
വിവാദ ചോദ്യ പേപ്പര്‍ ഉണ്ടാക്കിയ പ്രൊഫസറെ മത വര്‍ഗീയ കശ്മലന്മാര് ആക്രമിച്ചപ്പോള്‍ , ആ കൈവെട്ടു കേസ് എത്ര കാലമാണ് പത്രങ്ങളും ചാനലുകളും സാംസ്കാരിക നായകരും ചര്‍ച്ച ചെയ്തത്, ദേശ സ്നേഹികളായ നമ്മുടെ നേതാക്കള്‍ എത്ര പ്രസ്താവനകള്‍ ഇറക്കി. കിട്ടിയ തക്കം മുതലെടുത്ത് മുസ്ലിം മത സംഘടനകള്‍ തങ്ങളുടെ ശത്രുക്കളെ മേല്‍ വര്‍ഗീയ-തീവ്രവാദ ആരോപണങ്ങള്‍ കേട്ടിയെല്‍പ്പിക്കാന്‍ ഓടി നടന്നു. അതില്‍ അഭിപ്രായം പറയാത്ത, പ്രതിഷേധം രേഖപ്പെടുത്താത്ത ഒരു മത-രാഷ്ട്രീയ നേതാക്കളും ഇല്ല. പക്ഷെ രാഷ്ട്രീയ ബോംബ് പൊട്ടുമ്പോള്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കുന്നു ? ആകെ ലീഗിന്റെ കൈയ്യില്‍ നിന്ന് മാത്രമല്ല ബോംബ് പൊട്ടിയിട്ടുള്ളത്. സി പി എമ്മിനും RSSനും NDFനും ഒക്കെ ഇത് വന്നിട്ടുണ്ട്. അക്രമ രാഷ്ട്രീയം കേരളത്തില്‍ തുടങ്ങിവെച്ചതു ആരാണ് എന്നും ആലോചിക്കണം. ഒരു കൈവെട്ടു കേസിന്റെ കോലാഹലങ്ങള്‍ മാസങ്ങളോളം നാം കേട്ടു. എന്നാല്‍ ഇവിടെ ചേതനയറ്റു വീണത് പത്ത് കൈകളും പത്തു കാലുകളും ആണ്. യുവാക്കളായ അഞ്ചു പേരാണ് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപെട്ടത്. അത് ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ എത്ര കൈകള്‍ ജീവനറ്റു പോയേനെ ? ഈ സംഗതി അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. അത് കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കില്‍ നിസാരമായി കാണുന്ന അതുമല്ലെങ്കില്‍ രണ്ടു ദിവസത്തെ പത്ര വാര്‍ത്തക്കപ്പുറം വേവലാതിക്ക് വകയില്ലാത്ത ഒന്നായി മാറുന്നതില്‍ ഒരു മനശാസ്ത്രം ഉണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അള്‍ട്രാ സെകുലരിസ്റുകളും കൂടി കേരളീയ പൊതുബോധത്തില്‍ സൃഷ്ടിച്ച ഒരു മനോഭാവം - ഒരു വൈകല്യം ആണിത്. അതായത് മതവുമായി ബന്ധപ്പെട്ട എല്ലാം മഹാ മോശവും കുഴപ്പവും മതേതരമായ (അത് ബോംബ് ആയാലും) എല്ലാം നല്ലതും കുഴപ്പം ഇല്ലാത്തതും എന്ന കാഴ്ചപ്പാട് നമ്മുടെ പൊതു ബോധത്തില്‍ ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
അതുകൊണ്ട് തന്നെ കണ്ണൂരിലെയും നാദാപുരത്തെയും കൊലപാതകങ്ങള്‍ , ബോംബ് സ്ഫോടനങ്ങള്‍ എന്നിവ നമ്മള് അത്ര ഗൌരവത്തില്‍ എടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാവും എന്നൊരു മട്ട്.

പൊട്ടുന്നത് മത ബോംബ് ആയാലും രാഷ്ട്രീയ ബോംബ് ആയാലും അസ്ഥിരപ്പെടുന്നത് നമ്മുടെ രാഷ്ട്രം ആണ്. സമാധാനം നഷ്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിനാണ്, വിധവകളാകുന്നത് സ്ത്രീകളാണ്, അനാഥരാവുന്നത് കുട്ടികളാണ്, വഴിയാധാരമാകുന്നത് കുടുംബങ്ങളാണ്. അതിനാല്‍ അത് പൊട്ടിക്കാന്‍ കൂട്ട് നില്ക്കുന്ന പ്രത്യയശാസ്ത്രം മതം ആണെങ്കിലും മതേതരം ആണെങ്കിലും ഒരുപോലെ ചെറുക്കാനും വെറുക്കാനും നമുക്ക് കഴിയണം.
പിന്കുറി --
നിങ്ങള്‍ ബോംബ് ഉണ്ടാക്കിയില്ലേ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവച്ചത് എന്ന് മറുചോദ്യം. നിങ്ങള്‍ അധ്യാപകനെ വെട്ടിക്കൊന്നില്ലേ എന്നതിന് മറുപടി നിങ്ങള്‍ നിങ്ങള്‍ അധ്യാപകനെ ചവിട്ടിക്കൊന്നില്ലേ എന്നാണ്. ഇവരെ നാം എന്ത് ചൊല്ലി വിളിക്കണം ? ഇവരൊക്കെ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?
vyakthamaaya sandesham....
ReplyDelete" മത മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നില്ല. അങ്ങനെ വന്നെങ്കില്‍ നന്നായേനെ." കേരളത്തിലെ മതങ്ങള്‍ക്ക് എന്ത് മൂല്യമാണ് ഉള്ളത് കേരളത്തില്‍ മതത്തെ വിട്ടു തിന്നുന്ന കുറച്ചു നപുംസങ്ങള് മാത്രം ആണ് ഉള്ളത് കേരളത്തെ മതങ്ങളെക്കാള്‍ നല്ലത് cottation സന്കങ്ങള് ആണ്
ReplyDeleteഞാൻ ഈ നാട്ടുകാരിയേ അല്ല...............
