Monday, December 13, 2010

Who Killed Karkare (കര്‍ക്കരെയെ കൊന്നതാര് ) ?

മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയങ്ങളുയര്‍ന്നെങ്കിലും കര്‍ക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത് അവഗണിക്കപ്പെടുകയായിരുന്നു. എസ്. എം. മുശരിഫിന്റെ ' ഹു കില്‍ഡ് കര്‍ക്കരെ. ദ റിയല്‍ ഫേയ്‌സ് ഓഫ് ഇന്ത്യന്‍ ടെററിസം' എന്ന പുസ്തകത്തെ ആധാരമാക്കി മുന്‍ ബിഹാര്‍ എം.എല്‍.എ രാധാകാന്ത് യാദവ്, ജ്യോതി ബഡേക്കര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ വാദപ്രതിവാദം ബോംബെ ഹൈകോടതിയില്‍ നടന്നുവരുകയാണ്. മുശരിഫ് എന്ന പേര്‌ കേട്ട് ഇയാള്‍ മുന്‍ പാക്‌ പ്രസിഡന്റ് മുഷാറഫിന്റെ ബന്ധുക്കാരനാണെന്നോ ഭീകരമുദ്രയില്‍ നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ഒരു 'മൊല്ലാക്ക' ആണെന്നോ കരുതിയവര്‍ക്ക് തെറ്റി. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഒരു IPS ഓഫീസറാണ് കക്ഷി. ആള് സാധാരണക്കാരനല്ല. വിശിഷ്ട സേവനത്തിന്‌ രാഷ്ട്രപതിയുടെ പോലീസ്‌ അവാര്‍ഡ് അടക്കം ധാരാളം അംഗീകാരം നേടിയ ആളാണ് മഹാരാഷ്ട്രയുടെ മുന്‍ IG കൂടിയായ ഇദ്ദേഹം.

ഭരണകൂട ഭീകരതയെ അനാവരണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൃതി. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഐ ബിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെങ്കിലും അവര്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല, ആ വിവരം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം വാദിക്കുന്നു. മുംബൈ ഭീകരാക്രമണം നമ്മള്‍ കരുതുന്ന പോലെ ഒരൊറ്റ സംഭവമല്ലെന്നും രണ്ടു ഗ്രൂപ്പുകള്‍ അതില്‍ പങ്കാളികളാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം പറയുന്നു. താജ് ഹോട്ടലില്‍ ആക്രമണം നടത്തിയ പാക്‌ ഭീകരരുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നെങ്കില്‍ ഈ ആ്രകമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം ഹേമന്ദ് കര്‍ക്കരെയുടെ ജീവനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചുമ്മാ പറയുകയല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പാടവത്തോടെ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു. ഭീകരതയെ സംബന്ധിച്ച് ഭരണകൂട ഭാഷ്യങ്ങള്‍ മാത്രം വിഴുങ്ങി ശീലിച്ച നമ്മുടെ കഴുത്തിനു പിടിക്കുകയാണ് അദ്ദേഹം. എന്തായാലും സ്വത്രന്ത്രവും സുതാര്യവുമായ ഒരു അന്വേഷണത്തിനു മാത്രമേ സത്യം പുറത്ത്‌ കൊണ്ടുവരാനാവൂ.

അദ്ദേഹം തന്റെ പുസ്തകത്തെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗം താഴെ കൊടുക്കുന്നു. ആ പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ക്കും അദ്ദേഹത്തിന്റെ വാദങ്ങള്‍ എന്തെന്ന്‍ മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും.

i think this is a "must watch"











16 comments:

  1. ഈ പുസ്തകത്തോട് തികഞ്ഞ നിസംഗതയാണ് മാധ്യമങ്ങളും ഭരണകൂടവും പുലര്‍ത്തിയത്‌. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ ദേശദ്രോഹത്തിനു കേസെടുക്കണം. കാരണം ഐ ബിയെ കുറിച്ച് അത്ര ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. പൌരന്‍മാര്‍ക്ക്‌ ഐ ബിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ അത് കാരണമാകും. അതല്ല അദ്ദേഹം പറയുന്നതില്‍ വല്ല കഴമ്പുമുണ്ടെങ്കില്‍ അത് വളരെ വലിയ ഒരു പ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

    ReplyDelete
  2. കര്‍ക്കരെയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകള്‍ നീക്കപെടെണ്ടത് തന്നെ. മാതൃ രാജ്യത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ധീര പോരാളികളുടെ മായാത്ത ഓര്‍മ്മകള്‍ക്ക് മുബില്‍ പ്രണാമം. ആ മുഖങ്ങള്‍ ഓരോന്നും മായാതെ ഇന്നും നില്‍ക്കുന്നു..
    hafiz നിങ്ങളുയര്‍ത്തിയ വാദഗതികള്‍ക്ക് മറുപടി കിട്ടട്ടെ.. പോസ്റ്റ്‌ നന്നായിരിക്കുന്നു.. ഒപ്പം കൊടുത്ത ലിങ്കുകളും.

    ReplyDelete
  3. മികച്ച ലേഖനത്തിനു , ലിങ്കുകള്‍ മാറ്റ് കൂട്ടുന്നു
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. dear Hafiz

    ദയവായി താങ്കളുടെ ബ്ലോഗ് അഗ്രിഗേറ്ററില് ചേര്ക്കുക.

