Saturday, December 18, 2010

ശബരിമലയും മുസ്ലിം പള്ളികളും

എന്‍ഡോസള്‍ഫാന്‍ പ്രശ്നവും ഹേമന്ദ്‌ കര്‍ക്കരെയുടെ മരണവും മറ്റും എന്റെ പ്രിയ സുഹൃത്ത് റാജിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്ന് റാജി പറഞ്ഞു:

Raji A Raoof : u know what i was thinking...
now its sabari mala season....
and so many swami's are going by walking on road's to sabarimala
and we have so many mosques on the road side
and they dont have any temple on roadsides...
so..maybe we cud advertise and provide and shelter and food and drinks for swami's to rest
all mosques in kerala
Hafeez : good idea... but....

അതായത്‌ ശബരിമല സീസണില്‍ ധാരാളം സ്വാമിമാര്‍ മലക്ക്‌ പോകുന്നു. നമുക്ക്‌ റോഡരികില്‍ ധാരാളം പള്ളികളുണ്ട്. റോഡരികില്‍ ക്ഷേത്രങ്ങള്‍ കുറവാണ് താനും. എന്തുകൊണ്ട് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും അല്പം വെള്ളം കുടിക്കാനുമൊക്കെ സൗകര്യം ഈ പള്ളികളില്‍ ചെയ്തുകൂടാ ?
റാജി പറഞ്ഞപ്പോള്‍ ഇതൊരു നല്ല ആശയമാണ് എന്ന് എനിക്കും തോന്നി.

പക്ഷെ പതിവുപോലെ പൂച്ചക്കാരു മണികെട്ടും എന്നതാണ് ഇവിടെയും പ്രശ്നം. മുസ്ലിം സംഘടനകള്‍ ആണ് ഇവിടെയും വില്ലനാകാന്‍ പോകുന്നത്. ഒരു കൂട്ടര്‍ നല്ല ഉദ്ദേശ്യം വച്ച് ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രഹസ്യമായോ പരസ്യമായോ മറ്റു കൂട്ടര്‍ പ്രചരണം നടത്തും. സംഘടനകള്‍ തമ്മിലുള്ള മല്‍സരം മാത്രമാണ് ഇവര്‍ക്ക് കാര്യം. തങ്ങളുടെ പ്രചാരണങ്ങളും പ്രസംഗങ്ങളും പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നോ പൊതുസമൂഹം ഇതിനെ എങ്ങനെ നോക്കികാണുന്നുവെന്നോ അവര്‍ ചിന്തിക്കാറില്ല. തൊടുപുഴയിലെ പ്രൊഫസര്‍ക്ക് രക്തം നല്‍കിയ സോളിഡാരിറ്റിക്കുണ്ടായ അനുഭവവും ഓണസദ്യ കഴിക്കാമോ എന്ന വിവാദവുമൊക്കെ ഉദാഹരണം. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാം എന്നു ലോകപ്രസിദ്ധ പന്ധിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വ പ്രബോധനം വാരിക പ്രസിദ്ധീകരിച്ചതിനെതിരെ മറ്റൊരു സംഘടനാ നേതാവിന്റെ പ്രസംഗം യൂട്യൂബില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. കറകളഞ്ഞ ഏക ദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ഇത് മാറ്റിവച്ച് ഒന്നും ചെയ്യണമെന്നു എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതിന്റെ പരിധിയില്‍ നിന്നുകൊണ്ട് എത്രത്തോളം പരസ്പരം സഹകരിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. മനസ്സ്‌ കൂടുതല്‍ വിശാലമാവേണ്ടതുണ്ട്.