ReplyDeleteellavarum kollaam.....!
ReplyDeleteപള്ളി വേറെ പള്ളിക്കൂടം വേറെ
ReplyDeleteരാഷ്ട്രീയം വേറെ മതം വേറെ
മതം എന്നത് നമുക്ക് കേവലം അനുഷ്ഠാനങ്ങള്‍ മാത്രമാണ്.അതില്കൂടുതല് മിണ്ടിപ്പോകരുത്.
പക്ഷെ രാഷ്ട്രീയം എന്നത് വയറ്റുപ്പിഴപ്പാണ്,നിലനില്പ്പിനുവേടിയുള്ള പോരാട്ടമാണ്, വെട്ടിപ്പിടിക്കലാണ്,ശത്രുനിഗ്രഹമാണ്. അവക്ക് വേണ്ടി എന്തും ചെയ്യാം.അത് തെറ്റല്ല.
ഓടോ: പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ! അതാണ് അതിന്റെ ഒരു.....
എന്റെ അറിവില്‍ കേരളത്തില്‍ മുസ്ലിം വര്‍ഗീയത ഏറ്റവും സമര്‍ഥമായി ഉപയോഗിക്കുന്നത് മുസ്ലിം ലീഗ് ആണ് .
ReplyDeleteചില മതേതര നാട്യക്കാരുടെ ഗുഡ് സര്ടിഫിക്കെട്ടും ലീഗിന് ഈ കളി തുടരാന്‍ സഹായിക്കുന്നു . അതുകൊണ്ട് തന്നെ അള മുട്ടിയാല്‍ ലീഗ്
ഇതിനേക്കാള്‍ വൃത്തികെട്ട രാഷ്ട്രീയ കളി തുടങ്ങും. നേതാക്കള്‍ ഇനിയും നാറിയാല്‍ ഒരു സമുദായത്തിന് വില പറഞ്ഞു സ്വന്തം
രാഷ്ട്രീയ ലാഭം ഇവര്‍ ഉറപ്പിക്കുക തന്നെ ചെയ്യും. മുസ്ലിം സമുദായത്തെ അള്ളാഹു കാക്കട്ടെ.
"ഒരു ഓലപ്പടക്കം പൊട്ടിയാല്‍ തന്നെ ദേശ സുരക്ഷയെ കുറിച്ചും ഭീകര ബന്ധത്തെ കുറിച്ചും വേവലാതിപെടുന്ന പത്രങ്ങള്‍ക്കും ദേശ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി അവതരിക്കാറുള്ള ആള്‍ക്കാര്‍ക്കും ഒരു കൂസലും ഇല്ല. "
ReplyDelete= ഓല പടക്കം പോയിട്ട് , വെറും ചാണകവെള്ളമായാല് പോലും കാടിളകും.
ശ്രേദ്ദേയ മായ പോസ്റ്റ് .
ReplyDeleteസമകാലിക രാഷ്ട്രീയം ഭീകര മായിമാരിക്കൊണ്ടിരിക്കുന്നു.
ഈ രണ്ട് ബോംബും വെവ്വേറെയാണെന്നറിയില്ലേ?????
ReplyDeleteചിലതൊക്കെ പൊട്ടാനും മറ്റ്ചിലത് പൊട്ടിക്കാനും ഒക്കെയാണ്
ReplyDeleteഅത് വരുന്നത്..!!?
തിരഞ്ഞെടുപ്പേ..യ്..! നല്ലെഴുത്തിന് ഭാവുകങ്ങള്‍.
ലേഖനത്തില്‍ പറഞ്ഞത് പോലുള്ള ചിന്ത എനിക്കും ഉണ്ടായിട്ടുണ്ട്. ഇത്രയും ഭീകരമായ ഒന്ന് സംഭവിച്ചിട്ട് അതിനെ ഒരു ഗൌരവവും നല്‍കാതെ നമ്മുടെ പത്രദൃശ്യമാധ്യമങ്ങള്‍ മൌനം പാലിച്ചത് അവരുടെ ജനങ്ങളോടുള്ള ഇഷ്ടം എന്താണെന്ന് തുറന്നു കാട്ടുന്നു.മാധ്യമ ധര്‍മ്മം എന്താണെന്ന് അവര്‍ തുറന്നു പറഞ്ഞുകൊണ്ടിരിക്കുന്നു...!അങ്ങിനെ അത് അന്ന് ഉണ്ടാക്കുന്നിടത്ത് പൊട്ടിയില്ലായിരുന്നെന്കില് അതിന്റെ ഉദ്യേശം വേണ്ട രൂപത്തില്‍ അവര്‍ക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ സ്ഥിതി എന്നെങ്കിലും ചിന്തിക്കെണ്ടാതല്ലേ. എത്രയോ നിരപരാധികള്‍ കൊല്ലപ്പെട്ടെനെ. എത്രയോ നിരപരാധികള്‍ അതിന്റെ പേരില്‍ അറിയാത്ത കാര്യത്തിന് ജയിലില്‍ പോകേണ്ടി വന്നേനെ.
ReplyDeleteശ്രദ്ധേയമായ ലേഖനം.
നാദാപുരത്തുണ്ടായത് 'മുകളില്‍'നിന്നുള്ള ഇടപെടലാ...
ReplyDeleteഎഴുത്തിന് അഭിനന്ദനങ്ങള്‍...
ലീഗിന്റെ ആളുകള്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരണപ്പെട്ടു (കൊല്ലപ്പെട്ടു ) അതും ഒന്നല്ല അഞ്ചു പേര് (വാര്‍ത്ത ) ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി ഈ സംഭവത്തെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട് എന്നത് നേര് തന്നെ . ആരെ ടാര്‍ഗറ്റ് ചെയ്തിട്ടായാലും അക്രമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ആരായാലും അത് മതമോ രാഷ്ട്രീയമോ ആവട്ടെ ; എതിര്‍ക്കപ്പെടെണ്ടതാണ്. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .. നഷ്ടപ്പെടുന്നത് കൈ ആയാലും തല ആയാലും ശരീരം മൊത്തത്തില്‍ ആയാലും ഒന്നായാലും അതില്‍ കൂടുതല്‍ ആയാലും.