    ReplyDelete
  5. thanks..
    elayoden,ismail chemmad,Latheef

    dear brother Latheef

    no idea about അഗ്രിഗേറ്റര്‍
    :(

    ReplyDelete
  6. നന്നായി ഹഫീസ്.ഒരു തെറ്റ് കാണുമ്പോള്‍ ,ഒന്നും ചെയ്യാനായില്ലേല്‍ നിങ്ങളുടെ മനസ്സ് കൊണ്ടെങ്കിലും അതിനെ വെറുക്കുക എന്നല്ലേ.
    വളരെ ആസൂത്രിതമായ ഒരു നാടകമായിരുന്നു മുംബൈ ആക്രമണം.തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്ന അജണ്ട.അതവര്‍ നടപ്പാക്കി.

    ReplyDelete
  7. hafeez ഭീകര ചരിത്രം വായിച്ചു.വീഡിയോ പിന്നെ നോക്കികൊളാം.
    ഓരോ സംഭവത്തിനും പിന്നില്‍ ഇങ്ങനെ പാല സ്ഥാപിതതാല്പര്യങ്ങളും
    കാണും.ഇനി post ഇടുമ്പോള്‍ ഒരു മെയില്‍ അയക്കുമോ?

    ReplyDelete
  8. അവസരോചിതമായൊരു പോസ്റ്റ്‌.....ഭാവുകങ്ങള്‍

    ReplyDelete
  9. ലേഖനം നന്നായി.

    ReplyDelete
  10. മുംബെ ഭീകരാക്രമണം പാകിസ്ഥാന്റെ സഹായത്തോടെ ആണ് എന്ന് തന്നെയാണ് തെളിവുകകള്‍ പറയുന്നത്. എങ്കിലും കാര്‍ക്കറെയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.

    മാലേഗാവ്‌ വിഷയത്തില്‍ കാവിസേനക്ക് കാര്‍ക്കരയോട് പകയുണ്ട് എന്നത് സത്യം ആണ്. ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി എ.ആര്‍ ആന്തുലെ മുന്‍പ്‌ കാര്‍ക്കരയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് ആന്തുലെയുടെ മന്ത്രിസ്ഥാനം തെറിച്ചപോലെ ദിഗ്വിജയിന്‍റെ എ.ഐ.സി.സി സെക്രട്ടറി സ്ഥാനം തെറിക്കുമോ എന്ന് കാത്തിരുന്നു കാണാം.

    ReplyDelete
  11. മുല്ല - വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരുപാടുണ്ട്.

    ente lokam, മിസിരിയനിസാര്‍ , ഹംസ, ശ്രീജിത് കൊണ്ടോട്ടി
    ഇവിടെ ആദ്യമായാണല്ലോ .. വന്നതില്‍ നന്ദി. സന്തോഷം

    ente lokam- എന്റെ പോസ്റ്റിനേക്കാള്‍ കാര്യം ആ വീഡിയോ ആയിരുന്നു. സമയം കിട്ടുമ്പോള്‍ കാണണം. ഇനി പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കാം.

    ശ്രീജിത് കൊണ്ടോട്ടി- പാക്‌ ഭീകരര്‍ക്ക്‌ പങ്ക് ഉണ്ട് എന്നുതന്നെയാണ് ഞനും കരുതുന്നത്. പക്ഷെ ഇവിടെ മുഷിരിഫ്‌ പറയുന്നത് മറ്റൊരു കാര്യമാണ്. മുംബൈ ഭീകരാക്രമണം നമ്മള്‍ കരുതുന്ന പോലെ ഒരൊറ്റ സംഭവമല്ലെന്നും രണ്ടു ഗ്രൂപ്പുകള്‍ അതില്‍ പങ്കാളികളാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം പറയുന്നു. താജ് ഹോട്ടലില്‍ ആക്രമണം നടത്തിയ പാക്‌ ഭീകരരുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നെങ്കില്‍ ഈ ആ്രകമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം ഹേമന്ദ് കര്‍ക്കരെയുടെ ജീവനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

    രാഷ്ട്രീയക്കളി കാത്തിരുന്നു കാണുക തന്നെ.

    ReplyDelete
  12. ആസൂത്രിതമായ കൊലപാതകമെന്നതിനു സംശയമില്ല തന്നെ.
    നന്നായി ഈ പോസ്റ്റ്.
    ആശംസകള്‍

    ReplyDelete
  13. വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങള്‍ ആണെങ്കിലും പുതിയ സാഹചര്യത്തില്‍ (ദിഗ് വിജയ്‌ സിംഗ് ന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ) ഈ പോസ്റ്റ്‌ പ്രാധാന്യം അര്‍ഹിക്കുന്നു. നമ്മുടെ ശത്രുക്കള്‍ നമുക്കിടയിലും ഉണ്ടെന്ന അനിഷ്ട സത്യം വിളിച്ചു പറയുന്ന ഒരു പാട് kaarkkare മാരുടെ വിധിയും ഇങ്ങിനെയായിക്കൂടെന്നില്ല

    ഭാവുകങ്ങള്‍ .... കാലിക പ്രസക്തമായ വിഷയം പോസ്ടാക്കിയത്തിന്

    ReplyDelete
  14. ഒരു ഭീകരനും അധികകാലം മറഞ്ഞിരിക്കാനാവില്ല ഹഫീസേ.പശുമാര്‍ക്ക് ദേശസ്നേഹികളുടെ അവശേഷിക്കുന്ന മുഖം മൂടിയും അഴിഞ്ഞു വീഴുകതന്നെ ചെയ്യും.എഴുത്ത് തുടരുക.ആശംസകള്‍

    ReplyDelete
  15. @
    ajmal,Sameer Thikkodi ,നിശാസുരഭി ,ജിപ്പൂസ്
    എല്ലാരും ആദ്യമായാണല്ലോ ഇവിടെ. വന്നതിലും കമന്റിയതിലും സന്തോഷം..

    ReplyDelete

Related Posts Plugin for WordPress, Blogger...