മറ്റെല്ലാ കര്യത്തിലുമെന്നപോലെ മത സൗഹാര്‍ദത്തിന്റെ വിഷയത്തിലും രണ്ടറ്റത്തു നില്‍ക്കാനാണ് എല്ലാര്ക്കും താല്പര്യം. ഒന്നുകില്‍ മറ്റുള്ളവരുമായി യാതൊരുവിധ ഇടപഴകലും ഇല്ലാത്ത ഒരു നിലപാട്. അതല്ലെങ്കില്‍ സ്വന്തം വിശ്വാസത്തിനു എതിരായ കാര്യങ്ങളും മതസൌഹാര്‍ദ്ദത്തിന്റെ പേരില്‍ ചെയ്യുന്ന ഒരു വിഭാഗം. ഉദാഹരണത്തിന് മുസ്ലിംകള്‍ ഓണസദ്യ കഴിക്കുന്നതും ഓണ-ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റാണെന്ന്  മുസ്ലിംകളില്‍ ചിലര്‍ വാദിക്കുന്നു. അതുപോലെ ബ്രാഹ്മണന്‍ സ്വന്തം വീട്ടുകാരറിയാതെ മുസ്ലിം സുഹ്രുത്തിന്റെ വീട്ടില്‍ പോയി ചിക്കന്‍ ബിരിയാണി കഴിക്കുന്നതും റമദാന്‍ മാസം(നോമ്പ് കാലം) മുസ്ലിം ആരുമറിയാതെ  ഹിന്ദു സുഹ്രുത്തിന്റെ വീട്ടില്‍ പോയി വയറുനിറയെ സദ്യയുണ്ണുന്നതും ആണ് മത സൗഹാര്‍ദ്ദം എന്ന്  ചിലര്‍ കരുതുന്നു. ഈ രണ്ടു നിലപാടും ആരോഗ്യകരമായി എനിക്ക് തോന്നുന്നില്ല. സ്വന്തം അസ്തിത്വവും വ്യക്തിത്വവും നില നിര്ത്തികൊണ്ട്  സൌഹ്യദം സാധ്യമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്.  അനുഭവവും അതുതന്നെ പറയുന്നു.

എന്തായാലും സ്വാമിമാര്‍ക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൗകര്യം പള്ളികളില്‍ ചെയ്യാനായാല്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും. പരസ്പരം അടുക്കാനുള്ള ഒരു ചാന്‍സും നഷ്ടപ്പെട്ടുകൂടാ. ഇതിനു ആര് മുന്നിട്ടിറങ്ങും എന്നതാണ് ചോദ്യം ? ക്രിസ്ത്യന്‍ യാത്രാ സംഘത്തിനു സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്റെ മാതൃക മുന്നിലുണ്ട് .

 എന്റെ കാഴ്ചപ്പാടില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം.....
'

32 comments:

  1. വാസ്തവത്തില്‍ ചിന്തിക്കേണ്ട വിഷയം ആണ്
    അങ്ങിനെ ഒരു മാതൃക നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ?

    ReplyDelete
  2. ഒരു നാള്‍ വരും ....

    ReplyDelete
  3. ഇതിനു ആര് മുന്നിട്ടിറങ്ങും എന്നതാണ് ചോദ്യം ?

    ReplyDelete
  4. ചിന്തിക്കാവുന്ന കാര്യമാണ്. മതസൌഹാര്‍ദം ഉള്ളിടത്തോളം കാലം മാത്രമേ നമ്മുടെ നാട്ടില്‍ സ്വസ്ത ജീവിതം സാധ്യമാകൂ..

    ReplyDelete
  5. നല്ല ഒരു ചിന്തയുടെ തുടക്കം ..ഇത് നാട് മുഴുവന്‍ പടര്‍ന്നു പിടിക്കട്ടെ ,,പുത്തന്‍ തലമുറ ഏറ്റെടുക്കട്ടെ :)

    ReplyDelete
  6. നല്ല ചിന്ത. കാഴ്ചപാടില്‍ ഒരു പിശകുമില്ല. തിരുത്തല്‍ ആവശ്യം മതങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ ഇരുന്നു കല്‍പനകള്‍ പുറപ്പെടുവിക്കുന്നവര്‍ക്കാണു.

    ReplyDelete
  7. ഈ മണി ആര് കെട്ടിയാലും അതിനു കൂട്ടുനില്‍ക്കാന്‍ ഞാനുണ്ടാവും. സാമുദായിക സൌഹര്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളെ വില മതിക്കെണ്ടതാണ്. വളരെ നന്ദി ഹഫീസ്.

