എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ അത് നിരോധിക്കാന്‍ പറ്റില്ലെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. വി. എസ് എന്‍ഡോസള്‍ഫാന്‍ സമരത്തെ രാഷ്ട്രീയ വല്‍കരിച്ചു എന്ന് ആരോപിച്ച് സംയുക്ത സമരത്തില്‍നിന്നു യു.ഡി.എഫ് പിന്മാറുകയും ചെയ്തു. “പഠന റിപ്പോര്‍ട്ട് വരട്ടെ” എന്നാണ് അവരും പറയുന്നത്.ഇത് പറയുന്നത് കേട്ടാല്‍ തോന്നും എന്തോ വലിയ ഒരു സംഗതിയാണ് വരാന്‍പോകുന്നത് എന്ന്. “ന്റെ ആട് പെറട്ടെ” എന്ന് പാത്തുമ്മ പറയുന്നത് പോലെ ...
മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഒട്ടുമിക്ക എല്ലാ പഠന റിപ്പോര്‍ട്ടുകളുടെയും സ്ഥിതി. ഒരു പ്രശ്നം ഉണ്ടാവുകയും ജനങ്ങള്‍ കുറെ കാലം മുറവിളി കൂട്ടുകയും ചെയ്യുമ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാന്‍ - കണ്ണില്‍ പൊടിയിടാന്‍ - ഒരു കമ്മീഷനെ വെക്കും,വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ . അങ്ങനെ ആ കമ്മീഷന്‍ പഠിക്കും, വീണ്ടും പഠിക്കും. വീണ്ടും വീണ്ടും പഠിക്കും. എന്നിട്ട് കുറെ കാലം കഴിഞ്ഞ് ആ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും (ഇതിനിടക്ക് ഖജനാവില്‍ നിന്ന് നല്ലൊരു പങ്ക് തീര്ത്തിട്ടുണ്ടാവും). അങ്ങനെ റിപ്പോര്‍ട്ട് റെഡി! ഗവണ്മെന്റ് ഉടനെ അത് വാങ്ങി ഫ്രീസറില്‍ വെക്കും. (റിപ്പോര്‍ട്ടുകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇന്ത്യയില്‍ ഉള്ള അത്ര നല്ല ഫ്രീസര്‍ ലോകത്ത് വേറെ എവിടെയും ഇല്ല). ഇനി ആരേലും ഒക്കെ ഇത് ഓര്‍ത്തെടുത്ത് ചോദിച്ചാല്‍ മന്ത്രിമാര്‍ പറയും “ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” ഇവര്‍ എത്ര പഠിച്ചാലും പഠിച്ചാലും തീരില്ല. പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.“ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” (ഇങ്ങനെ പഠിക്കാന്‍ അറിയുമായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും) ഇനി അവര്‍ ഉദ്ദേശിച്ച രൂപത്തില്‍ അല്ല റിപ്പോര്‍ട്ട് എങ്കില്‍ ഈ കമ്മീഷനെ പിരിച്ചു വിട്ടു വേറെ ഒന്നിനെ നിയമിക്കുകയും ആകാം..പിന്നെയും ജനങ്ങള്‍ മുറവിളി കൂട്ടിയാല്‍ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചക്ക് വെക്കും. അങ്ങനെ നമ്മുടെ മഹാന്മാരായ നേതാക്കള്‍ ചായയും കുടിച് അത് രണ്ടു ദിവസം ചര്‍ച്ച ചെയ്യും. അതോടെ സംഗതി ക്ലോസ് ! കാരണം ഒട്ടുമിക്ക പഠന റിപ്പോര്‍ട്ടുകളും കേവല പഠനങ്ങള്‍ ആയിരിക്കും ഒരു ആക്ഷന്‍ പ്ലാന്‍ അതിന്റെ കൂടെ ഉണ്ടാവില്ല.(ഉദാ: സച്ചാര്‍കമ്മിറ്റി) അപ്പോള്‍ എന്ത് ചെയ്യും ?? ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്ന് പഠിക്കാന്‍ വേറെ ഒരു കമ്മീഷനെ വെക്കാം !! എങ്ങുനുണ്ട് ബുദ്ധി !!
അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകളാണ് പൊടി പിടിച്ചു കിടക്കുന്നത്? എത്ര റിപ്പോര്‍ട്ടുകള്‍ നല്ല രൂപത്തില്‍ വായിക്കപ്പെട്ടു ? ചര്‍ച്ച ചെയ്യപ്പെട്ടു ? ഫലപ്രദമായി നടപ്പിലാക്കിയവ എത്ര? എന്നിങ്ങനെ കണക്കെടുക്കുന്നത് കൌതുകകരം ആയിരിക്കും. ഓരോ കമ്മീഷന്റെയും പേരില്‍ പൊടിക്കുന്നത് കോടികള്‍ ആണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട്, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ നമുക്ക് സുപരിചിതമായതും അല്ലാത്തതുമായ പഠന റിപ്പോര്‍ട്ടുകളുടെ ഗതി എന്തായി എന്ന് നന്നായി ഒന്ന് ആലോചിച്ചു നോക്കൂ.
അതുകൊണ്ട് ദയവായി ഇനിയും ഈ ജനങ്ങളെ പഠന റിപ്പോര്‍ട്ട് എന്ന് പറഞ്ഞു പറ്റിക്കരുത്. ജന ജീവിതത്തെ ദുസ്സഹമാക്കുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ ഭരണ കൂടത്തിനു കഴിയണം. പഠന റിപ്പോര്‍ട്ടോ ചര്‍ച്ചയോ ഇല്ലാതെ പെട്ടെന്ന് അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരേ ഒരു കാര്യം എം.പി മാരുടെയും എം.എല്‍.എ മാരുടെയും ശമ്പള വര്‍ധനവ് ആണ്. അധികാരി വര്‍ഗ്ഗത്തിനു വേഗത ഇല്ലാ എന്ന് നിങ്ങള്‍ പറയരുത്. കണ്ടു പഠിക്കൂ...
പിന്കുറി :- പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി
മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഒട്ടുമിക്ക എല്ലാ പഠന റിപ്പോര്‍ട്ടുകളുടെയും സ്ഥിതി. ഒരു പ്രശ്നം ഉണ്ടാവുകയും ജനങ്ങള്‍ കുറെ കാലം മുറവിളി കൂട്ടുകയും ചെയ്യുമ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാന്‍ - കണ്ണില്‍ പൊടിയിടാന്‍ - ഒരു കമ്മീഷനെ വെക്കും,വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ . അങ്ങനെ ആ കമ്മീഷന്‍ പഠിക്കും, വീണ്ടും പഠിക്കും. വീണ്ടും വീണ്ടും പഠിക്കും. എന്നിട്ട് കുറെ കാലം കഴിഞ്ഞ് ആ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും (ഇതിനിടക്ക് ഖജനാവില്‍ നിന്ന് നല്ലൊരു പങ്ക് തീര്ത്തിട്ടുണ്ടാവും). അങ്ങനെ റിപ്പോര്‍ട്ട് റെഡി! ഗവണ്മെന്റ് ഉടനെ അത് വാങ്ങി ഫ്രീസറില്‍ വെക്കും. (റിപ്പോര്‍ട്ടുകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇന്ത്യയില്‍ ഉള്ള അത്ര നല്ല ഫ്രീസര്‍ ലോകത്ത് വേറെ എവിടെയും ഇല്ല). ഇനി ആരേലും ഒക്കെ ഇത് ഓര്‍ത്തെടുത്ത് ചോദിച്ചാല്‍ മന്ത്രിമാര്‍ പറയും “ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” ഇവര്‍ എത്ര പഠിച്ചാലും പഠിച്ചാലും തീരില്ല. പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.“ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” (ഇങ്ങനെ പഠിക്കാന്‍ അറിയുമായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും) ഇനി അവര്‍ ഉദ്ദേശിച്ച രൂപത്തില്‍ അല്ല റിപ്പോര്‍ട്ട് എങ്കില്‍ ഈ കമ്മീഷനെ പിരിച്ചു വിട്ടു വേറെ ഒന്നിനെ നിയമിക്കുകയും ആകാം..പിന്നെയും ജനങ്ങള്‍ മുറവിളി കൂട്ടിയാല്‍ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചക്ക് വെക്കും. അങ്ങനെ നമ്മുടെ മഹാന്മാരായ നേതാക്കള്‍ ചായയും കുടിച് അത് രണ്ടു ദിവസം ചര്‍ച്ച ചെയ്യും. അതോടെ സംഗതി ക്ലോസ് ! കാരണം ഒട്ടുമിക്ക പഠന റിപ്പോര്‍ട്ടുകളും കേവല പഠനങ്ങള്‍ ആയിരിക്കും ഒരു ആക്ഷന്‍ പ്ലാന്‍ അതിന്റെ കൂടെ ഉണ്ടാവില്ല.(ഉദാ: സച്ചാര്‍കമ്മിറ്റി) അപ്പോള്‍ എന്ത് ചെയ്യും ?? ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്ന് പഠിക്കാന്‍ വേറെ ഒരു കമ്മീഷനെ വെക്കാം !! എങ്ങുനുണ്ട് ബുദ്ധി !!

