Wednesday, January 26, 2011

റിപ്ലബ്ലിക് ദിനത്തില്‍ ഒരു ടാങ്ക് യാത്ര

ടാങ്ക് പോലുള്ള സംഗതികള്‍ ഞാന്‍ റിപ്ലബ്ലിക് ദിന പരേഡിന്റെ ഫോട്ടോകളിലാണ് മുന്‍പ്‌ കണ്ടിട്ടുള്ളത്. നേരില്‍ കണ്ടത്‌ ഹൈദരാബാദില്‍ വന്ന ശേഷം ആണെന്നാണ് ഓര്‍മ്മ. ഞങ്ങളുടെ കാമ്പസ്‌ താല്‍കാലികമായി ordnance factory ക്ക് അകത്താണ് ഉള്ളത്. പതിവുപോലെ ഒരു ദിവസം കോളേജില്‍ പോവുകയായിരുന്നു. സൈക്കിളില്‍ ആണ് യാത്ര. പെട്ടെന്ന് പുറകില്‍നിന്ന് ഭയങ്കര ഇരമ്പല്‍ . 'ഇതേതാണപ്പാ ഇത്രയും ശബ്ദമുള്ള വണ്ടി,  ഇങ്ങോരെന്താ ഡീസലിന് പകരം പച്ചവെള്ളമാണോ ഒഴിക്കുന്നത്' എന്നൊക്കെ മനസ്സില്‍ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടു പിറകില്‍ വലിയൊരു ടാങ്ക് !! ഞാന്‍ ഭവ്യതയോടെ സൈക്കിള്‍ ഒതുക്കികൊടുത്തു, അത് കടന്നു പോകുന്നത് വരെ കൌതുകത്തോടെ നോക്കി നിന്നു. അപ്പോഴൊന്നും ടാങ്കില്‍ കേറി യാത്ര ചെയ്യാന്‍ അവസരം കിട്ടുമെന്ന് കരുതിയതേയില്ല. ആ ഭാഗ്യം കിട്ടിയത്‌ ഇന്നാണ്. 

കോളേജിലെ റിപ്പബ്ലിക് പരിപാടികള്‍ കഴിഞ്ഞു ഞങ്ങള്‍ നാല്‍വര്‍ സംഘം ( ബാലചന്ദ്രന്‍ , അരുണ്‍ , അരവിന്ദ്, പിന്നെ 'ഞമ്മളും' ) ordnance ഫാക്ടറി യുടെ റിപ്പബ്ലിക് പരിപാടി നടക്കുന്നിടത്തേക്ക് പോയി. അവിടെ ടാങ്ക് പ്രദര്‍ശനം ഉണ്ടെന്നും ചുമ്മാ കണ്ടിട്ട് വരാമെന്നുമുള്ള ബാലന്റെ ക്ഷണത്തിനു വഴങ്ങിയാണ് അങ്ങോട്ട്‌ വിട്ടത്. എത്തിയപ്പോള്‍ പ്രദര്‍ശനം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ആകെ രണ്ടു ടാങ്കുകള്‍ മാത്രം ! അതിനു പുറത്ത്‌ കുറെ ആളുകള്‍ കയറിനില്‍ക്കുന്നു. ആദ്യം നിരാശയാണ് തോന്നിയത്‌. ടാങ്കിനു അടുത്തെത്തിയപ്പോഴാണ് കണ്ടത്‌ അത് മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. വേണമെങ്കില്‍ അകത്തു കയറാം ! പുറകിലും മുകളിലും ഒക്കെ വാതിലുകള്‍ ഉണ്ട്.   ആദ്യം ഞങ്ങള്‍ പുറകിലെ അറയില്‍ കയറി. അകം  വളരെ വിശാലമാണ് . എട്ടു പേര്‍ക്ക് സുഖമായി ഇരിക്കാം എന്ന് തോന്നുന്നു. വാതിലടച്ചുകഴിഞ്ഞാല്‍ പിന്നെ കാറ്റും വെളിച്ചവും ഒന്നും അകത്ത്‌ കയറില്ല. അതിനാല്‍ വെളിച്ചവും ശ്വസിക്കാന്‍ ഉള്ള സംവിധാനവും ഒക്കെ അകത്ത്‌ ചെയ്തിരിക്കുന്നു.