    ReplyDelete
  8. അയ്യപ്പന്‍ മാര്‍ക്കു മാത്രമല്ല , എല്ലാ യാത്രക്കാര്കും ഉപോയോഗിക്കാവുന്ന രീതിയില്‍
    ചെറുതെങ്കിലും ചില സൌകര്യങ്ങള്‍ പള്ളിയോടു ചേര്‍ന് ഒരുക്കുന്നത് നല്ലതാവും .
    കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പല സ്ഥലത്തും വെറുതെയാവുന്നു ?
    പട്ടിക്കു വെള്ളം കൊടുത്തു പുണ്യം നേടിയ പിന്മുരക്കാരുണ്ടാവുംപോള്‍ ആരെ ഭയക്കണം ?
    മുസാഫിര്‍ ഖാന ? ഇങ്ങിനൊരു concept ഉണ്ടെന്നു തോന്നുന്നു അല്ലെ ?

    ReplyDelete
  9. ഒരു നല്ല ആശയം ഹഫീസ്
    എന്നും എല്ലാ മനുഷ്യരും സ്നേഹത്തിലും പരസ്പര സൌഹൃദത്തിലും കഴിയുന്ന ഒരു സുന്ദര
    ലോകത്തിനായ് നമുക്ക് പ്രാര്‍ത്ഥിക്കാം

    ReplyDelete
  10. വളരെ നല്ലൊരു ആശയം.
    ഇങ്ങനെയൊക്കെയാണ് മനുഷ്യന്മാര്‍ക്കിടയില്‍ വിലങ്ങായി നില്‍ക്കുന്ന മതിലുകള്‍ തകര്‍ക്കേണ്ടത്.

    ReplyDelete
  11. പൂച്ചക്ക് ആരു മണി കെട്ടും എന്നതിനേക്കാള്‍
    ആരെങ്കിലും ഒന്ന് കെട്ടി കിട്ടിയാല്‍ അതിന്റെ ഉത്തരവാദിത്വം
    പിന്നെ ഏറ്റെടുക്കാന്‍ ആവും മത്സരം.നല്ല കാര്യങ്ങള്‍
    ചിന്തിക്കാന്‍ അല്ലാതെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ നാട്ടില്‍
    വലിയ വിഷമം ആണ്.അഭിനന്ദനം..

    ReplyDelete
  12. പൂച്ചക്ക് മണി കെട്ടുന്നത് ഇതിനെക്കാള്‍ എളുപ്പമാണ് സാഹിബേ..
    ഇതിനു ശ്രമിച്ചാല്‍ ഒരു പക്ഷെ നിങള്‍ തീവ്രവാദി ആവാനും മതി!
    മുന്‍പ്‌ സകാത്ത്‌ സംഘടിതമായി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പടവാളെടുത്തത് ഓര്‍മ്മയുണ്ടോ?
    യുവതയിലാണ് സമൂഹത്തിന്റെ ഊര്‍ജ്ജം. അത് വിനിയോഗിക്കേണ്ടത് നമ്മളാണ്. വളരെ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിന്റെ യഥാര്‍ഥ മുഖം അവതരിപ്പിക്കാന്‍ കൂടി ഇത്തരം പ്രവര്‍ത്തനം ആവശ്യമാണ്‌. മുന്നിട്ടിറങ്ങുക പിന്നില്‍ ആളുണ്ടാവും..

