Sunday, January 30, 2011

ഐസ്ക്രീം ലീക്സ്‌ !!!

ഇത് എല്ലാം ചോരുന്ന കാലം . ലോക പോലീസായ അമേരിക്കയുടെ അരമന രഹസ്യങ്ങള്‍ വരെ ലീക്കാവുന്നു. പിന്നെയാണോ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി സാഹിബ്. ചോരുന്ന രേഖകള്‍ക്ക് നല്ല വാര്‍ത്താ പ്രാധാന്യവും ഈ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കൊടുക്കുന്നു. അസീമാനന്ദയുടെ കുറ്റസമ്മതം പന്ത്രണ്ടാം പേജില്‍ ഒറ്റ കോളത്തില്‍  ഒതുക്കിയ പത്രം പോലും കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം ഒന്നാം പേജില്‍ കൊടുത്തുകളഞ്ഞു. കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയാണ്. ചോരാന്‍ പോവുന്നത് പോലും മുന്‍കൂട്ടി കണ്ടു ഒരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ കൊള്ളേണ്ടിടത്തല്ല  കൊണ്ടത്‌.

ഇതില്‍ പുതുതായി ഒന്നും ഇല്ല. ഒരു വ്യത്യാസം മാത്രം ഐസ്ക്രീം കേസ്‌ അദ്ദേഹം രൌഫിനെ ഉപയോഗിച് ഒതുക്കി എന്ന് മുമ്പ്‌ പറഞ്ഞിരുന്നത് പൊതുജനങ്ങളും എതിരാളികളും ആയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വായിലൂടെ തന്നെ അത് പുറത്ത് വന്നിരിക്കുന്നു. കേസ്‌ നടത്തിപ്പിന് റഊഫിന്റെ സഹായം തേടി എന്ന്. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക! നല്ല കാര്യം. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ്‌ മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇതില്‍ ഇടത് - വലതു ഭേദമില്ലെന്നും അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ . നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആണ് ഈ കേസ്‌ ആദ്യം പോങ്ങിവരുന്നത്. അപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആളുണ്ടായി. മൊഴി മാറ്റാനും അങ്ങനെ കേസ്‌ തേയ്ച് മായിക്കാനും സര്‍ക്കാര്‍ പലതും കണ്ടില്ലെന്നു നടിച്ചു. രണ്ടാമത്‌ വിവാദം ഉണ്ടായത്‌ റജീനയുടെ വെളിപ്പെടുത്തലുകളോടെയാണ്. അന്നും കേസ്‌ നേരിടാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അന്വേഷണം വേണ്ട. ഞാന്‍ നിരപരാധിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിഷ്പക്ഷമായൊരു അന്വേഷണത്തിനു അന്ന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇന്നിങ്ങനെ വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അതിനുപകരം ക്രിമിനലെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന റഊഫിനെ കൂട്ടുപിടിച്ച് വളഞ്ഞ മാര്‍ഗ്ഗം സ്വീകരിച്ചത്തിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

സമുദായത്തിന്റെ പേര് പറഞ്ഞു വോട്ടു പിടിച് , ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവമെന്നത് പോരാഞ്ഞിട്ട് അല്ലാഹുവിന്റെ പേരില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും, ഭഗല്‍പൂര്‍ കലാപ സമയത്തും, റഊഫിനെക്കാള്‍ വലിയ ക്രിമിനലായ തടിയന്റവിട നസീറിന്റെ വാക്കുകേട്ട് മഅദനിയെ അറസ്റ്റ്‌ ചെയ്തപ്പോഴും, ഭീകരവേട്ടയുടെ പേരില്‍ മുസ്ലിം ചെരുപ്പകാരെ തിരഞ്ഞുപിടിച്ചപ്പോഴും  ബട്ട്ല ഹൊസ് ഏറ്റുമുട്ടലിനെ കുറിച്ച് സംശയം ഉണ്ടായപ്പോഴൊന്നും സമുദായം വേട്ടയാടപ്പെടുന്നു എന്ന് ലീഗിന് തോന്നിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സമുദായ പ്രശ്നം!. പാര്‍ട്ടിയും സമുദായവും ഒന്നിച്ചു നേരിടണം! പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാന്യമായി നേരിടുന്നതിന് പകരം മതത്തെയും പ്രവാചകനെയും ഒക്കെ വലിച്ചിഴയ്ക്കുന്ന രീതി ശരിയല്ല. ഒരു ആഭ്യന്തര അന്വേഷണം പോലും നടത്താതെ ഇതിനെയൊക്കെ ന്യായീകരിക്കാന്‍ മേനക്കെടണോ എന്ന് ലീഗ് നേതാക്കളും അനുയായികളും ചിന്തിക്കണം. അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ലെന്നു മാത്രമല്ല വീണത്‌ വിദ്യയക്കാനാണ് പരിപാടി. "എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം" എന്നിങ്ങനെയുള ഡയലോഗുകള്‍ അതാണ് സൂചിപ്പിക്കുന്നത്.


പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ;  തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ആകെയുള്ള പ്രശനം ഐസ്ക്രീം കേസ്‌ ആണ് എന്ന രീതിയിലാണ്‌ ചില പ്രതികരണങ്ങള്‍ . ഒരു ഐസ്ക്രീം എത്രകാലം കഴിക്കും? ഈ കുളിമുറിയില്‍ പലരും നഗ്നരാണ്. കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തോ ഇല്ലേ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുതാര്യമായ അന്വേഷണം നടക്കട്ടെ. ഇതുവരെ നടന്നത് അതല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വരട്ടെ.

47 comments:

  1. >>>>>>>>>"എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം"<<<<<<<

    അതെ, എവിടെയും ബാലിയാടാവാന്‍ അല്ലെങ്കില്‍ ദുരുപയോഗം ചെയ്യാന്‍ മതം ഉണ്ടല്ലോ... അത് തൊട്ടാല്‍ പൊള്ളുമെന്ന് സാഹിബിനു നല്ലവണ്ണം അറിയാം. തങ്ങള്‍ എന്ന കള്‍ട്ട് ഫിഗര്‍ മറയാക്കിയാണല്ലോ കാലങ്ങളോളം കളിച്ചത്. ഐസ് ക്രീം കേസില്‍ പ്രതിയാണോ അല്ലേ എന്നും കാലം തെളിയിക്കുമെന്ന് ആശ്വസിക്കാം. എല്ലാം ലീക്കുന്ന കാലമല്ലേ..

    ReplyDelete
  2. നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെയാണോ സാഹിബെ/സഖാവെ...?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എല്ലാം ലീക്ക് ആവുന്ന കാലം ; ലീക്ക് ആക്കുന്ന കാലം എന്നും പറയാം ... കേസ് എന്ത് തന്നെയായാലും സത്യം പുറത്തു വരണം ... നീതിയുടെ കൈകള്‍ നിയമത്തിന്റെ നേര്‍ രേഖയിലൂടെ ചലിക്കട്ടെ ... അതിനു വേണ്ടി കുഞ്ഞാലിക്കുട്ടി ഇനിയും എന്തെങ്കിലും മറച്ചു വെക്കുന്നെങ്കില്‍ തെളിച്ചു പറയട്ടെ. സത്യാസത്യങ്ങള്‍ വേര്‍തിരിയട്ടെ .

    ആരോപണങ്ങള്‍ തെളിവായി കാണുന്നത് നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതില്‍ അമ്പരപ്പെടാനില്ല ... എല്ലാ കേസുകളും ഇതുമായി ബന്ധപ്പെട്ടവ പുനരന്വേഷണം നടക്കട്ടെ ...

    തെരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് ഇതൊരു വിവാദം ആയതു രാഷ്ട്രീയ ഗൂഡാലോചന ആവാന്‍ സാധ്യതയുണ്ട്. കാരണം നാളിതുവരെ 'രഹസ്യങ്ങള്‍ ' പലരും ചുമന്നതായി പുറത്താവുന്ന വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു. അത്തരം സത്യങ്ങള്‍ പലരും മറച്ചുവെച്ചതില്‍ നിന്നും ഇതൊരു സാര്‍വത്രികമായ സംഭവം ആയി മാറുന്നുണ്ടോ ? എന്തെങ്കിലും ആലോചന (ഗൂഡമായ) ഇതിനു പിന്നില്‍ ഇല്ലേ ?

