയും നിറഞ്ഞിരിക്കുന്നു

    ReplyDelete
  37. ഓണ്‍ലൈന്‍ വഴി നിനക്ക് ഇപ്പൊ ഇതും ഉണ്ടോ??....

    കലക്കി മുത്തെ.....

    ReplyDelete
  38. @
    ajith സുലേഖ,വിരല്‍ത്തുമ്പ്

    റൊമ്പ താങ്ക്സ് ...

    ReplyDelete
  39. ഹ ഹ ഹ ഒരുപാട് ചിരിപ്പിച്ചു സുഹൃത്തേ...:)
    കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  40. ഏലസ്സിന്റെ പരസ്യം കണ്ടു കേറിയതാ...അപ്പോ ഫലം കാണാനുണ്ട് അല്ലേ? അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ക്ക് ഫോളോവേര്‍സും, കമെന്റ്സും ഏറെകിട്ടിയല്ലോ.

    രസകരമായി എഴുതി. ഇന്നുമുതല്‍ ഈ മാന്ത്രികവലയത്തില്‍ ഞാനും പെട്ടു. ഈ ഏലസ്സിന്റെ ഒരു ശക്തി!!! :)

    ReplyDelete
  41. @
    ഭായി,
    വന്നതിലും കമന്ടിയത്തിലും സന്തോഷം

    സ്വപ്നസഖി - അങ്ങനെ നിങ്ങളും വീണു.. ഇത്തരം പരസ്യങ്ങള്‍കൊണ്ട് യദാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ഗുണം ഉണ്ടാവുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ..

    ReplyDelete
  42. ഞാന്‍ നേരിട്ട് എലസ്സിന്റെ ജാവാസ്ക്രിപ്റ്റ് വാങ്ങിക്കുകയും
    അതു ബ്ലോഗ്ഗെരില്‍ ആഡ് ചെയ്യുകയും ചെയ്തു
    വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാ, എന്റെ അനുഭവക്കുറിപ്പ്
    (ഈ പോസ്റ്റിന്റെ ലിങ്ക് എനിക്ക് കമന്റി തന്ന ശ്രദ്ധേയന് നന്ദി)

    ReplyDelete
  43. നര്‍മ്മത്തില്‍ പൊതിഞ്ഞ പോസ്റ്റ്‌. വളരെ നന്നായിരിക്കുന്നു.

    അഭിനന്ദനങ്ങള്‍

    ReplyDelete
  44. വഴിപോക്കന്റെ ബ്ലോഗില്‍നിന്നു ശ്രദ്ധേയന്‍ വഴിയാണ് ഇവിടെ എത്തുന്നത്. ഏലസ്സ് വേണ്ട എങ്കിലും ഇവിടെങ്ങളില്‍ കാണും!

    എഴുത്ത് രസകരമാണ്, അഭിനന്ദനങ്ങള്‍.

    ReplyDelete
  45. @@ ഹഫീസ്:

    "കമന്റിനു വേണ്ടി എഴുതുമ്പോള്‍ അത് ആത്മാവിഷ്കാരത്തെ ബാധിക്കില്ലേ. അതായത്‌ ആള്‍ക്കാര്‍ എന്ത് പറയും എന്നതാവില്ലേ എഴുതുമ്പോള്‍ നമ്മുടെ ചിന്ത . ഇത് എഴുത്തിനെ ബാധിക്കില്ലേ?"

    ഇല്ല. ആള്‍ക്കാര്‍ എന്ത് പറയും എന്ന ചിന്ത ഉണ്ടെങ്കില്‍ എഴുത്തില്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും. വീട്ടില്‍ അതിഥികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കുന്നത് പോലെതന്നെയാണിത്. അല്പം ശ്രദ്ധിക്കുന്നത് എങ്ങനെയാണ് എഴുത്തിനെ ബാധിക്കുന്നത്!

    പ്രിന്റ്‌ മീഡിയയില്‍ നമ്മുടെ എഴുത്തുകള്‍ പരിശോധിക്കാന്‍ എഡിറ്റര്‍ ഉണ്ട്. ബ്ലോഗില്‍ നമ്മള്‍ തന്നെയാണ് താരം. ആത്മാര്‍ഥമായി വായിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. ചിലര്‍ ചുമ്മാ സുഖിപ്പിച്ചു പോകും. മറ്റു ചിലര്‍ ഒന്നും പറയാതെ പോകും.

    കണ്ണൂരാനെ സംബന്ധിച്ച് എഴുത്തില്‍ ശ്രദ്ധിക്കുന്നത് വായനക്കാരെ പേടിച്ചിട്ടു തന്നെയാണ്. വായനാ സുഖമില്ലെന്കില്‍ അഭിപ്രായം മോശമാകും. കമന്റുകള്‍ കുറയും. അപ്പോള്‍ അല്‍പ്പം മിനക്കെട്ടാലും എഴുത്ത് നന്നാവണം. anymore doubt..?

    ***

    ReplyDelete
  46. ഇത് വായിക്കാന്‍ വൈകിപ്പോയി . നന്നായിട്ടുണ്ട് .

    ReplyDelete
  47. അല്ല മാന്ത്രികാ.. എനിക്ക് അഞ്ചു ബ്ലോഗ്‌ ഉണ്ട്. ഓരോന്നിനും വേറെ വേറെ ഏലസ് വാങ്ങണോ അതോ ഒരേ മെയില്‍ ഐ ഡി യുടെ കീഴില്‍ വരുന്ന എല്ലാ ബ്ലോഗുകലെയും തിരിച്ചറിയാനുള്ള ശേഷിയും അതിനുണ്ടോ ?? വേറൊന്നുമല്ല ജോര്‍ജ്‌ കുട്ടിയുടെ കുറവുണ്ടെ... എത്രയും വേഗം മറുപടിക്കായി കാത്തിരിക്കുന്നു.. മാത്രമല്ല.. ബ്ലോഗിലെ ശത്രുക്കളുടെ ഫോല്ലോവേര്സിന്റെ എണ്ണം കുറയ്ക്കാനും ... ലൈക്കിയവര്‍ അനലൈക്കി ആക്കാനും കൂടെ ഒരു ഏലസ് ഉണ്ടാക്കിയാല്‍ താങ്ങള്‍ക്ക്‌ നല്ല ചിലവാകും. പക്ഷെ ഈ ബ്ലോഗില്‍ വേണ്ട താങ്കളുടെ ശരീരത്തില്‍ ഹിറ്റ്‌ കൌണ്ടരുകളുടെ എണ്ണം കൂടും.. അത് ഫോളോ ചെയ്യുന്നവരുടെയും.. മറ്റൊരു പേരില്‍ ബ്ലോഗ്‌ തുടങ്ങി അതില്‍ ഉള്പെടുതൂ...

    ReplyDelete
  48. നിങ്ങള് ഞാന്‍ വിചാരിച്ചതിനെക്കാളും പുലിയാണ് കേട്ടോ . ഉഗ്രന്‍ ഒരു നാലെണ്ണം എനിക്കുടെ രണ്ടെണ്ണം അരയിലും ഓരോന്ന് വീധം രണ്ടു കൈയിലും

    ReplyDelete
  49. എന്നേം പാട്നെര്‍ ആക്കാമോ?? ഞാന്‍ കമന്റ്‌ ഇരട്ടിപ്പിക്കല്‍... :P

    ReplyDelete

Related Posts Plugin for WordPress, Blogger...