    ReplyDelete
  13. ഹഫീസ് നന്മ ഉദ്ദേശിച്ചു എഴുത്തിയതാനെന്നു കരുതട്ടെ ...പക്ഷെ ഈ ഒരാശയം എത്രമാത്രം പിശക് പിടിച്ചതാണെന്ന്
    ആസിഫിനറിയുമോ? എല്ലാവരും അനുകൂലിച്ചത് കൊണ്ട് ഞാന്‍ എതിര്‍ക്കുക അല്ല കേട്ടോ ..മുസ്ലിം പള്ളികളുടെ അത്ര പ്രാഥമിക കാര്യങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന ആരാധനാലയങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്നത് സംശയമാണ് ...ശബരിമല തീര്താടകര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടത് അതുമായി ബന്ദപ്പെട്ട വകുപ്പുകളും മറ്റുമാണ് ..അതൊരു ആരാധനാലയത്തിന്റെ പിടലിക്ക് ചാര്ത്തിപ്പരയേണ്ട കാര്യമില്ലാന്നു തോനുന്നു പിന്നെ ടൌനുകളിലും നീണ്ട യാത്രക്കിടയിലും ഈ വക ആവിശ്യങ്ങള്‍ക്ക് അല്ലാവരും പള്ളികളെ ആശ്രയിക്കുന്നുണ്ട് ..അവിടെ ജാതിയും മതവും ചോദിക്കുന്നില്ല എന്നത് മനസ്സിലാക്കേണ്ടതാണ് ..അന്യമതസ്ഥാന്‍ പള്ളിയില്‍ മൂത്രമൊഴിക്കാന് വന്നതിന്റെ പേരില്‍ ഒരു സങ്കടനയും ജിഹാദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നോര്‍ക്കുക ..നേരെ മറിച്ച് ക്ഷേത്രങ്ങളില്‍ ആ ആവിശ്യവുമായി അഹിന്ദുക്കള്‍ ചെന്നാല്‍ ..???.(തീവ്രമായി പറയുകയല്ല) ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളുണ്ട് ..അതില്‍ താല്പര്യമില്ലതവര്‍ക്ക് അതില്‍ വിഡ്ഢിത്തങ്ങളും തെറ്റുകളും ഉണ്ടെന്നു തോനിയെക്കാം ..പക്ഷെ എല്ലാ പൂച്ചകള്‍ക്ക് കഴുത്തിലും മണി കെട്ടേണ്ട ആവിശ്യമില്ല ..നല്ല പൂച്ചകളും ഇവിടെ ഉണ്ട് .അത് മനസ്സിലാക്കുമല്ലോ ...

    ReplyDelete
  14. സുഹൃത്തിന്റെ നല്ല ചിന്ത ..സുഹൃത്തിനോട് ഹഫീസ് പറഞ്ഞ മറുപടിയിലെ ആ "but " ഉണ്ടല്ലോ..അത് തന്നെയാണ് പ്രശ്നം..

    ReplyDelete
  15. @
    Thanal, കിരണ്‍ , സാജിദ് കെ.എ, ഹംസ, രമേശ്‌അരൂര്‍ , vinu, shukoor, സ്വം, ismail chemmad, mayflowers, ente lokam, ഇസ്മായില്‍ കുറുമ്പടി (തണല്‍), സി. പി. നൗഷാദ്‌, ABHI, ജുവൈരിയ സലാം
    അഭിപ്രായം രേഖപ്പെടുത്തിയത്തിന് നന്ദി.

    ആശയം നല്ലതാണെന്നാണ് പൊതുവേ എല്ലാരും എഴുതിയത്‌. തണല്‍ പറഞ്ഞത് പോലെ ഇസ്ലാമിന്റെ യഥാര്‍ഥ മുഖം അവതരിപ്പിക്കാന്‍ കൂടി ഇത്തരം പ്രവര്‍ത്തനം ആവശ്യമാണ്‌. ആള്‍ക്കാര്‍ ഇസ്ലാമിനെ മനസ്സിലാക്കുന്നത് പുസ്തകങ്ങളില്‍ നാം എന്ത് എഴുതിവച്ചിട്ടുണ്ട് എന്ന് നോക്കിയല്ല. പ്രവര്‍ത്തിയിലൂടെയാണ്.

    സി. പി. നൗഷാദ്‌ വിയോജനം രേഖപ്പെടുത്തിയിരിക്കുന്നു. ഞാന്‍ എഴുതുന്നതില്‍ തെറ്റുകള്‍ ഉണ്ടാവാം വായനക്കാര്‍ക്ക്‌ അത് തിരുത്തുകയും ആവാം. പക്ഷെ 'ഈ ഒരാശയം എത്രമാത്രം പിശക് പിടിച്ചതാണെന്ന് ആസിഫിനറിയുമോ?' എന്ന് പറഞ്ഞതല്ലാതെ എന്താണ് ഇതില്‍ ഇത്ര പിശക് എന്ന് വിശദീകരിച്ചു കണ്ടില്ല. ഞാന്‍ പറഞ്ഞത്‌ പള്ളികളുടെ നിര്‍ബന്ധ ബാധ്യത എന്ന നിലക്കല്ല. അതിനാല്‍ തന്നെ പിടലിക്ക് ചാര്‍ത്തുക എന്ന പ്രശ്നം വരുന്നില്ല. ഇത് ചെയ്തില്ലെങ്കിലും പള്ളികള്‍ക്ക്‌ അതിന്റെ മഹത്വത്തില്‍ ഒന്നും കുറയാനും പോകുന്നില്ല.

    ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്നതും ഇതും ബന്ധിപ്പിക്കേണ്ടതില്ല. അവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ലല്ലോ നമ്മുടെ നിലപാട് ഉണ്ടാക്കേണ്ടത്. പരസ്പ്പരം അകല്‍ച്ചയും സംശയവും ഒക്കെ ഉണ്ടാക്കാന്‍ താല്പര കക്ഷികള്‍ ശ്രമിക്കുന്ന കാലത്ത്‌ അതിനെ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ക്ക്‌ ബാധ്യതയുണ്ട്. അതിനു ഇസ്ലാമിക വിരുദ്ധമല്ലാത്ത എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാം.

    ReplyDelete
  16. ആവുന്ന സൌകര്യങ്ങള്‍ വഴിയോരങ്ങളില്‍
    ഏര്‍പ്പാടുന്ന ചെയ്യുന്ന കൂട്ടായ്മയാവും നന്നാവുക
    പള്ളിയിലാവുമ്പോള്‍ പരിമിതികളുണ്ടാകും
    അതല്ലേ സത്യം!

    ReplyDelete
  17. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞല്ലോ, എനിക്ക് സന്മാര്‍ഗ്ഗ ജീവിതത്തിലേ താല്‍പര്യമുള്ളൂ -ഭക്തിപ്രകടനത്തില്‍ (വിശേഷിച്ച് മാമൂലുകളില്‍) എനിക്കൊരു താല്‍പര്യവുമില്ല. അതുകൊണ്ടു തന്നെ താങ്കള്‍ ഉന്നയിച്ച മുസ്ലിം/ബ്രാഹ്മണന്‍ സദ്യ/ബിരിയാണി വിഷയത്തില്‍ "ആരോഗ്യകരമല്ല" എന്ന നിലപാട് എനിക്കൊട്ടുമില്ല.
    പിന്നെ, ഇതൊക്കെ ഇങ്ങനൊക്കെയങ്ങു പോകുന്നതാണ് നല്ലത് - താങ്കള്‍ പറഞ്ഞത് പോലെയുള്ള ഒരു സംവിധാനം പരസ്പര ബഹുമാനത്തോടെ കൊണ്ടുനടക്കാനുള്ള പക്വത നമ്മുടെ സമൂഹത്തിലെ എല്ലാവര്‍ക്കും ഇല്ല (അടിയുണ്ടാവാന്‍ ഒരുത്തന്‍ ഇടഞ്ഞാല്‍ മതിയല്ലോ). സൗഹാര്‍ദ്ദത്തിനു വേണ്ടി തുടങ്ങി അടിയില്‍ കലാശിച്ചാല്‍ ബന്ധങ്ങള്‍ ഇതിനെക്കാള്‍ വഷളാകുകയേ ഉള്ളൂ.

    ReplyDelete
  18. ഈ ഒരു വിഷയത്തില്‍ തര്‍ക്ക ഭാഷണം ഉണ്ടാവാതിരിക്കട്ടെ നല്ല വിഷയത്ത്തിമ്മേലുള്ള നല്ല സംവാദമാവട്ടെ...

    "അതായത്‌ ശബരിമല സീസണില്‍ ധാരാളം സ്വാമിമാര്‍ മലക്ക്‌ പോകുന്നു. നമുക്ക്‌ റോഡരികില്‍ ധാരാളം പള്ളികളുണ്ട്. റോഡരികില്‍ ക്ഷേത്രങ്ങള്‍ കുറവാണ് താനും. എന്തുകൊണ്ട് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും അല്പം വെള്ളം കുടിക്കാനുമൊക്കെ സൗകര്യം ഈ പള്ളികളില്‍ ചെയ്തുകൂടാ ?
    റാജി പറഞ്ഞപ്പോള്‍ ഇതൊരു നല്ല ആശയമാണ് എന്ന് എനിക്കും തോന്നി"