അതുകൊണ്ട് ദയവായി ഇനിയും ഈ ജനങ്ങളെ പഠന റിപ്പോര്‍ട്ട് എന്ന് പറഞ്ഞു പറ്റിക്കരുത്. ജന ജീവിതത്തെ ദുസ്സഹമാക്കുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ ഭരണ കൂടത്തിനു കഴിയണം. പഠന റിപ്പോര്‍ട്ടോ ചര്‍ച്ചയോ ഇല്ലാതെ പെട്ടെന്ന് അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരേ ഒരു കാര്യം എം.പി മാരുടെയും എം.എല്‍.എ മാരുടെയും ശമ്പള വര്‍ധനവ് ആണ്. അധികാരി വര്‍ഗ്ഗത്തിനു വേഗത ഇല്ലാ എന്ന് നിങ്ങള്‍ പറയരുത്. കണ്ടു പഠിക്കൂ...
പിന്കുറി :- പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി
16 അന്വേഷണങ്ങള്‍ പോരത്രേ, തെറിയല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല! കണ്ട്രക്കുട്ടികള്‍ http://baijuvachanam.blogspot.com/2011/04/blog-post_2808.html
ReplyDeleteഇത് 'രാഷ്ട്രീയം'ആണ് മക്കളേ...
ReplyDeleteഎല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട് ..
(വളരെ പ്രസക്തമായ ലേഖനം. ഇനിയും താങ്കളുടെ വിരലുകള്‍ ചലിക്കട്ടെ, നന്മക്ക് വേണ്ടി)
ഇവര്‍ പഠിക്കുകയല്ല ജനങ്ങളെ പടിപ്പിക്കുക്കയാണ് ചെയ്യുഉന്നത് ഇതില്‍ നിന്ന് ഞാന്‍ പഠിച്ചത് എന്ടോ സള്‍ഫാന്‍ ഒരു സ്ഫടിക പാത്രത്തില്‍ നിറച്ചു ഭരണ വര്‍ഗ പര നാ ,,,,,,,,,,,,,,,,,,,,,,,,,,,,,,, കളെ കുടിപ്പിക്കുക അപ്പോള്‍ ഇവര്‍ പഠിക്കും മാനവന്റെ വേദന
ReplyDeleteപാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി
ReplyDeleteഅതന്നെ....................
പഠിക്കട്ടെ പഠിക്കട്ടെ
ReplyDeleteഎല്ലാവരും മരിച്ചു തീരും വരെ പഠിക്കട്ടെ
അര ദിവസം പോലും വേണ്ട..ഇവറ്റകളുടെ ശമ്പളം കൂട്ടുന്ന ബില്‍ പാസ്സാക്കാന്‍..
ReplyDeleteഎന്ത് പറയാന്‍ !
