Thursday, December 9, 2010

വാദപ്രതിവാദമല്ല സംവാദം


സ്കൂളില്‍ പഠിച്ചിരുന്ന കാലം തൊട്ടേ ഞാന്‍ ഒരിക്കലും ക്ലാസില്‍ ഒന്നാമനായിരുന്നില്ല.  എന്റെ ക്ലാസില്‍ എന്നേക്കാള്‍ നന്നായി പഠിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കലെങ്കിലും ഒന്നാമതെത്തണമെന്നു കലശമായ ആഗ്രഹം കൊണ്ടുനടക്കുന്ന ആ കാലത്താണ് ഒരു മലയാള പരീക്ഷ വരുന്നത്. എന്തുതന്നെയായാലും ഇത്തവണ വിട്ടുകൊടുത്തുകൂടാ..

പരീക്ഷ എളുപ്പമുള്ളതായിരുന്നു. അതില്‍ ഒരു ചോദ്യം  സംവാദം എന്ന വാക്കിന്റെ അര്‍ഥം എഴുതാന്‍ ആയിരുന്നു . ചെറുപ്പംമുതലേ സുന്നി- മുജാഹിദ് സംവാദങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന എനിക്ക് ആ വാക്കിന്റെ അര്‍ത്ഥത്തെ കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പരീക്ഷയും വല്യൂവേഷനും കഴിഞ്ഞു  പേപര്‍ തരാന്‍ നേരത്ത്‌ മലയാളം പഠിപ്പിച്ചിരുന്ന ലീല ടീച്ചര്‍ പതിവുപോലെ അടുത്ത് വിളിച്ച് സ്നേഹപൂര്‍വ്വം ശാസിച്ചു. "എന്തെങ്കിലുമൊക്കെ തെറ്റിചെങ്കിലേ നിനക്ക് സമാധാനമാവൂ !... സംവാദം എന്നതിനര്‍ത്ഥം വാദപ്രതിവാദം എന്നല്ല. സൌഹൃദ സംഭാഷണം, ചര്‍ച്ച എന്നൊക്കെയാണ് . അതുകൊണ്ട് അതിനു പകുതി മാര്‍ക്കേ തരൂ..." അപ്പൊ പിന്നെ ഞാന്‍ കേട്ട "സംവാദ"ങ്ങളോ എന്ന ചോദ്യമാണ് മനസ്സില്‍ വന്നത്. പക്ഷെ ചോദിച്ചില്ല.

അങ്ങനെ പതിവുപോലെ ഞാന്‍ വീണ്ടും രണ്ടാമനായി. എന്നാലെന്താ .. ഒരു വലിയ പാഠം അന്ന് പഠിച്ചു.
വാദപ്രതിവാദമല്ല  സംവാദം....

(സുന്നി- മുജാഹിദ് എന്തെന്ന് അറിയാത്തവര്‍ -ഇവ രണ്ടു മുസ്ലിം സംഘടനകള്‍ ആണെന്നും ഇവര്‍ തമ്മിലുള്ള സംവാദങ്ങള്‍ പലപ്പോഴും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ആകാറുണ്ടെന്നും മാത്രം മനസ്സിലാക്കുക.)

12 comments:

  1. ആദ്യമായിട്ടാണു ഇവിടെ.സംവാദം ചിലപ്പോഴൊക്കെ കയ്യാങ്കളിയും ആവാറുണ്ട് അല്ലേ...

    ആശംസകള്‍

    ReplyDelete
  2. ഇത്തരം പോസ്റ്റുകള്‍ ഇട്ടാല്‍ ഇനിമുതല്‍ സുന്നി-മുജാഹിദുകള്‍ ഒന്നിച്ച് താങ്കളുമായി 'സംവാദം' നടത്താന്‍ സാധ്യത ഉണ്ട്. ജാഗ്രതൈ...

    ReplyDelete
  3. സംവദിക്കുന്നതില്‍ ഗുണകാംക്ഷ കാണും
    വാദവും പ്രതിവാദവും ആകുമ്പോള്‍ അതിച്ചിരി കുറയും... ലേ?

    ReplyDelete
  4. മോന്‍ ഇതില്‍ വരച്ചിട്ട ചിത്രം ഇപ്പോളത്തെ samvaathangalodu തീര്‍ത്തും നീതി പുലര്‍ത്തുന്നുണ്ട്....അതിന്നു സബിത ടീചെര്ടെ വക ഫുള്‍ മാര്‍ക്ക്
    100 /100 ...........

    ReplyDelete
  5. വാദപ്രതിവാദവും സംവാദവും അറിയാം. എന്നാല്‍ ചില മുസ്ലിം ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്നത് ഇവ രണ്ടുമല്ല എന്നും അറിയാം. സമയനഷ്ടമല്ലാതെ മറ്റൊരു ലാഭവും അത്കൊണ്ടില്ല താനും.

    ReplyDelete
  6. ടീച്ചറോളം മലയാളം എനിക്ക് അറിയാത്തതുകൊണ്ടായിരിക്കും, എന്റെ മനസ്സില്‍ സംവാദവും വാദപ്രതിവാദവുമായി അധികം വ്യത്യാസം ഇല്ല. സംവാദത്തില്‍ എതിരായ ഒരു ഉക്തി ഉണ്ടാകണമെന്നില്ല (ഉണ്ടായിക്കൂടായ്കയുമില്ല). വാദപ്രതിവാദമാകുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ രണ്ടിടത്തും യുക്തിയും ബഹുമാനവും നിര്‍ബന്ധമാണ്‌ (കോടതിയിലെ വാദപ്രതിവാദങ്ങളും സംവാദങ്ങളും തന്നെ ഉദാഹരണം).