    ഹഫീസ് സ്വാമിമാര്‍ ഒരു മതാജാരത്ത്തിന്റെ ഭാഗമായാണ് ശബരി മലയില്‍ പോവുന്നത് ഞാന്‍ പറഞ്ഞല്ലോ ..അതിനിടയിലുള്ള അവരുടെ ആവിശ്യ നിര്‍വഹണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് ആ വകുപ്പോ അതുമായി ബന്ധ പെട്ട സംഘടനകളോ (ദേവസ്വം വകുപ്പ്,ദേവസ്വം ബോര്‍ഡ് ,ഹൈന്ദവ സംഘടനകള്‍ ...) ആവട്ടെ അതല്ലേ നല്ലത് ..നിങ്ങള്‍ പറഞ്ഞ ആശയം എത്ര മാത്രം ഫലവത്താവും ? ഇതിനു പള്ളി കമ്മറ്റിയും വഖഫ് ബോഡും ആണോ മുന്‍കൈ എടുക്കേണ്ടത് ?പിന്നെ ആ വഴിയില്‍ സ്വാമിമാര്‍ വെള്ളം കുടിക്കാന്‍ പള്ളിയെ സമീപിച്ചാല്‍ അവരെ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള നല്ല മനസ്സ് കേരള മുസ്ലിംകള്‍ക്ക് നഷ്ട പെട്ടിട്ടില്ല ..അത് കൊണ്ടാണ് ഞാന്‍ ആ വാക്കുകള്‍ ഉപയോഗിച്ചറെന്നു മനസ്സിലാക്കുമല്ലോ ..



    " പക്ഷെ പതിവുപോലെ പൂച്ചക്കാരു മണികെട്ടും എന്നതാണ് ഇവിടെയും പ്രശ്നം. മുസ്ലിം സംഘടനകള്‍ ആണ് ഇവിടെയും വില്ലനാകാന്‍ പോകുന്നത്. ഒരു കൂട്ടര്‍ നല്ല ഉദ്ദേശ്യം വച്ച് ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രഹസ്യമായോ പരസ്യമായോ മറ്റു കൂട്ടര്‍ പ്രചരണം നടത്തും"

    എലികളെ പിടിക്കാതിരിക്കാന് അവര്‍ ഒന്നിചെടുത്ത്ത തീരുമാനമാണ് പൂച്ചയുടെ കഴുത്തില്‍ മണി കെട്ടുക എന്നത് ...ശ്രമകരമായ ജോലി എന്നതാണ് ഉദ്ദേശം ...ഹഫീസ് ..സ്വാമിമാരുടെ യാത്രാ പ്രശ്നങ്ങള്‍ മതപരമായി മുസ്ലിംകളുടെ ജീവല്‍ പ്രശ്നമാണോ?..ഈ വിഷയത്തില്‍ ഒരു നായകന്‍റെ റോള്‍ സമുദായം എടുക്കേണ്ട ആവിശ്യമില്ല അത് കൊണ്ട് തന്നെ സംഘടനകളെ വില്ലന്‍ വേഷത്തില്‍ പ്രതീക്ഷിക്കണ്ടല്ലോ ?

    "ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്നതും ഇതും ബന്ധിപ്പിക്കേണ്ടതില്ല. അവര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ലല്ലോ നമ്മുടെ നിലപാട് ഉണ്ടാക്കേണ്ടത്. "

    ഉണ്ടെന്നാണ് എന്‍റെ വിശ്വാസം ...കാരണം ഇതെല്ലാം സൌഹാര്‍ദ്ദത്തിന്റെ ബാഗമാവാനാനെങ്കില്‍ അങ്ങനെയും ചിന്തിക്കണം ...രണ്ടു മതങ്ങള് തമ്മിലുള്ള വിശ്വാസവും സഹകരണവുമാണ് മത സൌഹാര്‍ദ്ടമെങ്കില്‍ അതും ചര്‍ച്ച ചെയ്യേണ്ടതാണ് ..

    ഹഫീസ് ഇതൊരു വിവാദത്തിനുള്ള പുരപ്പാടെല്ല കേട്ടോ ..വിശദീകരണം നല്‍കി എന്നെ ഉള്ളൂ

    ReplyDelete
  19. മത വിധിവിലക്കുകള്‍ക്ക് പ്രാമുഖ്യം നല്‍കി സ്വാമിമാര്‍ക്കെന്നല്ല ; അമുസ്ലിമുകളായ എല്ലാവര്‍ക്കും ഇത്തരത്തില്‍ യാത്രാ മദ്ധ്യേ പ്രാഥമിക സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ ഒരു പിശകും ഉണ്ടെന്നു തോന്നുന്നില്ല . അത് പക്ഷെ പള്ളികള്‍ കേന്ദ്രീകരിച്ചു തന്നെ ആവണം എന്നുമില്ല ...