നന്നായി എഴുതിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് ഒരുപാട് എഴുതാനുണ്ട്. ഞാന്‍ ഒന്ന് കൂടിവരാം ഇപ്പൊ സമയമില്ല,
ReplyDeleteഇതൊക്കെ കൊണ്ടാണ് സര്ക്കാര് കാര്യം മുറ പോലെ എന്ന് പണ്ടാരോ പറഞ്ഞത് ...
ReplyDeleteകണ്ണൂരെ കണ്ടല്‍ സംരക്ഷണ പാര്‍ക്ക് പൂട്ടിക്കാന്‍ ഈ ഗവേഷണ -പഠനക്കാര്‍ക്ക് രണ്ടിലൊന്നലോചികേണ്ടിവന്നിട്ടില്ല .!. സുധാകരന്‍ എന്നാ""പരിസ്ഥ്തി സ്നേഹിയുടെ "" ഒരു ടെലിഫോണ്‍ പേച്ചു മാത്രം മതിയായിരുന്നു ,.നിമിഷങ്ങള്‍ കൊണ്ട് പൂട്ടി കെട്ടി പണ്ടാരടക്കാന്‍ ...!!!!
ReplyDeleteനെഞ്ച് പിളര്‍ന്നു കാട്ടിക്കൊടുത്താല്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന വര്‍ഗത്തോട് ഇനിയെന്ത് പറയാന്‍?
ReplyDeleteമണ്ഡല്‍ കമ്മീഷന്‍, ശ്രീ കൃഷ്ണ കമ്മീഷന്‍, ലിബര്‍ഹാന്‍ കമ്മീഷന്‍, സ്വതന്ത്ര ഇന്ത്യയിലെ എഴുത്തിനിരുത്തും പഠനവും അങ്ങനെ നീളുന്നു. ചുവപ്പു നാടയില്‍ കുരുക്കപ്പെടുന്ന പഠന റിപ്പോര്‍ട്ടുകളാണ് എന്നും ഇവിടെ ജനദ്രോഹികള്‍ക്ക് കച്ചിത്തുരുമ്പാവുന്നത്. കുറെ പേര്‍ ചീഞ്ഞളിഞ്ഞാലും ഇനി എന്റോ സള്‍ഫാന്‍ നിരോധനവും ഇങ്ങനെ പഠിച്ചു പഠിച്ചു നീണ്ടു പോകണം.
ReplyDeleteഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കുന്ന ഈ പോസ്റ്റ് അവസരോചിതമായി.
എന്ത് പഠിക്കാന്‍ എവിടെ പഠിക്കാന്‍ ..... ഈ പഠിപ്പും ബഹളവും എല്ലാം അധികം താമസിയാതെ തന്നെ കെട്ടടങ്ങും ..... കൂടുതല്‍ രക്തസാക്ഷികള്‍ സ്രിഷ്ടിക്കപ്പെടുന്നടം വരെ
ReplyDeleteനന്നായി. ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ReplyDeleteകമ്മീഷന്റെ പേരില്‍ ചെലവാക്കുന്ന തുകയും സമയവും വെറും ക്രമസമാധാനപരിപാലനച്ചിലവാണ്. ഇതിന്റെയൊക്കെ പേരില്‍ ഒരു പ്രക്ഷോഭണമുണ്ടായാല്‍ അതൊന്ന് ഒതുക്കിയെടുക്കാന്‍ ചെലവാകുന്നതിന്റെ ഒരംശം ചെലവുമാത്രമേ ഒരു വയസ്സന്‍ ജഡ്ജിയെ കമ്മീഷനിരുത്തിയാല്‍ ചെലവാകൂ.
ReplyDeleteജനാധിപത്യത്തിന്റേതായ അവകാശങ്ങള്‍ നേടുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ജനങ്ങള്‍ തന്നെയാണ്. ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയും നല്കുന്ന സേവനങ്ങളുടെ ഉപഭോക്താക്കള്‍ മാത്രമായി ജനങ്ങള്‍ ഒതുങ്ങിയാല്‍ അവര്‍ തരുന്നത് വാങ്ങി മിണ്ടാതിരിക്കേണ്ടി വരും.
പോസ്റ്റെന്താ വൈകിയത്? പരീക്ഷയാ?