ReplyDeleteഇവിടെ മതം കക്ഷി ആക്കപ്പെടുന്നത് എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല . മാധ്യമ സംസ്കാരം ചില കാലങ്ങളായി ഇസ്ലാമിനെതിരെ ആണെന്നതില്‍ നമ്മുടെ രാജ്യവും പരിധിക്കു പുറത്തല്ല.
ഈ ബോംബ് സ്ഫോടനം കോട്ടക്കല്‍ കൂടിയവര്‍ കാണുന്നില്ലേ എന്നാ ചോദ്യം ഒരു തരം ഈര്ഷ്യയില് നിന്നുണ്ടായതല്ലേ എന്ന് സംശയിചിക്കുന്നു. കേരള മുസ്ലിംകളുടെ പൊതു പ്രശ്നങ്ങളില്‍ കൂട്ടായ ചര്‍ച്ചകള്‍ പാടില്ല എന്നാണോ അത്തരം കൂട്ടയമകളെ വിമര്‍ശിക്കുന്നവര്‍ വാശി പിടിക്കുന്നത് . കൂട്ട് ചേര്‍ക്കാന്‍ പറ്റാതവരെ കൂട്ടിയില്ല എന്നത് എന്തിനു കാര്യമാക്കണം ??
"ആകെ ലീഗിന്റെ കൈയ്യില്‍ നിന്ന് മാത്രമല്ല ബോംബ് പൊട്ടിയിട്ടുള്ളത്. സി പി എമ്മിനും RSSനും NDFനും ഒക്കെ ഇത് വന്നിട്ടുണ്ട്. അക്രമ രാഷ്ട്രീയം കേരളത്തില്‍ തുടങ്ങിവെച്ചതു ആരാണ് എന്നും ആലോചിക്കണം."
ReplyDeleteമനുഷ്യന് ചേരി തിരിയുന്നതിനെ എതിര്‍ത്തിട്ടു കാര്യമില്ല. പക്ഷെ ചേരി തിരിഞ്ഞു പരസ്പരം വെറുക്കുന്നതും പോരാടുന്നതും ശക്തിയുക്തം എതിര്‍ക്കപ്പെടെണ്ടതാണ്. ബോംബു പൊട്ടിക്കുന്നത് മതമായാലും രാഷ്ട്രീയമായാലും വെറുക്കപ്പെടണം.
നല്ല ലേഖനം.
ഇന്ന് അപലപിക്കുന്നവന്‍ നാളെ പൊട്ടിക്കും..ഇന്ന് പൊട്ടിക്കുന്നവന് നാളെ അതിനെ അപലപിക്കും..നഷ്ടം ഹഫീസ് പറഞ്ഞത് പോലെ അസ്ഥിരപ്പെടുന്ന നാടിനു മാത്രം..പിന്നെ കുറെ കുടുംബങ്ങള്‍ക്കും...ആരുണ്ടാക്കിയാലും ആര് പൊട്ടിച്ചാലും ചിതറി തെറിക്കുന്ന ചീളുകളുടെ ലക്ഷ്യം ചോരയില്‍ മുങ്ങിയ കുറെ മാംസക്കഷണങ്ങള്‍ മാത്രം....ചാവേറുകളെ പോലെ ഇതിനായി ഇറങ്ങിത്തിരിക്കുന്നവര്‍ തന്നെ സ്വയം മനസിലാക്കട്ടെ ഇതിനു വേണ്ടി 'സ്ക്രൂ ചെയ്തു' വിടുന്നവരുടെ ഉദ്ദേശശുദ്ധി..
ReplyDeleteഇത്തരം സ്ഫോടനവാർത്തകൾ കേട്ട് ഞാൻ നിശബ്ദ്ദനാകുന്നു.
ReplyDeleteഎങ്കിലും, ഇത്തരം പ്രതികരണങ്ങൾ ഒരാശ്വാസം; പ്രതീക്ഷയും…..
രാഷ്ട്രീയപാര്ട്ടികള്ക്കെന്തുമാവാം..കൈ വെട്ടാം..,തല വെട്ടാം, ക്ലാസ് റൂമില്‍ കേറി വെട്ടാം,ബസ്സില്‍ ആളുകളുടെ മുന്‍പിലിട്ട് വെട്ടിക്കൂട്ടാം,കടകള്‍ക്ക് തീയിടാം, കലാപങ്ങള്‍ക്ക് തിരി കൊളുത്താം..
ReplyDeleteമാധ്യമങ്ങള്‍ അതൊന്നും എറ്റെടുത്ത് കഥകള്‍ സൃഷ്ടിക്കാന്‍ മെനക്കെടില്ല.. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു തന്ത്രപൂര്‍വ്വം മറ്റുള്ളവരുടെ പേരില്‍ പരസ്പരം പഴിചാരാനുമാറിയാം..മാധ്യമങ്ങള്‍ ഈ രാഷ്ട്രീയപാര്ട്ടികളിലെയൊക്കെ അണികളല്ല ഇതു ചെയ്തത്..പുറമേന്നു കയറിക്കൂടിയവരാണ്,ഭീകരത
മനസ്സിലുള്ളവരാണെന്നൊക്കെപ്പറഞ്ഞ് പാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിന്നു മാറ്റുകയും ചെയ്യും..അതു കൊണ്ടു തന്നെയാണ് തീവ്രവാദരീതികളില് പ്രവര്‍ത്തിക്കുന്നവര്‍ പോലും രാഷ്ട്ര്രീയപാര്ട്ടികളെ കൂട്ടു പിടിക്കുന്നതും പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രൂപം കൊടുക്കുകയും ചെയുന്നത്..
