Monday, November 1, 2010

IIT കഥ പറയുമ്പോള്‍ ........

"The United States imports oil from Saudi Arabia, cars from japan, TVs from Korea, and whiskey from Scotland. So what do we import from India? We import people, really smart people. They seems to share a common credential, they are graduates of Indian Institute of Technology, better known as IIT."
IIT യെ കുറിച്ച BBC ഡോകുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്.

പക്ഷെ ഇതായിരുന്നില്ല IIT തുടങ്ങുമ്പോള്‍ രാഷ്ട്ര ശില്‍പ്പികളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളര്‍ച്ചക്ക്‌ ഉന്നത സാങ്കേതിക കലാലയങ്ങള്‍ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കല്‍പത്തില്‍ നിന്നാണ് IIT എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യയെ സാങ്കേതിക മികവില്‍ ലോകത്തിന്‍റെ മുന്‍നിരയിലെത്തിക്കാന്‍ IIT കള്‍ക്ക്‌ സാധിക്കും എന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ IIT എന്ന ആശയത്തെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബി സി റോയ്‌ അതിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. രാജ്യത്തിന്റെ നാലു ദിക്കിലും ഓരോ IIT സ്ഥാപിക്കാനാണ് കമ്മറ്റി നിര്‍ദേശിച്ചത്.

അങ്ങനെ ആദ്യ IIT ഖരഗ്‌പൂരില്‍(1951) സ്ഥാപിതമായി. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാന്‍ ബ്രിടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഹിജ്‌ലി ജയിലാണ് ആദ്യ IIT ആയി മാറിയത്‌. ഭഗത് സിംഗ് ഉള്‍പ്പെടെ പ്രശസ്തരായ പലരും ഇവിടെ ജയില്‍ വാസം വരിച്ചിട്ടുണ്ട്. അന്യായമായും അകാരണമായും സ്വാതന്ത്ര്യസമര സേനാനികളെ ഒരിക്കല്‍ കൂട്ടത്തോടെ വെടിവച്ചുകൊന്ന ചരിത്രവും ഹിജ്‌ലി ജയിലിനു പറയാനുണ്ട്. ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അവിടെ നിന്ന് തുടങ്ങണമെന്ന് നെഹ്‌റു ആഗ്രഹിച്ചു. അതുകൊണ്ടാണ് IIT ഖരഗ്‌പൂരില്‍ ആദ്യ convocationല്‍ പങ്കെടുത്തുകൊണ്ട് നെഹ്‌റു ഇങ്ങനെ പറഞ്ഞത്‌ "Here in the place of that Hijli Detention Camp stands the fine monument of India, representing India's urges, India's future in the making. This picture seems to me symbolical of the changes that are coming to India"


( IIT ഖരഗ്‌പൂര്‍ ആയി മാറിയ ഹിജ്‌ലി ജയില്‍)

അതിനു ശേഷം റഷ്യയുടെ സഹായത്തോടെ IIT Bombay (1958)സ്ഥാപിച്ചു. ശീത യുദ്ധം നടക്കുന്ന ആ കാലത്ത്‌ റഷ്യന്‍ സഹായത്തോടെ IIT ഉണ്ടാക്കിയത് അമേരിക്കക്ക് പിടിച്ചില്ല. അവരും സഹായം വാഗ്ദാനം ചെയ്തു. അങ്ങനെ IIT Kanpur (1959) ഉണ്ടായി. ജര്‍മന്‍ സഹായത്തോടെയാണ് IIT Madras (1959) ഉണ്ടായത്‌. ഇപ്പോള്‍ IIT Hyderabad ഉണ്ടായിക്കൊണ്ടിരിക്കുന്നത് ജപ്പാന്‍ സഹകരണത്തോടെയും.


(IIT Madras ലെ ഹോസ്റ്റല്‍ മെസ്സ് )

വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സൌകര്യങ്ങളാണ് IITയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്. വിശാലമായ, എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ കാമ്പസ്‌, മുഴു സമയ ഇന്റര്‍നെറ്റ്, അങ്ങനെ തുടങ്ങി കാമ്പസില്‍ ബസ്സ് തൊട്ടു ചികിത്സ വരെ സൗജന്യമാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്നതിന്റെ 20 ശതമാനം മാത്രമാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഈടാക്കുന്നത്. ബാകി 80 ശതമാനവും ഗവണ്‍മെന്റ്‌ സബ്സിഡി നല്‍കുകയാണ്.

സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നവര്‍ ആണ് കൂടുതലും IIT കളില്‍ എത്തുന്നത്. പ്രവേശന പരീക്ഷ കടന്നുവരാന്‍ വളരെ നല്ല കോചിങ്ങും മറ്റും വേണം എന്നതുതന്നെ കാരണം. പാവപ്പെട്ടവന് താങ്ങാവുന്ന ഒരു സംഗതിയല്ല അത്. സമൂഹത്തിലെ പാവപ്പെട്ടവനും കീഴ്ജാതിക്കാരനും IIT ഇന്നും ഒരു സ്വപ്നമായി തുടരുന്നു. ഇപ്പോള്‍ റിസര്‍വേഷന്‍ ഒക്കെ ഉണ്ട്. റിസര്‍വേഷന്‍ എന്നും ഒരു വിവാദ വിഷയമാണ്. ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല.

IITകളിലെത്തുന്നവരുടെ സാമ്പത്തിക നിലവാരം മനസ്സിലാക്കാന്‍ നല്ല ഒരു ഉദാഹരണം ഞാന്‍ പറയാം. IIT Madrasലും IIT Kharagpurലും Cafe Coffee Day(CCD) ഞാന്‍ കണ്ടിട്ടുണ്ട്. CCD സാധാരണക്കാരന്റെ ചായക്കട അല്ല. അവിടെ ഒരു കട്ടന്‍ കാപ്പിക്ക് മുപ്പത്‌ രൂപയോളമാകും. അതാണെന്നു തോന്നുന്നു അവിടത്തെ വില കുറഞ്ഞ ഇനം. ഇത്തരം ഒരു ഷോപ്പ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലാഭകരമായി നടന്നുപോകുന്നു എങ്കില്‍ അവിടത്തെ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക നിലവാരത്തെ കുറിച്ച് നിങ്ങള്‍ക്ക്‌ ഊഹിക്കാം. ഞാന്‍ CCDക്ക് എതിരൊന്നുമല്ല. IIT Madrasലെ എന്റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണത്. :-)

എടുത്തു പറയേണ്ട ഒരു സംഗതി IIT യിലെ work culture ആണ്. ഇവിടെ പഠനത്തിനും ഗവേഷണത്തിനും രാത്രിയോ പകലോ എന്ന വ്യത്യാസമില്ല. നമ്മുടെ സാധാരണ കോളേജുകള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ശൂന്യമാകും. എന്നാല്‍ IIT എപ്പോഴും സജീവമാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും അധ്യയന സമയം കഴിഞ്ഞും ലാബില്‍ കാണും. ഇപ്പോള്‍ ഞാനിരിക്കുന്ന ഖരഗ്‌പൂരിലെ VLSI ലാബ് പൂട്ടാറെയില്ല. ഏത്‌ പാതി രാത്രിക്കും അതില്‍ ആളുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യം ആണ് മറ്റൊരു സവിശേഷത. ഇവിടെ നിങ്ങള്‍ സര്‍വത്ര സ്വതന്ത്രരാണ്. നിങ്ങളെ ഭരിക്കാന്‍ ആരും വരില്ല. നിയമങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ നിയമത്തിനു വേണ്ടിയല്ല.

IIT വിദ്യാര്‍ഥികളുടെ സാമൂഹിക അവബോധമാണ് മറ്റൊരു പ്രശ്നം. സാധാരണ ആള്‍ക്കാരുടെ ധാരണ ഇവര്‍ മുഴുവന്‍ പുസ്തക പുഴുക്കളും പുറം ലോകത്തെ കുറിച്ച് അറിവില്ലാത്തവരും ആണെന്നാണ്. ആ ധാരണ ശരിയല്ല. എല്ലാ വിധത്തിലുള്ള ആള്‍ക്കാരും ഇതിനകത്തുണ്ട്. നല്ല സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരും ഇതൊന്നുമില്ലാത്തവരും ഇതൊന്നും വേണ്ടെന്നു വാദിക്കുന്നവരും എല്ലാം.