നന്നായി എഴുതി ഹഫീസ്.
ReplyDeleteഎന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!
കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..
നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;
ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
അവർ കേൾക്കുന്നില്ലെ ഈ പാവപ്പെട്ട പൈതങ്ങളുടെ ദീന രോദനം പഠനത്തിനിടയിൽ അതൊന്നും ശ്രദ്ധിക്കാഞ്ഞിട്ടോ.. എടുത്താൽ പൊങ്ങാത്ത തലയും ചിള്ളിച്ച ഉടലുമായി ഞരങ്ങി കാലം കഴിക്കുന്ന മക്കളുടെ രൂപം എന്നെങ്കിലും അവരുടെ മനസ്സിലേക്ക് വന്നിരുന്നെങ്കിൽ..അവർ പഠിക്കട്ടെ ഈ ദീന രോദനം നിലക്കുവോളം എല്ലാരും മരണത്തിനു വഴിമാറുവോളം .. 300 ഓളം പേരുടെ മരണത്തിനും ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്തുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് 150 ലധികം പഠനങ്ങള്‍ പുറത്തുവന്നിട്ടുംഅതിനനുകൂലമായിട്ടുള്ള വല്ല വിധിയും ഉണ്ടോ എന്നാകും അവർ പഠിച്ചു കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ കരളു പിളർക്കുന്ന രംഗങ്ങൾ അവരുടെ അനുഭവത്തിൽ വന്നതിനു ശേഷമായിരിക്കും . പലരും എഴുതിയ പോലെ എൻഡോ സൾഫാൻ ലേഖനത്തിൽ നിന്നും വേറിട്ടൊരു ലേഖനം ഇനിയും കൈകൾ ഉയർത്തുക തിന്മക്കെതിരെ നന്മക്കു വേണ്ടി അണിചേരുക കൂടെ ഞങ്ങളുമുണ്ട്.. പ്രാർത്ഥിക്കാം ആ പൈതങ്ങൾക്കു വേണ്ടി...ആശംസകൾ...
ReplyDeleteകേരളത്തിൽ ഈ വിഷം അറിഞ്ഞിടത്തോളം കഴിഞ്ഞ 10 വർഷമായി ഉപയോഗിക്കുന്നില്ല. നമ്മുടെ സംസ്ഥാനം അതിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
ReplyDeleteലോകത്ത് ഉപയോഗിക്കുന്ന ENDOSULFAN ന്റെ 70 ശതമാനവും ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാണു ഇന്ത്യ. അതു കൊണ്ട് അതു വേണം എന്നല്ല പറഞ്ഞു വരുന്നത്.... താരതമ്യേന കൃഷി വിളകൾ കുറവായ കേരള സംസ്ഥാനത്ത് കൃഷി ആവശ്യങ്ങൾക്ക് കീട നാശിനികൾ ഉപയോഗിച്ചതു കൊണ്ട് തന്നെയാണോ ഈ ദുരന്തം സംഭവിച്ചത് എന്നത് കേന്ദ്ര സർകാറിനു വ്യക്തമായിട്ടില്ല, അല്ലെങ്കിൽ അത്തരം പഠനം കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയിട്ടില്ല അതുമല്ലെങ്കിൽ കേന്ദ്ര സർക്കാറിന്റെ അനുമതിയോ അറിവോ നേടി കേരളം അത്തരം പഠനം ചെയ്ത റിപ്പോർട്ട് കേന്രത്തിനു സമർപ്പിച്ചിട്ടില്ല.
ഇനി ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനുകൂല പ്രതികരണങ്ങൾ വരുമ്പോൾ ഏകപക്ഷീയമായി ഇത് നിരോധിച്ചു എന്ന് പഴി കേൾക്കേണ്ടി വരുമോ എന്നു കൂടി സർക്കാർ ആലോചിച്ചു കാണണം.
പിന്നെ വിഷം കഴിച്ചാൽ ആരും മരിക്കും, ഞാൻ കഴിച്ചിട്ട് മരിക്കുമോ എന്നറിഞ്ഞ ശേഷം ഒന്നിച്ച് നിരോധിക്കാം എന്ന ലോജിക്കിനോടും യോജിപ്പില്ല...