    അതൊന്നും അതില്ലാത്തതു തര്‍ക്കത്തിനാണ്. തര്‍ക്കിക്കുമ്പോള്‍ വാക്-സാമര്‍ത്ഥ്യം മാത്രമാണ് പ്രധാനം. തര്‍ക്കത്തിന്റെ ലക്‌ഷ്യം വികാരങ്ങളെ സ്വാധീനിക്കലാണ്. സംവാദത്തിനും വാദപ്രതിവാദത്തിനും ആശയപരമായ ലക്ഷ്യമുണ്ട്.

    ReplyDelete
  7. പരസ്പരം ആശയങ്ങള്‍ കൈമാറാനാണ് സംവാദം. അതില്‍ ജയവും തോല്‍വിയുമില്ല.പരസ്പരം അറിയല്‍ മാത്രമാണ് ഉള്ളത്. വാദപ്രതിവാദത്തില്‍ തങ്ങളുടെ ഭാഗത്തെ വിജയിപ്പിക്കാനുള്ള വ്യഗ്രതയാണ് മുന്നിട്ടുനില്‍ക്കുക. കൊച്ചു കൊച്ചീച്ചി യുടെ വിശദീകരണം നന്നായിതോന്നുന്നു.

    ശുകൂര്‍ പറഞ്ഞപോലെ ചില മുസ്ലിം ഗ്രൂപുകള്‍ തമ്മില്‍ നടക്കുന്നത് ഇതൊന്നുമല്ല. പന്ധിതന്മാര്‍ തര്‍ക്കിക്കുകയും അതിനു വിധിപറയാന്‍ പാമരന്മാരെ ഏല്‍പ്പിക്കുകയും ചെയ്യുകയാണിപ്പോള്‍ . രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുമ്പോള്‍ അവരെക്കാള്‍ ആ വിഷയത്തില്‍ അറിവുള്ളവരാണ് വിധി പറയേണ്ടത്‌..

    ReplyDelete
  8. പഠിച്ചിരുന്ന കാലത്ത് എന്തെല്ലാം എത്രയെല്ലാം നന്നായെഴുതിയാലും അതിലെന്തെങ്കിലും തെറ്റ് വരുത്തുക എന്നത് എന്റെയും ഒരു കുഴപ്പമായിരുന്നു...

    ReplyDelete
  9. ഹി ഹി ഹി ..... സംവാദം എന്നാ വാക്കിനു അര്‍ഥം മാറ്റിയിരിക്കുന്നു ഇത്തരം സംവാദങ്ങള്‍ ,എന്നാലും നല്ല atempt ആ question atend ചെയ്തത്

    ReplyDelete
  10. തര്കവും വെറുതെ വാദിച്ചു ജയിക്കുക അല്ലല്ലോ ? തര്ക ശാസ്ത്രം എന്നതും ഒരു നീതി ആണ് .അതിനും നിയമങ്ങള്‍ undu .സംവാദം ആയാലും tharkam ആയാലും ഇന്നത്തെ കാലത്ത്
    പരപ്സരം യുദ്ധം ആണെന്ന് പലപ്പോഴും തോന്നാറുണ്ട് .

    ReplyDelete
  11. @ മുല്ല, ഇസ്മായില്‍ കുറുമ്പടി (തണല്‍), MT Manaf , തണല്‍ ,ശുകൂര്‍ , കൊച്ചു കൊച്ചീച്ചി(കിടിലന്‍ പേര്) , ശ്രീ, അനീസ,ente lokam,

    ഇവിടെ വരികയും "സംവാദം" നടത്തുകയും ചെയ്തതിനു നന്ദി...

    ReplyDelete
  12. സുന്നി മുസ്ലിം വാദ പ്രതിവാദം പോസ്റ്റിലൊരു വിഷയമായതിനാല്‍ അതൊക്കെ വല്ലപ്പോഴും വാദത്തിനു വേണ്ടി കേള്‍ക്കാന്‍ ശ്രമിച്ചിരുന്നു ... എന്ത് ചെയ്യാം കുറ്റം എന്റെതു തന്നെ ... ഒരു പബ്ലിക്‌ debate ന്റെ യാതൊരു മര്യാദകളും ഇരു വിഭാഗവും ഞാന്‍ കേട്ടതിലൊന്നും കാണാന്‍ കഴിഞ്ഞില്ല ..

    സംവാദം സ്നേഹ സംവാദമാവുമ്പോള്‍ വിയോജിപ്പുണ്ടെങ്കിലും കേള്‍ക്കുവാനുള്ള മനസ്സ് ജനിപ്പിക്കാന്‍ സാധ്യമാണെന്ന തിരിച്ചറിവ് നമുക്ക് നഷ്ടമാവാതിരിക്കുക

    :) അങ്ങിനെയെങ്കിലും ഒരു പാഠം പഠിച്ചല്ലോ ...

    ReplyDelete

Related Posts Plugin for WordPress, Blogger...