    ReplyDelete
  5. ഇനിയും എന്തൊക്കെ പുറത്തു വരാനിരിയ്ക്കുന്നോ എന്തോ...

    ReplyDelete
  6. ഒരിക്കല്‍ അധികാരത്തിന്റെ രുചി അറിഞ്ഞവന്‍ പിന്നെ അവിടെ നിന്നും അനങ്ങില്ല. അതിപ്പൊ ഇടതനായാലും വലതനായാലും കോണിയായാലും ഒരുപോലെ. എന്തു വൃത്തികേടും കാണിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല.

    ReplyDelete
  7. ഒരു പതിറ്റാണ്ട് ചെയ്യാത്ത കുറ്റത്തിന് മദനി ജയിലില്‍ കിടന്നു വീണ്ടും ആരോപണം വന്നപ്പോള്‍ ജയിലില്‍ തന്നെ
    കുഞ്ഞാലി കുട്ടി എത്ര ആരോപണങ്ങളെ നേരിട്ട് ഒന്ന് പോലും വിചാരണക്ക് പോലും വന്നില്ല ജനാദിപത്യം
    കാര്‍ക്കിച്ചു തുപ്പെണ്ട പനാദിപത്യം

    ReplyDelete
  8. നമ്മുടെ ഹ്രീ നിജന്‍ സാര്‍ രക്ഷപ്പെട്ടു ഇതിന്റെ എടേല് !

    ReplyDelete
  9. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക!

    ReplyDelete
  10. എന്തെല്ലാം വേലിപ്പെടുത്തല്‍ ഉണ്ടായാലും എന്തെങ്കിലും സംഭവിക്കുമോ??? ഏനിക്കു ആ വിശ്വാസം പണ്ടേ ഇല്ല...

    ReplyDelete
  11. നിലവില്‍ ഞാനൊരു ഇന്ത്യന്‍ പൌരനല്ലാത്തതുകൊണ്ട് ഈ ലേഖനത്തിലെ രാഷ്ട്രീയത്തേക്കുറിച്ച് ഒന്നും പറയുന്നില്ല.

    നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കാന്‍ കഴിവുള്ളവന് എന്തും ചെയ്യാം -അതാണ്‌ ലോകത്തിലെ സ്ഥിതി. പക്ഷേ, ചില കേസുകള്‍ വാദിച്ചു ജയിച്ചാലും കേസുതീരുമ്പോഴേക്കും ആള് നാറും. അതൊഴിവാക്കാനാണ് ചിലര്‍ കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു.

    ഈ പ്രഭുക്കന്മാരുടെ കോടതികള്‍ അനുവദിച്ചുതരുന്നത്രയും സ്വാതന്ത്ര്യമാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത് എന്ന് അറിയുക.

    ReplyDelete
  12. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.

    ReplyDelete
  13. അതെ.ബാക്കി കൂടി പുറത്തു വരട്ടെ...

    ReplyDelete
  14. വാളെടുത്തവന്‍ വാളാലെ....

    ReplyDelete
  15. ഹ ..ഹ ..മുല്ല പറഞ്ഞത് ശ്രദ്ടിക്കൂ .ഇടതന്‍ ആയാലും
    വലതന്‍ അയാളും കോണി ആയാലും...അത് തന്നെ..
    രാജ വാഴ്ച കാലത്ത് എതിര് പറയുന്നവരെ കൊന്നു
    രക്ഷപ്പെടും.....ഇപ്പൊ എതിര് പറയുന്നവരെ
    കൊല്ലാതെ കൊന്നു (പണം സ്ഥാന മാനഗല്‍)
    രക്ഷപ്പെടുന്നു...ആരും ഒന്നിനും പിറകില്‍ അല്ല...

    ReplyDelete
  16. ഞമ്മളെന്താണീ കേക്ക്ണത്..!
    ലീഗിലും ലീക്കോ എന്റെപടച്ചോനേ...