വളരെ ശ്രദ്ധേയമായ നിരീക്ഷണം
ReplyDeleteഎപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു
കാര്യം ആണ്.നീ തെറ്റ് ചെയ്തില്ലേ
എന്ന് ചോദിക്കുമ്പോള്‍ നീയും അത് ചെയ്തില്ലേ
എന്ന് മറുപടി .തെറ്റിന് പകരം തെറ്റ് ആണോ? ഇതെന്ത്
നീതി ശാസ്ത്രം.ഒരു മറുപടി പറയാന്‍ ഉണ്ടെങ്കില്‍
ആര്‍കും എന്തും ചെയ്യാം എന്ന് അല്ലെ ഇതിനു അര്‍ഥം!!
കുറെ പേര് കൂടെ നില്ക്കാന് ഉണ്ടെങ്കില്‍ എന്തും
ചെയ്യാം.നിയമത്തോട് വരെ വില പേശാം..ഇതും
ജനാധിപത്യം ആണോ?നമ്മുടെ നാട്ടില്‍ അവധിക്കു
ചെന്നാല്‍ വെളിയില്‍ ഇറങ്ങി ഒന്നിനോടും പ്രതികരിക്കാന്‍ ആവില്ല.നാം ഒഴികെ എല്ലാവരും ഓരോ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആവും നാം മാത്രം ഒറ്റപെടും...ഇത് വിദേശ ഇന്ത്യക്കാരന്റെയോ മറു നാടന്‍ മലയാളിയുടെ യോ മാത്രം പ്രശ്നം അല്ല.കൂടെ നില്ക്കാന് ആള് ഇല്ലാത്തവര്‍ക്ക്
ന്യായം പറയാനും അവകാശം ഇല്ല എന്ന ജനാധിപത്യത്തിന്റെ ഏറ്റവും ദയനീയമായ സ്ഥിതി...നന്ദി ഹാഫിസ് ഈ ചിന്തക്ക് അവസരം തന്നതിന്.
ഇസ്മയിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ReplyDeleteകുഞ്ഞാലിക്കുട്ടി പറഞ്ഞത് കേട്ടില്ലേ? ബോംബിന്റെ വേര് തേടിപ്പോയാല്‍ ലീഗിലും സിപിഎമ്മിലുമൊന്നും നില്‍ക്കില്ലയെന്ന്. സാത്വീകരാരുമില്ല്ലെന്നര്ത്ഥം. കുഞ്ഞുപിള്ളേര് പറയുന്നതുപോലെയാണ് ഇപ്പോള്‍ ഓരോ നേതാക്കന്മാര് പറയുന്നത്. നിങ്ങള്‍ പൊട്ടിച്ചിട്ടില്ലേ? നിങ്ങള്‍ തള്ളിപ്പറയാമോ, ഞങ്ങളും തള്ളിപ്പറയാം. കഷ്ടം.
ReplyDeleteThis comment has been removed by the author.
ReplyDeleteഈ വിഷയത്തില്‍ അന്നും ഇന്നും എന്നും ലീഗുകാരനായ ഞാന്‍ ഒരു പോസ്റ്റ് ഇട്ടാപ്പോള്‍ നാ ദാപുരതുള്ള വേറൊരു ലീഗുകാരന്റെ കമന്റ് താഴെ കാണുന്നതാണ്
ReplyDelete"................ഫലസ്തീനില്‍ സ്വന്തം വീട് സംരക്ഷിക്കാം ഇറങ്ങുന്നവരെ ഭീകരര്‍ എന്നാരും വിളിക്കരില്ലല്ലോ..
അത് പോലെ തന്നെയാണ്, അവിടെ മരിച്ച ഞങ്ങളുടെ ധീരരുടെ അവസ്ഥയും................"
ലീഗിന്റെയും സിപിഎമ്മിന്റെയും നേതാക്കളല്ല ആവശ്യത്തിനു സാമ്പത്തികവും വിദ്യാഭ്യാസവും ബുദ്ധിയും ആവശ്യതിലധികവുമുള്ള രണ്ടു ചെരിയിലെയും പെട്ട ഞങ്ങള്‍ (അതേ ഞങ്ങള്‍ എന്ന് തന്നെയാ പറഞ്ഞത്, അവര്‍ എന്നല്ല) നാട്ടുകാര്‍ തന്നെയാണ് എല്ലാറ്റിനും ഉത്തരവാദി...
ഞാന്‍ ആവര്‍ത്തിക്കുന്നു, നാദാപുരത്ത് പൊട്ടുന്നത് മത ബോംബോ രാഷ്ട്രീയ ബോംബോ അല്ല വെറും പ്രാദേശിക ബോംബ്..
ഞങ്ങള്‍, ഞങ്ങള്‍ മാത്രം തെറ്റുകാരായ ബോംബു
അതില്ലാതാക്കാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക് maathramE പറ്റൂ...
പ്രിയ ഹഫീസ്. പോസ്റ് ചര്‍ച്ചചെയ്യുന്ന വിഷയം വളരെ ഗൌരവം ഉള്ളതാണ്. നന്നായി എഴുതിയിട്ടും ഉണ്ട്. മാധ്യമത്തില്‍ സി.ദാവൂദ് എഴുതിയ കോട്ടക്കല്‍ കഷായം വെപ്പിനെ കുറിച്ച് വായിച്ചിരുന്നു. ജമാ-അത്തെ ഇസ്ലാമിയുടെ ആശയങ്ങളില്‍ ഒട്ടും യോജിപ്പില്ലെങ്കിലും കേരളത്തിലെ അവരുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പലതും മാതൃകാപരം ആണ്. കണ്ണൂരും നാദാപുരവും രാഷ്ട്രീയ ബോംബുകള്‍ ഭീതിപടര്‍ത്തുന്ന ഇടങ്ങള്‍ ആണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ ഭീകരപ്രവര്‍ത്തനങ്ങളെ മനസാക്ഷി ഉള്ള ആര്‍ക്കും വെള്ളപൂശാന്‍ ആകില്ല. നാദാപുരത്തെ ലീഗ് ബോംബുസ്പോടനങ്ങള്‍ സി.പി.എം-നെ പ്രതിരോധിക്കാന്‍ ആയിരുന്നു എന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്‍.ഡി.എഫ്-നെ നന്നായി എതിര്‍ക്കുന്ന ഷാജി വയനാട്, മുനീര്‍ തുടങ്ങിയവര്‍ ലീഗിന്റെ ഈ "പ്രധിരോധത്തെ" കൂടി അപരാധമായി കാണണം എന്നാണ് എന്റെ അഭിപ്രായം. അക്രമങ്ങള്‍ ആര് ചെയ്താലും അതിനു ന്യായീകരണം ഇല്ല. ബോംബുസ്പോടനങ്ങള്‍ മത്തിന്റെ പേരില്‍ ആയാലും രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും ഭീകരം തന്നെ, രാഷ്ട്രീയത്തിന്റെ പേരില്‍ ഉള്ള സ്പോടങ്ങള്‍ ചിലപ്പോള്‍ പെട്ടന്ന് ശമിച്ചെക്കും എങ്കിലും മതത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളും സ്പോടനങ്ങളും അത്ര പെട്ടന്ന് ശമിക്കില്ല, അത് ആളിപ്പടരാനും ഇടയാകും. അത് അതിഭീകരം ആവുകയും ചെയ്യും...