    പള്ളികള്‍ റോഡരുകില്‍ ആണെന്നത് കൊണ്ട് അത്തരത്തില്‍ പൊതു ഉപയോഗത്തിന് നിലവില്‍ ഉപയോഗിക്കുന്നുമുണ്ട്. അപ്പോള്‍ ശബരിമല തീര്‍ഥാടനം നടത്തുന്നവര്‍ക്കും ഇത് ഉപഗോയപ്പെടുത്തുക എന്നത് ഒരു ആവശ്യമായി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ട ആവശ്യമാവുമ്പോള്‍ (കുറഞ്ഞ പക്ഷം മുസ്ലിം സംഘടനകളില്‍ നിന്ന് എങ്കിലും ) പരിഗണിക്കാവുന്നതെന്നല്ലാതെ സ്വന്തം നിലക്ക് അത്തരം തീരുമാനത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ വിഭാഗത്തിലും പുഴുക്കുത്തുകള്‍ ഇല്ല എന്ന് പറയുക വയ്യ .. മാത്രമല്ല ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ യാത്രക്കാരന്‍ എന്ന നിലയില്‍ എത്ര മാത്രം സാധ്യമാവുമെന്നത് പരിശോധിക്കേണ്ടത് തന്നെയാണ് താനും.

    എന്ത് തന്നെയാലും ആശയം തകര്‍പ്പന്‍ ... പ്രായോഗികത ഹിമാലയന്‍ ടാസ്ക് തന്നെ.

    ReplyDelete
  20. സഹിഷ്ണുതയെന്നാല്‍ അത് കേവലാര്‍ത്ഥത്തില്‍ ആചരിക്കേണ്ട ഒന്നല്ല.
    തുല്യ ബഹുമതിയും ബഹുമാനവും വകവെച്ചു കൊടുക്കുക എന്നതാണ്.
    ഈയൊരു തലത്തിലേക്ക് സമൂഹം ഉയര്‍ച്ച പ്രാപിക്കുമ്പോഴേ സൗഹാര്‍ദവും സാഹോദര്യവും അനുഭവിക്കാനാകൂ..

    ReplyDelete
  21. ഒരു പ്രശ്നവും ഉണ്ടാവില്ലാ...നല്ല ആശയം ആണ്..ഞങ്ങളുടെ നാട്ടില്‍ ..പള്ളിയില്‍ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍..നാട്ടിലെ മറ്റു സമുദായക്കാരും എല്ലാവരും വരാറുണ്ട്..അത് പോലെ തന്നെ ഞങ്ങളും പോകാറുണ്ട്..എല്ലാം ചിലര്‍ നടത്തുന്ന കുത്സിത ശ്രമങ്ങളില്‍ പെട്ട് പോകാതിരുന്നാല്‍ നെരാവും എന്നാണ് എന്‍റെ വിശ്വാസം..

    ReplyDelete
  22. @
    MT Manaf, Sameer Thikkodi - പള്ളികളില്‍ ചെറിയ അസൌകര്യങ്ങള്‍ ഉണ്ടാവും.പക്ഷെ ഇതിന്റെ ഫലം അതിനെ മറികടക്കാന്‍ പോന്നതാണ്.

    @
    കൊച്ചു കൊച്ചീച്ചി - അങ്ങനെ കാഴ്ച്ചപ്പാട് ആവാം. എന്നാല്‍ ഒരു ഹിന്ദുവിന് ഹിന്ദുവായും മുസ്ലിമിന് മുസ്ലിമിനും ആയിക്കൊണ്ട് സൌഹ്യദം സാധ്യമല്ല അതിനു അവരുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കേണ്ടതുണ്ട് എന്ന ചിന്തയെ ആണ് ഞാന്‍ വിമര്‍ശിച്ചതു.