പകരം സംവിധാനം ഏർപ്പെടുത്താതെ നിരോധിക്കുമ്പോൾ കൃഷി അവതാളത്തിലാവാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....
കാലോചിതമായ ഈ പോസ്റ്റിനഭിനന്ദനങ്ങൾ...
പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി
ReplyDeleteഅതെ..അങ്ങിനെയൊരു കമ്മീഷന്‍ വരേണ്ടതാണ്.
പ്രസക്തമായ കാര്യങ്ങളവതരിപ്പിച്ച ലേഖനം.ആശംസകള്‍
കുറെ ധിക്കാരികളുടെ ധിക്കാരം.
ReplyDeleteഒടുക്കത്തെ ഇവരുടെയൊക്കെ പഠനം. പഠനം കഴിയുമ്പോഴേക്കും കാസരഗോട്ടെ ഈ ഗ്രാമങ്ങളിൽ എല്ലാവരും ചത്തൊടുങ്ങിയിട്ടുണ്ടാവും.
ReplyDeleteചുമ്മാ റിട്ടയര്‍ ആയ ജഡ്ജുംമാര്‍ക്കും വേറെ പണിയില്ലാതെ ചൊറിയും കുത്തിയിരിക്കുന്ന ഉധ്യോഗസ്തരെയും ആശ്വസിപ്പിക്കാന്‍
ReplyDelete കൊടുക്കുന്ന ഉണ്ടയില്ലാ വെടിയല്ലേ കമ്മിഷന്‍ നിയമനം ..ഉണ്ടാക്കുന്ന റിപ്പോര്ട് ആരും വായിക്കാന്‍ പോവുന്നില്ലെന്ന് ഇവര്‍ക്കും അറിയാം...പിന്നെ 500
പേജെങ്കിലും കാണും റിപ്പോര്‍ട്ടില്‍ ഇതൊക്കെ ആര് വായിക്കുന്നു പഠിക്കുന്നു ...അല്പം സമയം മുന്നോട്ടു കിട്ടാനുള്ള അടവല്ലേ ഇതൊക്കെ. കലക്കി കൊട് കൈ ..
എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധ്രയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...
ReplyDeleteപഠിക്കട്ടെ...
ReplyDeleteഅവര്‍ പഠിച്ചുകൊണ്ടേയിരിക്കും
ജനം മരിച്ചുകൊണ്ടേയിരിക്കും
Participate in the online petition
ReplyDeletehttp://www.petitiononline.com/BanEndo/
പോസ്റ്റ് നന്നായി.
ReplyDeleteഈ പഠനങ്ങള്‍ കൊണ്ടൊക്കെ എന്തു കാര്യം?
ഓരോ തവണയും എന്‍ഡോ സല്‍ഫാന്‍ ഇരകളെ കാണുമ്പോ മനസ്സ് പിടയും. ദൈവമേ...
ReplyDeleteനല്ല ലേഖനം ഹഫീസ്.
കേരളത്തിനു തന്നെ നിരോധിച്ചു കൂടെ ?
ReplyDeleteഅപ്പൊ ഇതും വ്യാജന്‍ ആവും അല്ലെ ?
മറ്റുള്ളവര്‍ കടത്തും. മറു നാട്ടില്‍ നിന്നു.നാം
അത് ഉപയോഗിക്കും. ആര്‍ക്കും
ആല്മാരതത ഇല്ല .എല്ലാവര്‍ക്കും സ്വന്തം കാര്യം
മരുന്ന് വില്കുന്നവനും വില്പിക്കുന്നവനും ...
ഇരകള്‍ എന്നും ഇരകള്‍ മാത്രം ...!!!
നല്ല പോസ്റ്റ് ...