ഞാനും ബാലനും ടാങ്കിനകത്ത് (പുറകിലെ അറയില്‍ )

അരുണും അരവിന്ദും (പുറകിലെ അറയില്‍ )
പുറകിലെ വാതില്‍ 
 പിന്നെ ഞങ്ങള്‍ ടാങ്കിന്റെ മുകളില്‍ കയറി. അവിടെയും ഉണ്ട്  നാലോ അഞ്ചോ അറകള്‍ . ഞങ്ങള്‍ അതിലും കയറി. അകം തീരെ ഭംഗിയില്ല. നിറച്ച് വയറുകളും മറ്റു ഉപകരണങ്ങളും.
അരവിന്ദും ഞാനും മുകളിലെ അറയില്‍ 
പെട്ടെന്ന്  എല്ലാരും ടാങ്കിനടുത്തെക്ക് ഒടിക്കൂടി. ആദ്യം കാര്യം മനസ്സിലായില്ല. അകത്തെ അറയില്‍ നിന്നു എഴുനേറ്റ്‌ ചുറ്റും നോക്കി. ടാങ്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവരോടു അകത്ത് കയറി ഇരിക്കാന്‍ ഒരു ആള്‍ വിളിച്ച് പറയുന്നു. ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പിറകിലായിരുന്നു ഞാനും അരവിന്ദും. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അകത്ത്‌ ഇടി വെട്ടും പോലെ  ഭയങ്കര ശബ്ദം. ഡ്രൈവര്‍ ചെവിക്കകത്ത് ഇയര്‍ഫോണ്‍ പോലെ എന്തോ ധരിച്ചിരിക്കുന്നു. അത്യാവശ്യം കുലുക്കത്തോടെ ടാങ്ക് ഞങ്ങളെയും കൊണ്ട് നീങ്ങിത്തുടങ്ങി. കാമറ എടുക്കാത്തതില്‍ അരുണിനെ ചീത്ത വിളിച്ചു. തല്‍കാലം അവന്റെ ഫോണില്‍ ഫോട്ടോകള്‍ എടുത്തു. ഇനി ഫോട്ടോകള്‍ പറയട്ടെ ..

അരവിന്ദും ഞാനും ടാങ്കിനു മുകളില്‍ 
  
ഞാന്‍ ടാങ്കിനകത്ത് 

ആരെയെങ്കിലും  ഒന്ന് കിട്ടിയിരുന്നെങ്കില്‍ ... മുകളില്‍ നിന്നുള്ള കാഴ്ച 

യേ.....യ്.... അരവിന്ദിന് വെടി കൊണ്ടോ എന്നൊരു സംശയം 


ബാലനും അരവിന്ദും പിന്നെ ഈ 'ഞ്യാനും'

ഒന്നും പേടിക്കണ്ടാ .. അരുണുണ്ട്  കൂടെ 
ഞാന്‍ ഒന്ന് തൊട്ടോട്ടെ 


എന്റെ ടാങ്കാ.... നീ തൊടേണ്ട !

പോട്ടെ ചക്കരേ.......അരുണിന്‍റെ യാത്രാ മൊഴി 
എല്ലാര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ ................

33 comments:

  1. nice post!
    enikkumaoru aagraham tankil keran...

    ReplyDelete
  2. ആരെയെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ ...

    ഒന്ന് വെടി വെച്ച് കളിക്കാന്‍ ല്ലേ ?

    nannaayi hafeez...

    ReplyDelete
  3. thanks nallpostum piine aaasunayude ulbagavum kanichu thannalo

    ReplyDelete
  4. വെടിവെക്കാന്‍ കിട്ടിയ ചാന്‍സ് ...കളഞ്ഞല്ലോ !!

    ReplyDelete
  5. ഹാഫിസ് അങ്ങനെ ടാങ്കിലും കയറി.സമാധാനായില്ലേ ഇപ്പോ :)

    ReplyDelete
  6. ഒരു ഉണ്ടകൂടിയുണ്ടായിരുന്നെങ്കില്‍...വെടിവെച്ചു കളിക്കാരുന്നു :)

    ReplyDelete
  7. ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയിരുന്നെകില്‍..എന്നെപോലുള്ള (മധ്യ) വയസ്സന്മാര്‍ക്ക് ബുധിമുട്ടില്ലാരുന്നു !

    ReplyDelete
  8. ആദ്യായിട്ട് ഒരു ടാങ്ക് കാണാനുള്ള ഭാഗ്യം കിട്ടി..

    ReplyDelete
  9. Ithanalle pattalakkar vedi vech kalikkunna tank! Hi hi.. Hafi you are lucky. Ingane oru golden chance! Enikum kothiyakunnu

    ReplyDelete
  10. taankil keri keri avasaanam taanku keraathirunnaal mathi hammaa...avidenthu taank athellaam ivide allee..chuttum ooliyittu nokkiunna kunthamunakal..hammo

    ReplyDelete
  11. അപ്പോള്‍, ആള് 'ചില്ലറക്കാരനല്ല' ഇനി ടാങ്കില്‍ കയറിയ { ഇറങ്ങിയ } ഹാഫിസ് എന്ന് പറയാല്ലോ?

    ReplyDelete
  12. ഹാഫിസ്, അങ്ങനെ ടാങ്കിലും കേറി അല്ലേ? അതൊരെണ്ണത്തിനെ തീറ്റിപ്പോറ്റണമെങ്കില്‍ എന്ത് ചെലവു വരുമെന്നും കൂടി അറിഞ്ഞിരുന്നെങ്കില്‍ ഹാഫിസ് ഞെട്ടിപ്പോയേനെ.

