സിനിമാ നടന്മാരെ പോലെയും ക്രിക്കറ്റ് കളിക്കാരെ പോലെയും പ്രശസ്തരായ ആള്‍ക്കാര്‍ക്ക് ഈ സമൂഹത്തോട് വല്ല ബാധ്യതയുമുണ്ടോ? അതോ കേവലം കശുണ്ടാക്കള്‍ മാത്രമാണോ അവരുടെ പണി? എന്താ ഇപ്പൊ ഇങ്ങനെ ഒരു ചിന്ത എന്നല്ലേ... സചിന്‍ ടെണ്ടുല്‍ക്കരെ കുറിച്ച് വന്ന ഒരു വാര്‍ത്തയാണ് കാരണം. ഒരു മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ക്ഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരസിച്ചത്രേ. ഇതുവഴി 20 കോടി രൂപയാണ് സച്ചിന്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. സച്ചിനെന്താ കാശ് പുളിക്കുമോ? പക്ഷെ അതല്ല കാര്യം. ആരോഗ്യത്തിന് ഹാനികരാമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ തന്നെ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇത് വായിച്ചപ്പോള്‍ ഉടനെ എന്റെ മനസ്സിലേക്ക് വന്നത് "വൈകീട്ടെന്താ പരിപാടി " എന്ന നമ്മുടെ സൂപ്പര്‍താരത്തിന്റെ ഡയലോഗ് ആണ്. തന്നെ പോലെ ജന മനസ്സുകളില്‍ സ്ഥാനമുള്ള ആള്‍ക്കാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാമോ എന്നത് അദ്ദേഹത്തിനു പ്രശ്നമേ അല്ല. എന്നുമാത്രമല്ല അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാരും മദ്യപിക്കുന്നവര്‍ ആണത്രേ. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന മറ്റൊരു വാക്കാണ് കപട സദാചാരം എന്നത്.
മദ്യം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ ഇന്ന് ആര്‍ക്കും അജ്ഞാതമല്ല. മദ്യം പാപങ്ങളുടെ മാതാവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതെങ്കിലും മതം ഇതിനെ പ്രോത്സാഹിപ്പിച്ചതായി അറിയില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ മദ്യത്തിനെതിരെ സംസാരിക്കുന്നു. മദ്യത്തെ കുറിച്ച് മതങ്ങള്‍ പറഞ്ഞതൊക്കെ മാറ്റി വക്കുക. ആരോഗ്യ പ്രശ്നങ്ങളെയും അവഗണിക്കുക. എന്നാലും ഇത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവഗണിക്കാന്‍ സൂപ്പര്‍ സ്റ്റാറിനാവുമോ? എത്ര കുടുംബിനികളാണ് ഇതുമൂലം കണ്ണീര് കുടിക്കുന്നത് ? . സിനിമകളില്‍ കരഞ്ഞും കരയിപ്പിച്ചും ജനപ്രീതി നേടിയ ആള്‍ക്ക് ഇത് കപട സദാചാരവാദികള്‍ ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞ് ഈ കുടുംബിനികളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനാവുമോ?
sredheyamaaya post
ReplyDeleteabinandanangal
Well done suchin,
ReplyDeleteThanks hafiz
എന്റെ ഈശ്വരാ! എന്താ പറയുക.
ReplyDelete1 . ഉത്തരവാദിത്വത്തോടെ ഏതൊരു വസ്തുവും ആസ്വദിക്കാന്‍ സാധിക്കും. അത് മദ്യമായാലും, കാറായാലും, ഭക്ഷണമായാലും, ലൈംഗികതയായാലും ശരി.
2 . ഉത്തരവാദിത്വമില്ലായ്മയും അതുമൂലമുണ്ടാകുന്ന കണ്ണീരും വ്യക്തിയുടെയും അവന്റെ കുടുംബത്തിന്റെയും ന്യൂനതയാണ്. മറ്റുള്ളവരെ പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല.
3 . കച്ചവടക്കാര്‍ ഒരിക്കലും സമൂഹത്തിന്റെ മാതൃകകളായിരുന്നിട്ടില്ല. പരസ്യങ്ങളില്‍ കാണുന്ന സച്ചിനും ലാലും കച്ചവടക്കാരാണ്.
4 . ശരിയായ രീതിയില്‍ ഉത്‌പാദിപ്പിക്കപ്പെട്ട മദ്യം മിതമായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ഹാനികരമല്ല.
5 . ലാല്‍ പറഞ്ഞതുകൊണ്ട് മാത്രം മദ്യം ഉപയോഗിക്കാന്‍ തുടങ്ങിയതോ, കൂടുതല്‍ മദ്യപിക്കുന്നവരോ ആയവര്‍ ഒരു ശതമാനം പോലും വരില്ല.