ReplyDeleteനന്നായി പറഞ്ഞു ...
very sad
ReplyDeleteഎത്രയോ കമ്മിറ്റികള്‍ വന്നു പഠിച്ചു എന്നിട്ടും അവര്‍ക്ക് മനസ്സിലായില്ലേ ..ടീവിയില്‍ കാണുന്നില്ലേ അമ്മമാരുടെ വിലാപം..ഇനി ആര്‍ക്കും ഇത് പോലുള്ള കുഞ്ഞുങ്ങളെ കൊടുക്കരുതേ എന്ന് ഒരു അമ്മ പറയണം എങ്കില്‍ അവരുടെ അവശത എന്തായിരിക്കും എന്ന് ആലോചിച്ചോ ഇവന്മാര്‍..
ReplyDeleteഈ "നശിച്ച കാസര്‍കോട്" എന്ന പരാമര്‍ശം നടത്തിയ തെണ്ടിയെ എന്‍ഡോസള്‍ഫാന്‍ വെള്ളത്തില്‍ കലക്കി മുക്കണം ..രണ്ടു കൊല്ലം കൊണ്ട് പഠിച്ചോളും നിരോധിക്കണോ ..വേണ്ടയോ എന്ന് എന്തേ...
ആശംസകള്‍
ഇനിയും ഇവരെ പരീക്ഷിക്കണോ?
ReplyDeleteഎൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക.... എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക
ലോകം മുഴുവന്‍ പഠിച്ചു, ഈ മാരണം വേണ്ടെന്നാ പൊതു അഭിപ്രായം. നമുക്കു മാത്രം അതങ്ങ് ബോധ്യമായിട്ടില്ല. എങ്ങനെ ബോധ്യമാകും..?. നാമങ്ങ് വികസിച്ച് വികസിച്ച് മുന്നേറുകയല്ലെ! പഠിച്ച് പഠിച്ച് ഇതേ പോലെ ഒരു മധുരപാനീയം വേറെയില്ല എന്ന് പറയുന്നതു വരെ നാം പഠിക്കും.
ReplyDeleteഇനിയും പഠിക്കാത്ത പാഠങ്ങള്‍ ആര്‍ക്കുവേണ്ടി..? ഈ കാഴ്ചകള്‍ കണ്ടു ഇനിയും കണ്ണുതുറക്കാത്ത ഭരണവര്‍ഗ്ഗങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത്..?
ReplyDeleteകാലിക പ്രസക്തമായ വിഷയങ്ങള്‍ താങ്കള്‍ പറയുമ്പോള്‍ കൂടുതല്‍ മികച്ചതാകുന്നു.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു കേന്ദ്ര മന്തിയുണ്ടല്ലോ .. Arackaparambil കുര്യന്‍ ആന്റണി ...! കേരള ജനത മുഴുവന്‍ ഒരേ പോലെ ശബ്ദം ഉയര്‍ത്തിയിട്ടും അങ്ങേരു ഒന്നും പറയുന്നില്ലല്ലോ .... സായി ബാബയെ അനുസ്മരിച്ചു അങ്ങേരു ഏഷ്യാ നെറ്റിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു .. ഒരു നിര്‍ണ്ണായക സമയത്ത് സ്വന്തം ജനതയെ അനുസ്മരിക്കാത്ത നേതാക്കളെ ജനങ്ങളും വിസ്മരിക്കും എന്ന് ഇവര്‍ ഓര്‍ത്താല്‍ നന്ന് ...
ReplyDeleteജീവിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ ഉള്ള സ്ഥിതിക്ക് ഇനി ഒരു പഠനം വേണ്ട എന്നാണത്രേ കേരളത്തിലെ കോണ്‍ഗ്രസ്‌ന്റെ നിലപാട് , എന്നിട്ട് ഇന്ന് പ്രധാന മന്ത്രിയെ കണ്ടു ചായ കുടിച്ചു പിരിഞ്ഞ ചെന്നിത്തല പറയുന്നു ഐ സി എം ആര്‍ പഠനം സമയ ബന്ധിതമായി നടപ്പാക്കും എന്ന് പി എം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് പോലും ????