ലോകത്തിലെ ഏറ്റവും നല്ല അമ്പതു കോളേജുകളില്‍ എത്താനൊന്നും IIT കള്‍ക്ക്‌ കഴിഞ്ഞില്ലെന്കിലും സാങ്കേതികമായി വളരെ ഉയര്‍ന്ന നിലവാരമുള്ള എഞ്ചിനീയര്‍മാരെ സ്ര്ഷ്ടിക്കാന്‍ IIT കള്‍ക്ക്‌ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. വിദേശത്തുള്ളതും സ്വദേശത്തുള്ളതുമായ ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും ഗവേഷണങ്ങളുടെയും തലപ്പത്തുള്ളവര്‍ ഇവരാണ്. പക്ഷെ ഇത് ഇന്ത്യക്ക്‌ എത്രത്തോളം ഗുണകരമായി എന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കാത്തവരും ഉണ്ട്. എന്തിനു ഇത്ര ദേശീയ വാദിയാവുന്നു? ലോകത്തിനു ഗുണമുണ്ടോ എന്ന് നോക്കിയാല്‍ പോരെ എന്നതാണ് അവരുടെ പക്ഷം.
IIT ബിരുദ ധാരികളില്‍ 1/3 ആണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ബാക്കി 2/3ഉം വിദേശത്തേക്ക്‌ പോവുകയാണ് (മിക്കവാറും US ) എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വിദേശത്തു പോവുന്നവരെ കൊണ്ട് രാജ്യത്തിനു യാതൊരു ഗുണവുമില്ലെന്നു കരുതരുത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ ഇവരടക്കമുള്ള പ്രവാസികള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ പരിമിതമാണോ അവരുടെ ഉത്തരവാദിത്തം? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഇന്ത്യയില്‍ അവര്‍ക്ക്‌ ഏതാത്തോളം അവസരങ്ങള്‍ ഉണ്ട് എന്നതും ഒരു വലിയ പ്രശ്നമാണ്.

കമ്പനികളില്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമല്ല വിദേശത്തു പോകുന്നത്. ധാരാളം പേര്‍ ഉന്നത വിദേശ യൂണിവേഴ്സിറ്റികളില്‍ ടീച്ചിംഗും റിസര്‍ച്ചും നടത്തുന്നു. എന്ന് മാത്രമല്ല, പല പ്രശസ്ത യൂനിവേര്‍സിറ്റികളിലെയും വന്‍തോക്കുകള്‍ ആണിവര്‍ . ലോകപ്രസിദ്ധമായ പല റിസര്‍ച്ച് ഗ്രൂപിന്റെയും പ്രധാന ഘടകം ഇവരാണ്. പക്ഷെ, ഇതിന്റെയൊന്നും ക്രെഡിറ്റ് ഇന്ത്യക്ക്‌ കിട്ടുന്നില്ല. ഗവേഷണങ്ങളിലും മറ്റു കണ്ടുപിടുത്തങ്ങളിലും അമേരിക്ക മുന്നില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ , ഇന്ത്യ വളര്‍ത്തിയ ഇന്ത്യയുടെ മക്കളാണ് അതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് എന്നാ അറിവ്‌ ഒരേ സമയം അഭിമാനകരവും അതേസമയം നിരാശജനകവുമാണ്.

IIT അതിന്റെ ദൌത്യം നിറവേറ്റിയോ ഇല്ലേ എന്ന് വിധി പറയാന്‍ ഞാന്‍ ആളല്ല. അത് ഈ കുറിപ്പിന്റെ ലക്ഷ്യവുമല്ല. മനസ്സില്‍ തോന്നിയ ചിലത് കുറിച്ചു എന്നുമാത്രം. നെഹ്‌റുവിന്റെ മുമ്പ്‌ ഉദ്ധരിച്ച പ്രസംഗത്തിന്റെ മറ്റൊരു ഭാഗം കൂടി ശ്രദ്ധയില്‍ പെടുത്തികൊണ്ട് ഇത് അവസാനിപ്പിക്കാം. "your director i think, or someone said something about employment of the graduates who go out of the institute. If we take all the trouble to put up this expensive institute, train up people here and then do not utilizes the services of those people, then there is something very wrong about the government apparatus, or whoever supposed to deal with this matter, or the planning commission or whatever it is...."

പിന്‍മൊഴി--

താറാവ് അടയിരിക്കുമോ എന്നെനിക്കറിയില്ല. എന്റെ വീട്ടില്‍ താറാവിന്റെ മുട്ട കോഴിക്ക്‌ അടയിരിക്കാന്‍ വച്ച്കൊടുത്തത്‌ ഓര്‍ക്കുന്നു. മുട്ട വിരിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷം തള്ളക്കോഴി കുഞ്ഞുങ്ങളുമായി പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ മഴ പെയ്തു വെള്ളം നിറഞ്ഞ, വിശാലമായ ഒരു കുളം. താറാവിന്റെ കുഞ്ഞുങ്ങള്‍ ഉടനെ ഇറങ്ങി നീന്തി... അക്കരെക്ക്..
താന്‍ അടയിരുന്ന് വിരിയിചെടുത്ത കുഞ്ഞുങ്ങള്‍ നീന്തി അകലുന്നത് കണ്ടു നിസ്സഹായതയോടെ തള്ളക്കോഴി ഇക്കരെ..