ReplyDeleteമുസ്ലീം ലീഗ് എന്നത് കേവലമൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്. എന്നിട്ടും അതിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മതത്തെ വളരെ സമര്‍ത്ഥമായി ലീഗ് ഉപയോഗിക്കുന്നുണ്ട്. ലീഗും ദീനും ഒന്നെന്നു വിശ്വസിക്കുന്നവരുടെ ഇടയിലേക്ക് എന്തുപറഞ്ഞു ചെന്നാലും അത് ദീനിന് എതിരായിട്ടെ അവര്‍ വിലയിരുത്തൂ..!
ReplyDeleteആനുകാലിക പ്രസക്തമായ ലേഖനം.
കൈവെട്ടിന്റെയും തലവെട്ടിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും തുടക്കക്കാരെ അന്വേഷിചിരങ്ങാന് തുനിയുന്നവര്‍ നമ്മള്,
അന്വേഷിക്കട്ടെ, ഒടുവില്‍ കത്തുന്ന പുരയുടെ കഴുക്കോല് ഊരാം, നമ്മുക്കൊന്നായി.
ഈ ലേഖനത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടാതെ എനിക്ക് പറയാനുള്ളത് ഇതാണ്.
ReplyDeleteരാഷ്ട്രീയക്കാരനെയും മാധ്യമ മുതലാളിമാരെയും സമൂഹത്തിലെ ചര്‍ച്ചാവിഷയങ്ങള്‍ നിശ്ചയിക്കാന്‍ അനുവദിക്കുന്നത് "ഉപഭോഗ ജനാധിപത്യം" മാത്രം ശീലിച്ച ജനതയാണ്. വോട്ടുകൊടുത്ത് ഐശ്വര്യം വാങ്ങുന്ന ഏര്‍പ്പാടല്ല ജനാധിപത്യം. ജനങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കാത്തിടത്തോളം കാലം വളരെ കുറച്ച് ആളുകള്‍ക്കിടയിലുള്ള വലിയ നേട്ടങ്ങള്‍ക്കായുള്ള പോരാട്ടം (high stakes game between a privileged few) ആയി അത് തരം താഴും.
യുദ്ധത്തില്‍ വീരമൃത്യുവല്ലേ ഉള്ളൂ - വീരമൃത്യുവിനെന്തു വാര്‍ത്താമൂല്യം!
വളരെ ചിന്തനീയമായ വിഷയം,അവസരോചിതവും..
ReplyDeleteബോംബ് കൊടുത്ത് ബോംബ് വാങ്ങുന്ന രാഷ്ടീയം.
എന്നാണ് അവരിതില്‍ നിന്നും ഒരു പാഠം പഠിക്കുക?
ബോമ്പ് ഞമ്മക്ക് പേടിയാ.. എന്തു ബോംബായാലും .. രാഷ്ട്രീയത്തിൽ സത്യം വേണ്ടെ സത്യമെന്നത് ദൈവിക വിശ്വാസിയിലുണ്ടാകും അത് പിന്നെ ഒരു കാര്യമുണ്ട് ആർക്കും രാഷ്ട്രീയത്തിലിറങ്ങാം പക്ഷെ സമാധാനം പറഞ്ഞു കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയാൽ വിവരമറിയും എന്നൊക്കെയാ ഇപ്പോളത്തെ ഒരു നയം. നന്മയുടെ വഴി ഏതെന്നു നോക്കൂ അല്ലാതെ ... ദീൻ വേറെ രാഷ്ട്രം വേറെ എന്നത് ഏതു ദീനാണൊ ആവോ.. .നല്ല ലേഖനം, മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുന്ന ലീഗിന്റെ കയ്യില്‍ നിന്ന് ഇങ്ങനെ ബോംബ് പൊട്ടില്ലായിരുന്നു. പക്ഷെ സ്വന്തം സ്വാര്‍ഥ ലാഭത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. എന്നിട്ട് പഴി മതത്തിനും. ഇപ്പറഞ്ഞത് അക്ഷരം പ്രതി ശരി.. എന്തു കണ്ടിട്ടാ ഇവരൊക്കെ മറ്റുള്ളോരെ കുറ്റം പറയുന്നത്. അതാ മനസ്സിലാകാത്തത്.. ആശംസകൾ..
