Tuesday, October 26, 2010

ഹിന്ദി മേം ബോലിയേ....

ഹൈദരാബാദിലെ എന്റെ ആദ്യ നാളുകള്‍ .. വില പേശാതെ ഒരു സാധനവും വാങ്ങിക്കാന്‍ വയ്യ. നിങ്ങള്‍ക്ക്‌ തെലുങ്കോ ഹിന്ദിയോ അറിയില്ലെങ്കില്‍ നാലിരട്ടി വിലക്ക് സാധനങ്ങള്‍ വാങ്ങേണ്ടി വരും. എനിക്കാണെങ്കില്‍ തെലുങ്ക്‌ ഒട്ടും അറിയില്ല.  ഹിന്ദി ആണെങ്കില്‍ പണ്ട് സ്കൂളില്‍ പഠിച്ചതുകൊണ്ട് "ഥോഡാ ഥോഡാ " മാത്രമേ അറിയൂ.

വിലപേശല്‍ ഒഴിവാക്കാനായി ബിഗ്‌ ബസാറില്‍ പോയി. ചെന്ന് കയറിയ ഉടനെ ഒരു പെണ്‍കുട്ടി ഒരു നോടീസുമായി വന്നു തുരുതുരുന്നനെ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഇതേതു ഭാഷ എന്നറിയാതെ ഞാന്‍ പരുങ്ങി. ഇടക്കെപ്പോഴോ ഓഫര്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ എല്ലാ വിനയവും ആവാഹിച്ച് പറഞ്ഞു "ഹിന്ദി മേം ബോലിയേ..." (ഹിന്ദിയില്‍ പറയൂ)
എനിക്ക് കുറച്ചെങ്കിലും അറിയാവുന്നത് ഹിന്ദിയാണല്ലോ !
അവള്‍ തെല്ലുനേരത്തെക്ക് നിശബ്ദമായി എന്നെ നോക്കി നിന്നു.. എന്നിട്ട് ദയനീയമായ സ്വരത്തില്‍ പറഞ്ഞു "ഹിന്ദി മേം ഹീ ബോല്‍ രഹാഹും! " (ഹിന്ദിയില്‍ തന്നെയാണ് പറയുന്നത്)

8 comments:

  1. ہے حفیظ صاحب اگر آپکو ھندی نہیں معلوم ہو تو اردو زبان میں بتائیں
    زندگی میں کبھی کبهی ایسا بھی موقعت ہوتا ہے

    ReplyDelete
  2. ബ്ലോഗ്‌ വിസിറ്റ് ചെയ്തതിനും കമന്റ് എഴുതിയതിനും നന്ദി. പക്ഷെ ഈ കമന്റ് എനിക്ക് മനസ്സിലായില്ല. അറബി പരിജ്ഞാനം കുറവാണ്. :)

    ReplyDelete
  3. പ്രിയ ഹഫീസ്,അസ്സലാമു അലൈകും വറഹ്മതുള്ളാഹി.... ഇത് അറബിയല്ല,ഉറ്ദുവാണല്ലോ.ഞാന്‍ വെറുതെ കുറിച്ചിട്ടതാ. അര്‍ഥമിത്രേ ഉള്ളു : “ഹലൊ,ഹഫീസ് സാഹെബ്..താങ്കള്‍ക്ക് ഹിന്ദിഭാഷ അറിഞ്ഞൂടെങ്കില്‍ ഉറ്ദുഭാഷ സംസാരിക്കാരുന്നില്ലേ. ജീവിതത്തില്‍ ഇങ്ങിനേയും ചില സന്ദര്‍ഭങ്ങ്ള് ഉണ്ടാവും കേട്ടോ.” ഈ പോസ്റ്റ് വായിക്കണേ http://haroonp.blogspot.com/search?updated-max=2010-07-31T05%3A10%3A00-07%3A00&max-results=3

    ReplyDelete
  4. ഹാരൂണ്‍ക്കയെ കുറിച്ച് പല ബ്ലോഗിലും അല്ലാതെയും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഹാറൂണ്‍ക്ക യാണ് 'ഒരു നുറുങ്ങ്'' എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴിതാ ഒരു നുറുങ്ങ്' എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ച് അഭിപ്രായം എഴുതിയിരിക്കുന്നു! താങ്കള്‍ തന്ന ലിങ്ക് മാത്രമല്ല, ബ്ലോഗിലെ എല്ലാ പോസ്റ്റും വായിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ. എത്രയോ ഇരുളടഞ്ഞ മനസ്സുകളില്‍ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം പരത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞു. കണ്ണൂരില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഹാരൂണ്‍ക്കയെ കണ്ടേ ഞാന്‍ പോകൂ.

    ReplyDelete
  5. aliya nannayitund.njan sherikkum chirichu.

    ReplyDelete
  6. thanks kiran. i am very glad to meet you here

    ReplyDelete
  7. kollaam sakhave...aa samayathe hafeezinte chehra orthu njan kure chirichu..

    ReplyDelete
  8. കിടു... ചിരിച്ചു.. :-D

    ReplyDelete

Related Posts Plugin for WordPress, Blogger...