    ReplyDelete
  17. കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
    കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

    ReplyDelete
  18. "എല്ലാം മാധ്യമ സിണ്ടിക്കേറ്റ് സൃഷ്ടിക്കുന്നതല്ലേ "!!!!! :) :) :)

    ReplyDelete
  19. ഉപ്പു തിന്നവന്‍ വെള്ളംകുടിക്കും
    ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ
    ഉപ്പു തിന്നവര്‍ മാത്രം വെള്ളംകുടിക്കട്ടെ

    ReplyDelete
  20. ഇതൊക്കെ എത്ര കണ്ടതാ നമ്മള്‍ ..അതൊക്കെ അതിന്റെ വഴിക്കങ്ങു പോകും ,അടുത്ത ചുടു വാര്‍ത്ത കിട്ടുംവരെ മാധ്യമങ്ങള്‍ക്ക് ഒരാഘോഷം ..അത്ര തന്നെ

    ReplyDelete
  21. കള്ളനും,കഞ്ഞി വെച്ചവനും..

    ReplyDelete
  22. രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആകട്ടെ.....

    സത്യങ്ങള്‍ പുരത്തു വന്നേ മതിയാകൂ .....

    ReplyDelete
  23. രണ്ടു തവണ കോടതിയെ കബളിപ്പിച്ച കുഞ്ഞാലിക്കുട്ടി ഇനിയും പുഷ്പ്പംപോലെ ഊരിപ്പോകും......

    പക്ഷെ... സത്യം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചു എന്നാശ്വസിക്കാം

    ReplyDelete
  24. ഐസ്ക്രീം കേടുവന്നു ദുര്‍ഗന്ധം വമിച്ചപ്പോള്‍ എങ്ങനെയോ കുഴിച്ചിട്ടു. കുഴിച്ചിട്ട ആള്‍ തന്നെ കുഴിമാന്തിയത് എന്തിനായിരിക്കും?
    അത് പഴയതിനേക്കാള്‍ മണക്കും എന്ന് അദ്ധേഹത്തിനു അറിയാതെയാണോ? അല്ല.
    ഓടുന്നവന് ഒരുമുഴം മുന്‍പേ..അതുതന്നെ .
    ഏതായാലും,ബന്ധുക്കളെപ്പോലും അവിഹിതകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഒന്ന്കൂടി ഓര്‍മ്മിപ്പിച്ചു.
    'രാഷ്ട്രീയം തെമ്മാടികളുടെ അഭയകേന്ദ്രമാണ്' എന്ന കണ്ഫ്യൂഷ്യസ് വചനം അച്ചട്ടാണെന്നും തെളിഞ്ഞു

    ReplyDelete
  25. തെറ്റ് ചൈതവർ ശിക്ഷിക്കപ്പെടണം..... എത്ര വലിയവരായാലും........
    നിരപരാധികൾ ക്രൂഷിക്കപ്പെടുകയുമരുത്...

    പറയാൻ എളുപ്പമാ അല്ലെ.....
    ഇവിടെ നടക്കുമെന്ന് തോന്നുന്നില്ല.

    ജുഡീഷ്യറിയുടെ വിശ്വസനീയതയും കുറെ കാലങ്ങളായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലൊ...

    ReplyDelete
  26. സത്യത്തിന്റെ മുഖം ഇപ്പോഴും വികൃതമായിരിക്കും....രാഷ്ട്രീയം ആയാലും ജഡീശ്വരി ആയാലും പുഴുക്കുത്തുകള്‍ വീന്നാല്‍ അതിനെ നന്നാക്കാന്‍ കാലം എടുക്കും...ജീര്‍ണത ബാധിച്ച രാഷ്ട്രീയവും നിയമ വ്യവസ്ഥിതിയും....നാടേ ലജ്ജിക്കുന്നു ..