ReplyDeleteഹഫീസിന്റെ മനസ്സില്‍ രോഷമുണ്ട് അത് വാക്കുകളായി ബഹിര്‍ഗമിക്കുമ്പോള്‍ അതില്‍ തീവ്രതയുണ്ട്..എഴുത്ത് അര്‍ത്ഥപൂര്‍ണ്ണമാണ്..ഇതിലെ ഹഫീസിന്റെ അഭിപ്രായത്തോടെ എനിക്ക് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നുണ്ട്...ഇതിനൊക്കെ ചുക്കാന്‍പിടിക്കുന്നവര്‍ ഉള്ളിടത്തോളം കാലം നമ്മെ പോലെയുള്ളവര്‍ക്ക് പരിതപിക്കാന്‍ മാത്രമേ കഴിയു..ഇവിടെ പടിയടച്ചു പിണ്ഡം വെക്കേണ്ട ഒരേയൊരു മതം തീവ്രവാദമാണ്..ഇതില്‍ ഉള്‍പ്പെടുന്നവര്‍ ഏതു വിഭാഗത്തില്‍ നിന്നായാലും ന്യായീകരിക്കപ്പെടാന്‍ പാടില്ല..സമൂഹത്തിന്റെ നന്മക്ക് വേണ്ടിയിട്ടാണ് മതവും രാഷ്ട്രീയവും ഉണ്ടായതെന്ന് പറയപ്പെടുന്നു..ഇപ്പോള്‍ ഇതൊക്കെ തിന്മ പുറത്തുവിടുന്ന പുകകുഴലുകളാണ്...നല്ലൊരു പോസ്റ്റിനു ഹഫീസിന് അഭിനന്ദനങ്ങള്‍...
ReplyDeleteമതവും രാഷ്ട്രീയവും രണ്ടായി കാണാന്‍ നാം എന്നേ മറന്നുകഴിഞ്ഞു.മതത്തെ രാഷ്ട്രീയത്തില്‍ കൂട്ടി ക്കുഴച്ചു ഒരു അളിഞ്ഞ അവിയലാണ് ഇന്ന് രാഷ്ട്രീയം.ഇവരുടെ കൂട്ട് കച്ചവടക്കാരായി മാറിയ മാധ്യമങ്ങളും കൂടെ നമ്മെ നയിക്കുന്നത് ദേശ നന്മക്കോ, പുരോഗതിക്കോ, ജന നന്മക്കോ, ജന പുരോഗതിക്കോ അല്ലാ എന്ന് ഇനിയും തിരിച്ചറിയാന്‍ വയ്യാത്ത നാം,വെറുതെ രോഷം കൊള്ളുന്നതില്‍ അര്‍ത്ഥമില്ല.
ReplyDeleteമതം ഒരിക്കലും തെറ്റാകുന്നില്ല. ഒരു മതവും തെറ്റായി നമ്മെ നയിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയം മതത്തിന്റെ മേമ്പൊടി ചാര്‍ത്തി നമ്മെയും, നമ്മിലെ മനുഷ്യനെയും നമ്മുടെ ദേശത്തെയും,നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഒരുതലത്തില്‍ നാം അതിനെതിരെ പ്രതികരിക്കുമ്പോള്‍, മറൂതലത്തില് നാമും ആ ഒഴുക്കില്‍ നീന്താന്‍ പ്രേരിതമാവുന്നു.
അന്യനെ പഴിചാരാന്‍ മാത്രമായി, അധികാരം ഉറപ്പിച്ചു നിര്തെണ്ടതിന്നു മാത്രമായി,സ്വന്തം അനുയായികളെ കൊല്ലുന്നതും നാം പല സംഭവങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നു.എന്നിട്ടും സ്വന്തം അനുയായികള്‍ക്ക് അത് തിരിച്ചറിയാനാവുന്നില്ല.
കട്ടുമുടിക്കുന്ന ദേശസ്നേഹികള്‍,ബോംബുവേച്ചും, ചുട്ടുകരിച്ചും,
ഇന്ത്യാ ഭൂമി കുലുഷിതമാക്കുന്ന ദേശ സ്നേഹികള്‍,ഇന്നത്തെ ദേശ സ്നേഹികളുടെ അവസ്ഥ ഇങ്ങിനെയാണ്.
ഇവിടെയൊന്നും, മതത്തെയും, ജനങ്ങളെയും പ്രതിയായി കാണരുത്.
മത തത്വങ്ങളും, മൂല്യങ്ങളും, പ്രകൃതിയില്‍ സമന്വയിച്ച മനുഷ്യന്റെ പ്രാണ
വായുവാണ്.മത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മതത്തെ സ്വീകരിക്കുന്നവന് പ്രകൃതിക്കോ,ദേശത്തിണോ, മനുഷ്യനോ, മനുഷ്യധര്മത്തിനോ
ഒരിക്കലും ദോഷമല്ല. മറിച്ചു മതമൂല്യങ്ങളെ തിരസ്കരിച്ചു മനുഷ്യന്റെ സ്വഭാവ ചിന്താഗതികള്‍ നീങ്ങിതുടങ്ങിയതോടെ നമ്മുടെ എല്ലാ സ്വസ്ഥതയും
നഷ്ടപ്പെട്ടു.മനുഷ്യന് സ്ഥായിയായ മത ധര്‍മങ്ങളിലേക്ക് തിരിച്ചു വരേണ്ടതുണ്ട്.
രാഷ്ട്രീയത്തിലെ ആശയപ്പാപ്പരത്തം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം.
ജനങ്ങള്‍ ബോധമുള്ളവരാകണം. പഴയ അണ്ണാച്ചി സമൂഹതെക്കാള്, അധപതിച്ച ഇന്നത്തെ കേരളീയ വിഭാഗം,ഒരുകുപ്പി കള്ളുകിട്ടിയാല്
ആരെയും പൂജിക്കാനും, ആര്‍ക്കും ജയ് വിളിക്കാനും, ആര്‍ക്കുവേണ്ടി യും തല്ലാനും, കൊല്ലാനും തയാര്‍.
അധികാരത്തിലിരിക്കുന്നവന് എതിര് വിഭാഗത്തെ ജെയിലില്‍ ആക്കി ആദര്‍ശം പറയുന്നു. മറുവിഭാഗം അധികാരത്തില്‍ വരുമ്പോള്‍, ആദ്യം ആദര്‍ശം പറഞ്ഞവരെ കള്ളന്മാരാകി അവരെ ജെയിലില്‍ ആക്കുന്നു. അങ്ങോട്ടും, ഇങ്ങോട്ടും നോക്കി, ഇടതും, വലതും നോക്കി കഴുത്തു കടഞ്ഞവന്‍ രോഗിയായി മരിക്കുന്നു.