16 comments:

  1. ഹഫീസ്,
    ഈ ബ്ലോഗ്‌ ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. നല്ല ഡിസൈന്‍, വളരെ നല്ല എഴുത്ത്, ഉയര്‍ന്ന ചിന്താഗതി, ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    IIT കള്‍ അവയുടെ ലക്‌ഷ്യം നിറവേറ്റിയോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാണു എന്‍റെ ഉത്തരം. കാരണം, രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ കാര്യമായ എന്തെങ്കിലും സംഭാവനകള്‍ അര്‍പ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഈ രംഗത്ത് എന്തെങ്കിലും ഗവേഷണങ്ങള്‍ നടക്കുന്നതായോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍, നാം നേരിടുന്ന ഒരു വലിയ പ്രതിസന്ധി ആണ് ഊര്‍ജലഭ്യത. സൗരോര്‍ജ്ജം കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ഒരു സാങ്കേതികത വികസിപ്പിച്ചെടുക്കാന്‍ എന്തെങ്കിലും ഗവേഷണങ്ങള്‍ അവിടെ നടക്കുന്നുണ്ടോ? അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിലൂടെ നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ?ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടക്കാത്തിടത്തോളം കാലം നെഹ്‌റു ലക്ഷ്യമിട്ട നേട്ടം IIT യിലൂടെ കിട്ടുന്നുണ്ട്‌ എന്ന് എനിക്ക് കരുതാനാവില്ല.

    ഇത് എന്‍റെ ഒരു അഭിപ്രായം മാത്രമാണ്. അകത്തെ വാര്‍ത്തകള്‍ അറിയാത്തത് കൊണ്ടും, ഈ രംഗത്ത് എനിക്കുള്ള വിവരങ്ങളുടെ സ്രോതസ്സ് മാധ്യമങ്ങള്‍ മാത്രമാണെന്നതിനാലും ഈ അഭിപ്രായം ഒരു പരമാബദ്ധം ആവാനുള്ള സാധ്യതകള്‍ വളരെ അധികമാണ്,

    ReplyDelete
  2. @മുനീര്‍
    നമ്മുടെ വിദ്യാഭ്യാസരീതിയില്‍ തന്നെ ചില പിശകുകള്‍ ഉണ്ട്. കോഴിക്കോട്ടുകാരനായ എന്റെ ഒരു സുഹ്രത്ത് പറയാറുള്ള ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്. ഒരു ചെറിയ മഴ പെയ്യുംബോഴെക്ക് കോഴിക്കോട് നഗരത്തില്‍ വെള്ളം നിറഞ്ഞു ഗതാഗതം താറുമാറവും.
    കോഴിക്കോട്ട് ചുറ്റുവട്ടത്ത് ധാരാളം എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട്. അതിലൊക്കെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് ഉണ്ട്. അവയൊന്നും തന്നെ ഈ പ്രശ്നപരിഹാരം ഒരു പ്രൊജക്റ്റ്‌ ആയോ മിനി പ്രോജക്ട് ആയോ ഏറ്റെടുക്കുന്നില്ല. ഇതു ശാസ്ത്രീയമായി പഠിച്ച് വെള്ളം തിരിച്ചു വിടാവുന്നതെ ഉള്ളൂ.
    പറഞ്ഞുവരുന്നത് നമ്മുടെ നാടിന്റെ ആവശ്യങ്ങളോട് ഒട്ടി നില്‍ക്കുന്ന ഒരു ഗവേഷണ സംസ്കാരം നമുക്കില്ല. അതില്ലാത്തിടത്തോളം കാലം ഗവേഷണ സ്ഥാപനങ്ങള്‍ നാടിന്റെ വികസനത്തിന് സഹായകരമാവില്ല.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സന്തോഷം ... iit യെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു
    ഇപ്പോള്‍ പലതും മനസ്സിലായ പോലെ....
    ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു......
    അല്ലെങ്കിലും അറിവ് ..അത് ഗുണപ്പെട്ടാലല്ലേ കാര്യമുള്ളൂ?
    അല്ലെ?