    @
    സി. പി. നൗഷാദ്‌ ,jayarajmurukkumpuzha,ആചാര്യന്‍,നാമൂസ്
    കൂടുതല്‍ വിശാലമായി ചിന്തിക്കാനും സൌഹ്യദം വളര്‍ത്താനും നാഥന്‍ അനുഗ്രഹിക്കട്ടെ ..

    @all
    ഇവിടെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.

    ReplyDelete
  23. ആശയം നല്ലത്, പക്ഷെ ഇന്നാത്തെ ചുറ്റുപാടില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രയാസം. എന്തായാലും മത സൌഹാര്തത്തിനുള്ള പുതിയ തലങ്ങള്‍ നല്ലത് തന്നെ. അതോടൊപ്പം, ആഘോഷങ്ങളില്‍ കൂടി ചേരുന്നത്, വക്തി സൌഹൃതങ്ങള്‍ ഊട്ടി ഉറപ്പിക്കും. ഓണകാലത്ത് എട്ടു പത്തു വീട്ടിലെങ്കിലും കയറി ഉണ്ണുന്ന എനിക്ക് അതെല്ലാം പ്രവാസ ജീവിതത്തിന്റെ നഷ്ട്ടമായി മാറി.

    ReplyDelete
  24. പൂച്ചക്ക് ആര് മണി കെട്ടും.....? ഇതേ ചോദ്യം തന്നെ ആവര്‍ത്തിക്കട്ടെ ..

    നല്ല ആശയം ആണ് ... മതസൌഹര്ദത്തിനു പേരുകേട്ട ഇന്ത്യയില്‍ 'മത'ത്തിന്റെ പേരില്‍ കടിപിടികൂടുന്ന ഈ കാലത്ത്
    ഇങ്ങനെ ഒരു ആശയം നടക്കില്ല...നമ്മള്‍ എത്ര ശ്രമിച്ചാലും .....

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. nalla chinta... ithupole chinthikkunna thalamuraye aanu nammukku vendathu...
    onnukoodi sabarimalakku pokunna ayyappanmaar pettayile palliyil kayaraarullathu ellaavarkkum ariyaam...
    athupole njangal sabarimalakku pokumpol arthunkal palliyilum pokaarundu....

    ReplyDelete
  28. ആശയം ഉഗ്രന്‍,ഹഫീസ് ....

    നടക്കും,ഇതൊക്കെ ഒരിക്കല്‍ നടക്കും..

    ReplyDelete
  29. നല്ല ആശയം,ഭാവുകള്‍.....

    ReplyDelete
  30. വിശാല മനസ്സിന്റെ ഉടമയില്‍ നിന്നെ ഇത്ര വിശാലമായ ഒരു ആശയം വരികയുള്ളൂ .
    അഭിനന്ദിക്കുന്നു ,
    ഒരു പ്രശ്നവും ഉണ്ടാകില്ല ,മറിച്ചു മഹത്വം വര്‍ദ്ധിക്കുകയെ ഉള്ളൂ ...

    ReplyDelete
  31. നല്ല ആശയം ,
    നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ പ്രവാചകന്‍ (സ) തങ്ങള്‍ക്ക് നിസ്കരിക്കാന്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ സൗകര്യം ചെയ്തുകൊടുതത് ചരിത്രം പറയുന്നുണ്ട്. അപ്പോള്‍ പ്രവാചകന്‍ (സ ) പറഞ്ഞുവത്രേ , വേണ്ട പില്‍കാലത്ത് വല്ലവരും പറയും : അവടെ ഞങ്ങളുടെ പ്രവാചകന്‍ നിസ്കരിച്ച സ്ഥലമാണ്‌, എന്നിട് അതിനു അവകാശ വാദം ഉന്നയിച്ചെക്കും അപ്പോള്‍ അതു അസ്വാരസ്സ്യങ്ങളിലേക്ക് വഴിവെക്കും.
    അതെ, നാം എത്ര നന്മ വിചാരിച്ചു ചെയ്താലും അതില്‍
    ആധുനിക മനുഷ്യ മനസ്സിന്റെ വിശാലതയില്ലായ്മ അപകടങ്ങള്‍ വിളിച്ചു വരുത്തും തീര്‍ച്ച.

    ReplyDelete

Related Posts Plugin for WordPress, Blogger...