അടുക്കളയില്‍ തിരക്കിലായിരുന്ന രഹ്നായുടെ മാക്സി പിടിച്ച് വലിച്ചുകൊണ്ട് കുഞ്ഞുമോള്‍ പറഞ്ഞു. പക്ഷെ അത് ശ്രദ്ധിക്കാന്‍ രഹ്നക്ക് അപ്പോള്‍ സമയമുണ്ടായിരുന്നില്ല.
“ഹയ്..ഹയ് മാക്സി വിട്.... മൊതല എന്നല്ല പറയേണ്ടത് ‘മുതല’,‘മുതല’ ക്രോകോഡയില്‍”
അവള്‍ തിരുത്തി. മോള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ചിണുങ്ങികൊണ്ട് അവള്‍ പറഞ്ഞു.
“ശരിക്കും വല്യ മോതലേണ് ന്നെ കടിച്ചത്”
ഇത്തവണ രഹ്നക്ക് ശരിക്കും ദേഷ്യം വന്നു.
“നീയിവിടെ ചുറ്റിപ്പറ്റി നില്‍ക്കാതെ ആ മുറ്റത്ത് പോയി കളിച്ചു നോക്കൂ....ഉമ്മാക്കിവിടെ ഒത്തിരി പണിയുണ്ട്. ടി.വിയില്‍ ഓരോന്ന് കണ്ടിട്ട് വരും!”
ഉച്ചക്ക് ഊണിനെത്തുന്ന അനിയത്തിയേയും ഭര്‍ത്താവിനെയും സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു അവള്‍. മോള്‍ കുറച്ച് നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. പിന്നെ പതുക്കെ ഉപ്പയുടെ അടുത്തേക്ക് പോയി.
ഉപ്പയുടെ ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നുണ്ട്. കാര്യമായ എന്തോ സംസാരത്തിലാണ്. ഉപ്പ എപ്പോഴും തിരക്കിലാണ്. എന്ന് വച്ച് മോള്‍ക്ക് പറയാതിരിക്കാന്‍ പറ്റുമോ?
“പ്പാ.... ന്നെ മൊതല കടിച്ച്.”
ഉപ്പ അവളെ നോക്കി ചിരിച്ചു. അടുത്തേക്ക് ആംഗ്യം കാട്ടി വിളിച്ചു. കൂടെ ഇരുന്ന വലിയ കണ്ണട വച്ച കഷണ്ടിക്കാരന്‍ മോളെ നോക്കി പറഞ്ഞു
“ചീത്ത കുട്ടികളെയേ മുതല കടിക്കൂ. നല്ല കുട്ടികളെ ഒന്നും ചെയ്യില്ല. രാത്രി ഉറങ്ങാതെ കരയുന്ന കുട്ടികളെ സിംഹം പിടിക്കും! മോള്‍ നല്ല കുട്ടിയല്ലേ?”
ഇതാണ് ഉപ്പയുടെ പ്രശ്നം. മോളൊരു ദിവസം രാത്രി കരഞ്ഞെന്നു വച്ച് അതെല്ലാരോടും പറയാനെന്തിരിക്കുന്നു? മോള്‍ നല്ല കുട്ടി തന്നെ. പക്ഷെ പിന്നെന്തിനാണ് മോളെ ‘മൊതല’ കടിച്ചത്? അവള്‍ പതുക്കെ തിരിച്ച് നടന്നു.....
- - - - - - - - - - - - - - - - - - - - - - -
“മോളെവിടെ” അനിയത്തി ചോദിച്ചു. “ഇതവള്‍ക്കാണ്” വലിയൊരു പൊതി അവള്‍ ഉയര്‍ത്തിക്കാട്ടി.
“അവള്‍ ഇവിടെ എവിടെയെങ്കിലും കാണും.” രഹ്ന പറഞ്ഞു. “ഞാന്‍ വിളിക്കാം, മോളേ...ഇതാരാ വന്നതെന്ന് നോക്കിയേ”
“അവളുറങ്ങാ..” അകത്തെ റൂമില്‍ കയറിയ അനിയത്തിയാണ് അത് കണ്ടുപിടിച്ചത്. “അവളീനേരം ഉറങ്ങാറില്ലല്ലോ.. വിളിക്കൂ..” കുലുക്കി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.
- - - - - - - - - - - - - - - -
“എന്തേ ഇത്ര വൈകിയത്?” ഡോക്ടര്‍ ചോദിച്ചു. “അണലിയാണ്..വിഷം കുറെ കയറിപ്പോയി.... രക്ഷപ്പെടുന്ന കാര്യം.....” ഡോക്ടര്‍ തല താഴ്ത്തി.. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കില്‍....” ഡോക്റ്റര്‍ നടന്നകന്നു.

വളരെ ദുഖകരമായ കഥ
ReplyDeleteആ മാതാ പിതാക്കളുടെ വേദന എത്രയായിരിക്കുമല്ലേ?
രക്ഷിതാക്കള്‍ക്ക് നല്ല ഒരു സന്ദേശം...
ReplyDeleteഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ?
ReplyDelete:-( pavam!
ReplyDelete