    ReplyDelete
  5. ഹലോ ഹഫീസ് നല്ല ലേഖനം, ഐ ഐ ടി കളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
    ഐ ഐടിയെ പറ്റി കൂടുതല്‍ സമയമാവുമ്പോള്‍ മനസ്സിലായിക്കോളും :)

    ഞാനോടി ....

    ReplyDelete
  6. തീര്‍ച്ചയായും വളരെ നല്ല ഒരു ലേഖനം

    ReplyDelete
  7. Hafi, really i wondered.... Ithra valiya thoughts.!!! Aa thaaravinte upama kalakki ketto.. Adhikam onnum ezhuthunnilla. Ithinu comment idan mathram knowledge enikilla. I know nothing more about iit or nit. Joke paranju nadakkunna oralil ninnum ithra onnum pratheekshichilla tto..

    ReplyDelete
  8. ഹഫീസ്, താങ്കളുടെ ഈ പോസ്റ്റ്‌ ഞാനിപ്പോഴാണ് കാണുന്നത് . കാരം ഞാന്‍ ബ്ലോഗില്‍ എത്തിയത് മിക്കവാറും ഇത് പോസ്റ്റ്‌ ചെയ്തു കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണു .
    കുറിച്ച് വളരെ ഏറെ അറിവ് പകര്‍ന്ന ഒരു വിവരണം. അവസാനം എഴുതിയ താറാവിന്‍ കുഞ്ഞുങ്ങുടെ കഥ വലയെരെ അര്‍ത്ഥവത്തായി .
    ആശംസകള്‍

    ReplyDelete
  9. ഹഫീസ്‌ , IIT യെ കുറിച്ചുള്ള ലേഖനം നന്നായിട്ടുണ്ട് . കുറെ കാര്യങ്ങള്‍ മനസ്സിലാക്കാനായി.അവസാനത്തെ ആ കഥ കൂടിയായപ്പോള്‍ തകര്‍പ്പനായി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഹഫീസ് ... IIT കൊണ്ട് നമ്മുടെ രാജ്യം ഉദ്ദേശിച്ച ഉപകാരം ലഭ്യമായോ എന്നിടത് തന്നെ ആണ് നമ്മുടെ പരാജയം ; പരാജയം എന്ന് പറയുക വയ്യ എങ്കിലും വികസന സാഹചര്യങ്ങള്‍ സാമ്പത്തിക ശേഷിയുമായി ബന്ധപ്പെട്ടതിനാല്‍ നമ്മുടെ രാജ്യം ഇത്തരം പ്രഫഷണലുകളെ പിടിച്ചു നിര്‍ത്താന്‍ എന്ത് ചെയ്തു എന്നും ശ്രദ്ധിക്കുക ...

    ദേശീയത ഒരു വികാരം തന്നെ ; ഗവേഷണവും കണ്ടെത്തലുകളും മനുഷ്യ നന്മയ്ക്ക് വേണ്ടിയാണെങ്കിലും . ധാര്‍മ്മികത പഠിപ്പിക്കാന്‍ നമുക്ക് കഴിയില്ലല്ലോ ...


    നമ്മുടെ നാട് ; അതിന്റെ പുരോഗതി പ്രതിഫലെച്ച്ഹയില്ലാതെ ഇക്കാലത്ത് ഭരണ കര്‍ത്താക്കള്‍ പോലും ചെയ്യുന്നില്ല (ലേബല്‍ # മുനീരിനുള്ള മറുപടി, കമന്റ്‌ )

    ReplyDelete
  11. വളരെ വിജ്ഞാനപ്രദവും ചിന്തോദ്ദീപകവും ആയ ലേഖനം. ഞാന്‍ പി ജി ചെയ്ത തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നെ ക്കുറിച്ചും സമാനമായ കാര്യങ്ങള്‍ ആണ് പറയാന്‍ ഉള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള സൌകര്യങ്ങളും പഠനവും കഴിഞ്ഞു കേരളത്തിന്‌, എന്തിന് ഇന്ത്യക്ക് പോലും പ്രയോജനം ഇല്ലാതെ അടുത്ത വിമാനത്തിലേക്ക് നീന്തി കയറുന്ന താറാവിന്‍ കുഞ്ഞുങ്ങളെ നോക്കി നെടുവീര്‍പ്പിടുന്നു ഈ മികവിന്റെ കേന്ദ്രം.