6 . നിയമപരമായി വിപണനം ചെയ്യപ്പെടുന്ന മറ്റൊരു ഉല്പന്നം മാത്രമാണ് മദ്യം. നിരോധിക്കപെടാത്തിടത്തോളം കാലം അതിനെ പരസ്യപ്പെടുത്തുന്നത് തെറ്റല്ല
ഇനിയും ഏറെ പറയാം, പക്ഷെ വേണ്ട.
Disclosure:ഞാന്‍ ലാലിന്റെയോ സച്ചിന്റെയോ ഫാന്‍ അല്ല. ആഴ്ചയില്‍ ഒരിക്കല്‍ ഒരു പെഗ് മദ്യം കഴിക്കാറുണ്ട് .
@ ismail chemmad, Shukoor,കൊച്ചു കൊച്ചീച്ചി
ReplyDeletethanks
കൊച്ചു കൊച്ചീച്ചി പറഞ്ഞ ചില കാര്യങ്ങള്‍ ശരിതന്നെ. പക്ഷെ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തട്ടെ. മദ്യത്തിന് എന്തെങ്കിലും ഗുണഫലം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ദോഷഫലങ്ങള്‍ ധാരാളം ഉണ്ട് താനും. (it never gives the solution; but helps u to forget the problem)- ഇതൊരു ഗുണമാണോ? ആണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഇതിനെ കാറുമായോ ഭക്ഷണമായോ ലൈംഗികതയുമായോ ഉപമിക്കുന്നത് ശരിയല്ല.
എന്റെ പോസ്റ്റിന്റെ ആകത്തുക ഇതാണ്: മദ്യപാനം പ്രോത്സാഹനം അര്‍ഹിക്കുന്ന ഒന്നല്ല. സമൂഹത്തിലെ സ്വാധീനമുള്ള ആള്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല.
ഞാനൊരു മദ്യ വിരോധിയാണ്. പക്ഷെ മദ്യപിക്കുന്നവരെല്ലാം മഹാ മോശക്കാരാണ്, വൃത്തികെട്ടവരാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. എന്റെ ധാരാളം നല്ല സുഹൃത്തുക്കള്‍ മദ്യപിക്കുന്നവരാണ്. അവരത് ഉപേക്ഷിക്കണം എന്നാണ് എന്റെ ആഗ്രഹം എങ്കിലും....
ശരി. കാറുമായോ ഭക്ഷണമായോ ഉപമിക്കുന്നില്ല. ക്രിക്കറ്റുമായും സിനിമയുമായും ഉപമിക്കാമല്ലോ?
ReplyDeleteസച്ചിന്റെ ക്രിക്കറ്റിനും ലാലിന്റെ സിനിമയ്ക്കും താങ്കള്‍ ഇംഗ്ലീഷില്‍ എഴുതിയ അതേ ഗുണവും ദോഷവും മാത്രമേയുള്ളൂ. അവയും പ്രോത്സാഹിപ്പിക്കരുതാത്ത കൂട്ടത്തിലാണോ?
ശംഭോ, മഹാദേവ! :)
ഇതിയാന്റെ ബ്ലോഗില്‍ എത്തിപെടാന്‍ പല തവണ ശ്രമിച്ചതാ. ഇപ്പോഴാ എത്തിപെട്ടത്. നല്ലൊരു ന്യൂസ് വെളിച്ചത്തു കൊണ്ട് വന്നല്ലോ.. മദ്യത്തിന്റെ ദൂഷ്യം ആരെയും പറഞ്ഞു അറിയികേണ്ട കാര്യമില്ല.. പക്ഷെ സച്ചിന്‍ എന്ന കുറിയ മനുഷ്യന്റെ വലിയ മനസ്സ് എത്ര 'അടിക്കുന്നവരും' കാണേണ്ടത് തന്നെ.
ReplyDeleteആശംസകള്‍, ഇനിയും വരാട്ടോ.. തുടരുക..
nannayirikkunnu..........
ReplyDeleteമദ്യം വില്ലനാകുന്ന എത്രയോ കേസുകളുണ്ട്.ഒഴിവാക്കാവുന്ന ഒരു സാധനമല്ലേ അത്...?എന്തു കിട്ടാനാ അത് കഴിച്ചിട്ട്...?മണ്ണാംകട്ട.
ReplyDeleteതീര്‍ച്ചയായും ഇത് അഭിനന്ദനാര്‍ഹം തന്നെ.
ReplyDeletecelebrities ന് പല കാര്യങ്ങളിലും ജനങ്ങള്‍ക്ക് നല്ല സന്ദേശം കൊടുക്കാന്‍ കഴിയും.
ഇക്കാര്യം ബ്ലോഗിലിട്ട hafeez ന് നന്ദി.
elayoden,Thanal,mayflowers പാലക്കുഴി, മുല്ല
ReplyDeleteഇവിടെ വന്നതിലും കമന്റിയാതിലും 'പെരുത്ത് സന്തോസം'.
കൊച്ചുകൊച്ച്ചീചിക്ക് സ്പെഷ്യല്‍ താങ്ക്സ് ..