    ReplyDelete
  27. പാവം മ അദനി യുടെ കാര്യം വന്നപ്പോള്‍ അഗ്നിശുദ്ധി തെളിയിക്കാന്‍ ആവശ്യപ്പെട്ട ലീഗും മത പ്രമാണികളും കുഞ്ഞാലിക്കു വേണ്ടി മുന്‍പില്‍ ശിഖണ്ടി വേഷം കെട്ടുന്നത് എന്തിനു വേണ്ടി? കാശുള്ളവന്‍ കത്തോലിക്കാ... അല്ലാത്തവന്‍ ...തൊലിക്ക. അതല്ലേ ഇവിടെയും നമുക്ക് കാണാന്‍ സാധിക്കുന്നത്

    ReplyDelete
  28. ഈ അധാര്‍മിക യുദ്ധത്തില്‍ സര്‍വ്വപക്ഷത്തിനും ഒരേയൊരു ലക്ഷ്യമേ കാണൂ..!
    എന്നാലും വിളിച്ചുകൂവിയാര്‍ത്തട്ടഹസിക്കും കുറേ മനസന്മാര്‍..!
    “........@%#$??ऽ/ നേതാവേ...ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലേ...!
    ഇതൊക്കെ ഞമ്മളെത്ര കണ്ടതാ..അല്ലേ.

    ReplyDelete
  29. ee vishyangalil oru abhiprayam parayan thakka arivilla..

    ReplyDelete
  30. സമുദായത്തിന്റെ പച്ചതുരുത്തിലിരുന്ന് ഐസ്ക്രീം നുണഞ്ഞവന് സർവ്വ പിന്തുണയുമായി പാർട്ടി പ്രസിണ്ടിന്റെ പ്രസ്ഥാവന വന്നു കഴിഞ്ഞല്ലോ ?പണക്കാട്ടെ ബർക്കത്തുള്ള വാക്കുകൾക്ക് മുന്നിൽ ഏത് ഐസ്ക്രീമാ ആവിയാവാതിരിക്കുക.

    ReplyDelete
  31. പുതിയ ഒരു സെന്‍സേഷണല്‍ ന്യൂസ്‌ കിട്ടുന്നത് വരെ ഇതിങ്ങനെ കത്തിനില്‍ക്കും പിന്നെ എല്ലാം മറക്കും.

    ജുഡിഷ്യറിയും,ഉദ്യോഗസ്ഥരും, പോലീസും, അധികാരികളും എല്ലാവരും പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി ഉള്ളപ്പോള്‍ കണ്ട ചിത്രങ്ങള്‍ നമുക്ക് വീണ്ടും കാണേണ്ടി വരും.

    ReplyDelete
  32. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ്‌ മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

    ശരിക്കും പൊരിച്ചുകളഞ്ഞല്ലോ ഹഫീസ്.
    നല്ല അടിപൊളി ലേഖനം.

    ReplyDelete
  33. ഇനി ആരെ വിശ്വസിക്കും,

    ReplyDelete
  34. മാധ്യമത്തില്‍ വിജു.വി.നായരുടെ (ലസാഗു) "ഐസ്ക്രീം ലീക്സ്‌" വായിച്ചിരുന്നു.. പോസ്റ്റ്‌ നന്നായിരിക്കുന്നു.. സത്യം പുറത്തു വരട്ടെ... (വെറും പ്രതീക്ഷ മാത്രം)

    ReplyDelete
  35. ആരോപണം ജഡ്ജിയെ വരെ വിലക്ക് വാങ്ങിയെന്നതാണ് പ്രധാനം അല്ലാതെ കുഞ്ഞാലികുട്ടി എന്ത് ചെയ്തു എന്നതല്ല ...അതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് ...അല്ലാതെ എത്ര തുള്ളി രേതസ് ഇറ്റു എന്നതല്ല......നമുക്കത് പ്രതീക്ഷിക്കാം

    ReplyDelete
  36. നന്നായി അവതരിപ്പിച്ചിരിക്കുന്നു. സമകാലിക സംഭവങ്ങളെ.

    ReplyDelete
  37. സത്യം ജയിക്കട്ടെ....

    ReplyDelete
  38. അടുത്ത വാര്‍ത്ത‍ കിട്ടുന്നതുവരെ പത്രങ്ങള്‍ക്കു തലക്കെട്ട്‌ ചമയ്ക്കാന്‍ ലീഗും അതിലെ ലീക്കും.