ഹാഫിസിന്റെ ലേഖനം,ചിന്തോദ്ദീപകം. പ്രസക്തം.
വിഷയം തികഞ്ഞ സഹിഷ്ണുതയോടെ പറയാന്‍ ഹഫീസിന് കഴിഞ്ഞിരിക്കുന്നു.അപ്പോഴും മതമൂല്യങ്ങളെ പൊടിപാറിക്കുന്ന
സമീപനം അറിഞ്ഞോ അറിയാതെയോ,ഹഫീസ് സ്വീകരിച്ചുപോയി.
മതത്തിന്, കൊടിയുടെ നിറമില്ല,മനുഷ്യന്റെ നിറഭേദവുമില്ല.
മനുഷ്യനും, മനുഷ്യധര്മവുമേ ഉള്ളൂ
വീണ്ടും എഴുതുക,
ഭാവുകങ്ങളോടെ,
--- ഫാരിസ്
ലേഖനത്തിലെ പല ചിന്തകളും പ്രസക്തമാണ്. നന്നായി പറഞ്ഞു.
ReplyDeleteബോംബ് /വര്‍ഗീയ രാഷ്ട്രീയം മാറ്റി നിര്‍ത്തേണ്ടത് തന്നെയാണ്.
പ്രാദേശികമായി സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ നേതൃത്വം അറിഞ്ഞുകൊണ്ടാണ് എന്ന അഭിപ്രായത്തോട് യോജിപ്പില്ല.
എന്നൊരു മോചനം സാധ്യമാകും നമ്മുടെ നാടിന്.
നല്ല ലേഖനം ....
ReplyDeleteബോംബ് ഉണ്ടാക്കുന്നത് ഏതു പാര്ട്ടിക്കരായാലും ഉണ്ടാക്കുമ്പോള്തെന്നെ പൊട്ടണം എന്നാണു എന്റെ അഭിപ്പ്രായം ... രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല ഇവര്‍ ഇതുണ്ടാക്കുന്നത്... സ്വന്തം വീടുകളില്‍ കൊണ്ടുപോയി പൊട്ടിച്ചു കളിക്കാനുംമാല്ലല്ലോ ...
എടാ നിന്റെ പോസ്റ്റുകള്‍ എല്ലാം വളരെ കാര്യമാത്രപ്രസക്തമാണ്. വളരെ നന്നായിരിക്കുന്നു.
ReplyDeleteനന്നായി ലേഖനം.
ReplyDeleteചില പരാമര്‍ശങ്ങള്‍ക്ക് പിന്കുറി എഴുതാന്‍ ആഗ്രഹിക്കുന്നു. ;)
1.ആവശ്യത്തിലും അനാവശ്യത്തിലും ഇടപെടുന്ന എല്ലാര്ക്കും തികഞ്ഞ മൌനം.
പിണറായി വിജയന് ഇക്കാര്യത്തില്‍ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു. ആ ബോബ് സ്പോടനം നടന്ന് മരിച്ചവര്‍ ആരും ഇടതുപക്ഷക്കാരോ പ്രത്യേകിച്ച് സി പി എം കാരോ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇവിടെ പുകിലുകള് ഉണ്ടാക്കാന്‍ ഒരുപാട് പേരുണ്ടായേനെ!
2.അതുകൊണ്ട് തന്നെ കണ്ണൂരിലെയും നാദാപുരത്തെയും കൊലപാതകങ്ങള്‍ , ബോംബ് സ്ഫോടനങ്ങള്‍ എന്നിവ നമ്മള് അത്ര ഗൌരവത്തില്‍ എടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാവും എന്നൊരു മട്ട്.
ഇവിടെ ഹഫീസ് മറന്ന(?) ഒരുകാര്യം കൂടി, “നാദാപുരത്തെ ബലാത്സംഘകഥയും” എന്ന് കൂട്ടിച്ചേര്‍ക്കണം. രാഷ്ട്രീയത്തില്‍ അതൊക്കെയുണ്ടാവും അല്ലെ? ;)
ഇനീം കുറേ..
സേക്രട്ടറിയേറ്റ് വളപ്പില്‍ പുലി കയറിയെന്നു കേട്ടാല്‍ തോക്കെടുക്കുന്ന ഭരണകൂടവും . കാള പെറ്റന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് ന്യസ് അവറിലിട്ട് ലൈവാക്കി , എഫ്. ഐ . ആര് . അതിനു മഹസര്‍ എഴുതി. ഫയര്‍ അതിനു തീ കൊളുത്തി , നേര്‍ക്കുനേര്‍ തല്ലിച്ച് , അകത്തളത്തിലിട്ടു കൊളവാക്കി അവസാനം തമ്മില്‍ തല്ലിക്കുന്ന ചാനലുകല്ക്കൊന്നും അവരുടെ രതി മൂര്ച്ചക്ക് ഉപകരിക്കുന്ന വിഭവം ഇതില്‍ ഇല്ലാത്തതിനാലാവാം . അവര്‍ ഈ സംഭവത്തെ അവഗണിക്കുന്നത് . ഏറെ പരിതാപകരം ലീഗിന്റെതാണ്. തീവ്രവാദത്തിനെതിരെ ലേഖനം എഴുതിയ അതെ ദിവസം തന്നെ സ്വന്തം അണികളിലെ അഞ്ചു യുവാക്കള്‍ ബോംബു നിര് മിച്ചുകൊണ്ടിരിക്കുമ്പോള് ചിന്നി ചിതറിയത്. വേശ്യയുടെ ചാരിത്രിയ പ്രസംഗം പോലെയാണ് ലീഗിന്റെ തീവ്രവാദ വിരുദ്ധ നിലപാടും എന്ന് വ്യക്തമായി . കൊക്കിനു വെച്ചത് ലീഗിന്റെ നെഞ്ജതതാണ് കൊണ്ടത്
ReplyDeleteപിറ്റേ ദിവസത്തെ പത്രത്തില്‍ തന്നെ ഉണ്ടായിരുന്നല്ലോ ലീഗിന്റെ തീവ്രവാദ ബന്ധം എന്ന് ...പിണറായിയുടെ പ്രസ്താവന .പിന്നെ ഇതൊക്കെ ഇത്രേ ഉള്ളു ..നാളെ പുതിയ ദിനം പുതിയ വാര്‍ത്ത .ബ്ലോഗ്ഗിലെങ്കിലും ഈ വിഷയം നില നില്‍ക്കുന്നത് ആശ്വാസം . hafiz എഴുത്ത് നന്നായിട്ടുണ്ട് .