    ReplyDelete
  13. വിവരണത്തോടൊപ്പം ഫോട്ടോസും കൂടി നല്‍കിയത്
    നന്നായി.റിപ്പബ്ലിക് ദിനാശംസകള്‍ ഞാനും നേരുന്നു..

    ReplyDelete
  14. ഇത്തരമൊരു ഗോള്‍ഡന്‍ ചാന്‍സ്‌ എല്ലാവര്‍ക്കും കിട്ടില്ല കേട്ടൊ. ഏതാലും ഈ അനുഭവം ഞങ്ങളോടൊക്കെ പങ്കു വച്ചതിനു നന്ദി. അരവിന്ദണ്റ്റെ ആ മുഖ ഭാവം എന്തായാലും വെടി കൊണ്ടതല്ല കേട്ടൊ.. അതൊരു പ്രത്യേക മുഖഭാവമാ. മിക്ക ആളുകള്‍ക്കും രാവിലെ ഉണ്ടാവാറുണ്ട്‌.

    ReplyDelete
  15. ഇതൊക്കെ ചിത്രത്തില്‍ കണ്ടിട്ടുല്ലതല്ലാതെ ഇതുവരെ നേരില്‍ കാണാന്‍ പറ്റിയിട്ടില്ല. ഇവിടെ എന്തായാലും നല്ല ചിത്രങ്ങളിലൂടെ കാണുന്നവരും അതിനുള്ളില്‍ കയറിയിരിക്കുന്ന തോന്നല്‍ വരുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഓരോ ഭാഗങ്ങളും പ്രത്യേകമായി ഫോട്ടോകളിലൂടെ പരിചയപ്പെടുത്തിയത് ഇഷ്ടായി.

    ReplyDelete
  16. ഫോട്ടോ ഇല്ലായിരുന്നെങ്കില്‍ വെറും ''വെടി '' ആണെന്നെ പറയൂ

    ReplyDelete
  17. ഹഫീസ്, ഈ റിപ്പബ്ലിക്ക് ഹഫീസിനു എന്നുമെന്നും ഓര്‍മ്മിക്കാനുള്ളതായല്ലോ..നന്നായി ആസ്വദിച്ചത് നന്നായി എഴുതി.. ജീവന്‍ ബലി അര്‍പ്പിച്ചും 'മാതൃഭൂമിയെ' സംരക്ഷിക്കുന്ന ധീര ജവാന്മാക്ക് അഭിവാദ്യങ്ങളോടെ ഹഫിസിനു ആശംസകള്‍..

    ഓരോ റിപ്പബ്ലിക്കും ഏല്ലാവര്‍ക്കും ഓര്‍മ്മയില്‍ പൂജിക്കാനുള്ളതാവട്ടെ.. ഞാന്‍ എന്റെ ഇന്ത്യയെ എന്നെക്കാള്‍ പ്രണയിക്കുന്നു.... ജയ്‌ ഭാരത്‌.............

    ReplyDelete
  18. വ്യത്യസ്ഥമായ വിഷയവും ചിത്രങ്ങളും; നന്നായി..

    ReplyDelete
  19. ഡാ കലക്കന്‍ സംഭവം ....ക്യാമറ എടുക്കഞ്ഞത് മഹാ മോശമായിപ്പോയി .ഇത് പോലത്തെ ചാന്‍സ് ഇനി കിട്ടുമോ ?...

    ഏതായാലും നിനക്കും അരുണിനും അരവിന്ദിനും ബാലനും പിന്നെ എല്ലാവര്ക്കും എന്‍റെ റിപ്പബ്ലിക്‌ ദിന ആശംസകള്‍ ....!

    ReplyDelete
  20. ടാങ്ക് യാത്രയും വിവരണവും ഇത്തിരി അസൂയയോടെ ആസ്വദിച്ചു ഹാഫിസ്.

    ReplyDelete
  21. നല്ല ചിത്രം.വ്യത്യസ്ത അനുഭവം
    നന്നായിട്ടുണ്ട്.

    ReplyDelete
  22. അടി പൊളി ഫോട്ടോസ്

    ReplyDelete
  23. അങ്ങനെ ഞമ്മളുംകണ്ടു ടാങ്ക്!
    ടാങ്ക് യു,ടാങ്ക് യു..!
    ജയ് ഹിന്ദ്.

    ReplyDelete
  24. ആഹാ അതുകൊള്ളാല്ലോ.... ഒരു വ്യത്യസ്ഥാനുഭവം.. അല്ലെ?

    ReplyDelete
  25. ഈ യാത്ര വ്യത്യസ്തം തന്നെ, ചിത്രങ്ങള്‍ പോസ്റ്റിനു ബലമേകി അല്ലെങ്കില്‍ സുന്ദര്‍ രാജ് പറഞ്ഞപോലെ വെടിയാണെന്നു കരുതിയേനെ!

    ReplyDelete

Related Posts Plugin for WordPress, Blogger...