    ReplyDelete
  39. ആരും ആരെയും വഞ്ചിക്കാതിരിക്കട്ടെ

    ReplyDelete
  40. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. ..

    ReplyDelete
  41. നമ്മള്‍ മനസ്സില്‍ കാണുന്നത് ഇവരൊക്കെ മാനത്ത് കാണുന്നവരാണ്‌......
    ആകാശത്തിന്റെ ശൂന്യതയില്‍ വെച്ച് പോലും കാമം ഉണര്‍ന്നവര്‍...
    ഒരു ദീര്‍ഘമായ ഈ കാലയളവില്‍ ഇവരെ ആരെയെങ്കിലും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ...?

    ReplyDelete
  42. As long as people trust or needed money than keeping trust on truth; This will be happening. This fact well known to Kunhalikkutty and he is utilizing the same. Because he is a political businessman rather than a public worker/leader.

    ReplyDelete
  43. കേരളത്തില്‍ ഒരു മ..................നടക്കില്ല.. അന്ന് ഇതിനു പിറകെ നടന്ന സഖാക്കള്‍ തൊണ്ടയിലെ വെള്ളം വട്ടിചിട്റ്റ്‌ വല്ലോം നടന്നോ.. ഇതും ഒതുങ്ങും.ഞാന്‍ അടക്കം കോഴിക്കോട് ലീഗ് ഓഫീസിന്റെ മുന്നില്‍ കുറെ ചിന്നം വിളിച്ചതാ. "നട്ട പാതിരാ നേരത്ത്, കട്ടന്‍ കാപ്പി കുടിച്ചിട്ട് കോഴിക്കോട്ടേ രേജീനാനെ പീടിപ്പിച്ചൊരു കുഞ്ഞാലി എന്നൊക്കെ പറഞ്ഞ്.. ഒന്നാലോചിച്ചു നോക്ക്.. പണത്തിനു വേണ്ടി അങ്ങനൊന്നു നടന്നിട്റെയില്ലെന്നു പറഞ്ഞ രേജീനയ്ക്കും, ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്ന കുഞാലിക്കും എന്ത് വ്യത്യാസം ആണ് ഉള്ളത?

    ReplyDelete
  44. തിരുവിതാംകൂര്‍ ചരിത്രത്തിലെ തങ്കലിപികളാല്‍
    കുറിച്ചിരിക്കുന്നഒരു ഏട്.
    ഒരുസായാഹ്നം. ദിവാന്‍ രാജവീഥിയിലൂടെ
    കവഡിയാര്‍ മുതല്‍ പാളയം വരെയുള്ള കോണ്‍ക്രീറ്റു പാത
    (ഇപ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ ടാറിട്ടു നശിപ്പിച്ച മനോഹര
    പാത) യിലുടെ പോകുമ്പോള്‍ ഒരു സുന്ദരി പെണ്‍കുട്ടി നട
    ന്നു പോകുന്നതു കാണാനിടയായി. ഉടുരാജമുഖി മൃഗരാജകടി
    ഗജരാജവിരാചിത മന്ദഗമ ദിവാന്റെ ഉള്ളം കുളിര്‍ത്തു അതാരെ
    ന്നു തിരക്കാന്‍ കല്പനയായി. വിവരം ലഭിച്ചു. അന്നത്തെ ഒരു
    പ്രധാന വകുപ്പിന്റെ ഡയറക്ടരുടെ പുന്നാര മകള്‍. ആരാകട്ടെ
    ഭക്തി വിലാസം കൊട്ടാരത്തിലെത്തിക്കാന്‍ നിര്‍ദ്ദേശമായി
    പിന്നെല്ലാം റജീന പറഞ്ഞതു പോലെ .തിരുവിതാംകൂര്‍
    സ്റ്റേറ്റ് മാനുവലില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

    അധികാരത്തിന്റെ വൃത്തികേടുകളെ വളര്‍
    ത്താന്‍ നട്ടെല്ലും നാണവുമില്ലാത്ത ജനതയ്ക്കു എക്കാലവും
    സാധിക്കും

    ReplyDelete

Related Posts Plugin for WordPress, Blogger...