ReplyDeleteഹഫീസ്, നമ്മുടെ നാട്ടിലെ പ്രശ്നം കടുത്ത സ്വജനപക്ഷപാതമാണ്. ഇതിനു കയ്യും കണക്കുമില്ല, ഞമ്മന്റെ പാര്‍ട്ടി യാണോ, ആറ്റംബോംബ് ഇട്ടാലും നല്ലതിനെന്നേ പറയൂ...പക്ഷെ നമ്മുടെ അനിഷ്ട്ടക്കാര് ആണെന്കില് സംഗതി പ്രാദേശിക സുരക്ഷയെ മാത്രമല്ല, അങ്ങ് ചന്ദ്രനില്‍ വരെ പ്രത്യാഘാതം ഉണ്ടാക്കും..
ReplyDeleteഈ അവസ്ഥക്ക് നമ്മള് ഒക്കെ തന്നെയല്ലേ കാരണക്കാര്‍...നമുക്ക് എന്തും ആവാം .....മാറാന്‍ മാത്രം പറയരുത്....?
തീവ്രവാദവും ബോംബുമൊക്കെ സഞ്ചിയില്‍ കൊണ്ട്
ReplyDeleteനടക്കുന്നത് ആരായാലും മുഖം നോക്കാതെ എതിര്‍ക്കാന്‍
എല്ലാവരും ത്രാണി കാണിക്കണം.സമൂഹത്തിനു നേരെയുള്ള പോക്കിരിത്തരമാണ് ഇതെല്ലാം!.
This comment has been removed by the author.
ReplyDeleteധാര്‍മികത തീര്‍ത്തും ഇല്ലാതായ രാഷ്ട്രീയം കേരളീയ പൊതുസമൂഹത്തെ ഹൈ ജാക് ചെയ്തു കഴിഞ്ഞതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്
ReplyDeleteനാദാപുരത്തെ ഈ സംഭവം. അഴിമതിയായാലും, അക്രമമായാലും ഇവര്‍ ആദ്യം ചേരി തിരിഞ്ഞു പോരാടുകയും ഏറ്റവും ആദ്യ അവസരത്തില്‍ ത്തന്നെ
അതെല്ലാം മായ്ക്കാന്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്നു. മത ബോധനങ്ങളുടെ യഥാര്‍ഥ ധാര്‍മിക വശ്യത അവരെ ഭയപ്പെടുത്തുന്നു. ഒപ്പം വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന മത -സാമുദായിക സംഘങ്ങളുടെ സംരക്ഷണം അവര്‍ ആഗ്രഹിക്കുകയും ഒതുതീര്‍പ്പുകള്‍ക്ക് തയ്യാര്‍ ആവുകയും ചെയ്യുന്നു. ഈ സങ്കീര്‍ണതകളില്‍ നിന്നാണ് വിശ്വാസരാഹിത്യത്തിന്റെയും അരാഷ്ട്രീയവാദത്തിന്റെയും ജാര സന്തതികള്‍ പിറവിയെടുക്കുന്നത് ..ബോംബുകള്‍
പൊട്ടുന്നത്.
മുമ്പ് ഭാഷാ സമരത്തിലെ മലപുറം വെടിവെപ്പില്‍ മരണപ്പെട്ട മജീദ്,കുഞ്ഞീപ്പ തുടങ്ങിയവരെ രക്തസാക്ഷികളായി കൊണ്ട് നടക്കുന്ന പാര്‍ടിക്ക് പുതിയ കാലത്ത് "നരിക്കാട്ടെരി ശുഹടക്കളെ" സംഭാവന ചെയ്യാന്‍ കഴിഞ്ഞു. പക്ഷെ സമാധാനത്തിന്റെ പാണക്കാടന് സന്ദേശങ്ങള്‍ എന്തുകൊണ്ടോ അണികളില്‍ എത്തുന്നില്ല.ബോംബു പൊട്ടിയതോടെ നേതാക്കള്‍ അണികളെ തള്ളിപ്പരഞ്ഞപ്പോള്‍ അതിനു മുമ്പേ ബോംബു നിര്‍മാണത്തിലൂടെ അണികള്‍ നേതാക്കളെ തള്ളിപ്പറയുകയാണ് ചെയ്തത്.എന്നാലും നമുക്ക് അഭിമാനിക്കാം കേരളം കത്താത്തത് നമ്മള് ഉള്ളത് കൊണ്ടാണ് കേട്ടോ!!!!
ReplyDeleteഹഫീസിന്റെ നിരീക്ഷണം കേരളീയ പൊതുബോധത്തില്‍ ഊടിയുരപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തേണ്ടതുണ്ട്.ലീഗിന്റെ ഈ മതരാഷ്ട്രീയ ഇരട്ടതാപ്പിന്റെ പരിണിതി ഈ വരുന്ന ഇലക്ഷനില്‍ മലപ്പുറം ജില്ലക്ക് പുറത്തുള്ള ലീഗ് സ്ഥാര്തികളുടെ വോട്ടിംഗ് ശതമാനത്തില്‍ കാണാനാവും.
ചിന്തനീയമായ ലേഖനം. ആശംസകള്‍.
ReplyDeleteഅക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ ആര്ജവമുള്ളവരാനു നാടിനു ആവശ്യം. അതിനു വേണ്ടി ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കപ്പെട്ടെന്കില് ....