പിന്നെ എത്രെയോ പഠന സംഘങ്ങള്‍ , കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമിച്ച Banerji കമ്മറ്റിയും R.B. Singh കമ്മറ്റിയും അടക്കം എന്‍ഡോ സള്‍ഫാന് എതിരെ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് ... പത്തു വര്ഷം കഴിഞ്ഞിട്ടും ഇരകളുടെ രക്തത്തില്‍ അപകടകരം വിധം എന്‍ഡോ സള്‍ഫാന്‍ അംശം കാണപ്പെടുന്നു എന്ന് ഈയടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം നടത്തിയ രക്ത പരിശോധനയിലും തെളിഞ്ഞിട്ടുണ്ട് ...
( please don't consider this as a political statement ,but for the sake of the situation )
നിരോധനം ഏര്‍പെടുത്തിയിട്ടും നമ്മുടെ സംസ്ഥാനത്ത് ഇത് വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു! ഒരു കേസ് പോലും ഇതിന്റെ പേരില്‍ ചാര്‍ജ് ചെയ്തതായി അറിവില്ല. ഈ ഗണത്തില്‍ വരുന്ന മുഴുവന്‍ മാരക കീടനാശിനികളും നിരോധിക്കാപ്പെടെണ്ടതുണ്ട്. സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടികളും ഭരണകര്‍ത്താക്കളും ഇതൊരു സാമൂഹിക പ്രശ്നമായി കണ്ടിരുന്നുവെങ്കില്‍!നേരത്തെ ഞാനും എഴുതിയിരുന്നു
ReplyDeleteഅവര്‍ പഠിക്കട്ടെ...അതിനു നമുക്ക് ശവങ്ങലാവാം
ReplyDeleteഅവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.
ReplyDeleteഈ വിഷയത്തില്‍ ഉള്ള നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഉള്ള വകയാണ് നല്‍കുന്നത്...!!!
പറയാനുള്ളതെല്ലാം എല്ലാവരും കൂടി പറഞ്ഞില്ലേ..........ഇനി എന്ത് പറയാന്‍ എന്നാലും ഒന്നും പറയാം ഇക്ക നല്ല ഒരു എഴുത്തുകാരന്‍ തന്നെ അതില്‍ യാതൊരു വിദ സംശയവുമില്ല ആശംസകള്‍.................
ReplyDeleteHafees...
ReplyDeleteGo On.....!
"പിന്കുറി :- പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി"
ReplyDeleteപോസ്റ്റും പിന്കുറിപ്പും ഇഷ്ടായി...
ഏപ്രില്‍ കഴിഞ്ഞ് മേയും ജൂണുമായല്ലോ. പഠനത്തിരക്കിലാണോ ഹാഫീസെ? പുതിയ വിഷയങ്ങളുമായിട്ട് എന്നാണിനി ബൂലോകത്തേയ്ക്ക്?
ReplyDeleteകാലിക പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റ് ഒന്നും ഇല്ലേ ഹഫീസ്?
ReplyDeleteഹാഫിസ് ....ഞാനും വയിചൂട്ടോ ..
ReplyDeleteസര്‍ക്കാരിനെന്നും ഓരോ തിരക്കല്ലേ..ജനങ്ങള്‍ അവരെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ട് അവരുടെ കൃത്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സമയം കിട്ടുന്നില്ല. ശല്യം ചെയ്യാതെ ഹാഫിസേ..:))
ReplyDeleteഎഴുത്തില്‍ ഒരിത്തിരി രോഷം ചേരട്ടെ. പ്രതിഷേധക്കുറിപ്പുകള്‍ക്ക് യോജിച്ച ഭാഷ അതാണ്.
aathmaarthatha niranja aksharangal!
ReplyDeleteഹാഫിസ്....നമ്മള്‍ കണ്ടു മുട്ടാന്‍ ഇത്തിരി വൈകിയോ.....ഇഷ്ടമായി താങ്കളുടെ ബ്ലോഗ്....സമകാലിക വിഷയങ്ങള്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്....ആശംസകള്‍....
ReplyDeleteകാണണം നമുക്ക് ഇനിയും......
ഹഫീസേ മൂന്ന് നാല് കൊല്ലായല്ലോ, ബ്ലോഗിനെ ഉപേക്ഷിച്ചോ?
ReplyDelete