    ReplyDelete
  12. നല്ല ലേഖനം ഹഫീസ്‌

    ReplyDelete
  13. ഞാന്‍ പഠനം കൊണ്ട് ഒരു ഓടോമോബിലെ മെക്കാനിക് ആണ് ..ചിന്തകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന താങ്കളെ പോലെയുള്ളവരാണ്‌ ഈ നാടിനു ആവശ്യം ...ജാതി രാഷ്ട്രീയ ചിന്തകള്‍ക് അതീതമായി ദേശത്തെ പറ്റി ചിന്തിക്കുന്ന ഒരു തലമുറ ..അമേരിക്ക ഇന്ന് പടം മാത്രമാണ് ഇതു സമയവും വലിച്ചു കീരപെട്ടെക്കാവുന്ന ഒരു പടം ....നമുക്കാവശ്യം നീതിബോധമുള്ള രാഷ്ട്രീയകാരെയാണ് ......പണത്തിനു മീതെ പരുന്തു പറക്കില്ല എന്ന് വിശ്വസിക്കുന്നവരെയല്ല ....എല്ലാ ഭാവുകങ്ങളും നേരുന്നു ......

    ReplyDelete
  14. അപ്പോ cet സീനിയര്‍ ആണല്ലെ? 8)

    ReplyDelete
  15. iit കളുടെ ചരിത്രത്തെ പറ്റി പറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ പുരോഗതി സമ്പത്തിനേക്കാള്‍ ഏറെ സാങ്കേതികതയെ ആശ്രയിച്ചിട്ടാണെന്ന് കണ്ട ശ്രീ. ardeshir dalal എന്ന മനുഷ്യന്‍റെ ദീര്‍ഘവീക്ഷണത്തെ ഒഴിവാക്കാന്‍ പാടില്ലായിരുന്നു.അതിന്‍റെ ഒരു പ്രതിഫലനം എന്നോണം Council of Scientific and Industrial Research എന്നൊരു സ്ഥാപനത്തിന് അദ്ദേഹം തുടക്കമിടുകയും ചെയ്തിരുന്നു അതോടൊപ്പം തന്നെ അദ്ദേഹം പല അമേരിക്കന്‍ സര്‍വകലാശാലകളുമായി സഹകരണ ബന്ധം സ്ഥാപിക്കുകയു൦ ചെയ്തിരുന്നു. എന്നാല്‍ സ്വതന്ത്രിയ ശേഷം ഒരു ദീര്‍ഘകാല സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്നതല്ല ഇതെന്ന്‍ മനസിലാക്കിയ അദ്ദേഹമാണ് പ്രശസ്തമായ Massachusetts Institute of Technology(Cambridge, Massachusetts, USA)യുടെ മാതൃകയില്‍ ഐ‌ഐ‌ടി കള്‍ വിഭാവനം ചെയ്തത്. പിന്നീട് സ്വതന്ത്രിയത്തിന് ശേഷം അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ശ്രീ BC റോയ് യുടെ മേല്‍ ardeshir dalal ലിന്‍റെ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിനായി ഡോ. ഹുമയൂണ്‍ കബീര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതും പ്രധാന്യം അര്‍ഹിക്കുന്ന ഒരു പോയിന്‍റ് ആണ്

    പിന്നെ ഐ‌ഐ‌ടി കള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ഇല്ലയോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല.എങ്കിലും ഒരു രാജ്യത്തെ സര്‍ക്കാര്‍ ഒരാളുടെ വിദ്യഭ്യാസത്തിനായി വളരെയധികം പണം ചിലവാക്കുമ്പോള്‍ തങ്ങളുടെ സേവനം രാജ്യ നന്മയ്ക്ക് കൂടി ലഭ്യമാക്കുന്നതില്‍ അവര്‍ ശ്രദദ്ധാലുക്കളകേണ്ടിയിരുന്നു. എന്നാല്‍ അത്തരം ഒരു സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഉണ്ടാവനം എന്ന ആദര്‍ശത്തിന്‍റെ പേരില്‍ സിവില്‍ സര്‍വീസ് തിരഞ്ഞെടുത്ത ശ്രീ രാജൂ നാരായണ സ്വാമിയെ സത്യ സന്ദതയുടെയും ആദര്‍ശങ്ങളുടെയും പേരില്‍ ക്രൂശിച്ചതും നമ്മള്‍ കണ്ടതാണ്. അതിനാല്‍ അവരെയും കൂട്ടം പറയാന്‍ സാധിക്കുന്നില്ല.
    ആ വിഷയത്തില്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ ഹഫീസ് ചേട്ടനുണ്ടായ കണ്‍ഫ്യൂഷന്‍ ഞാനും പങ്കിടുന്നു.
    എങ്കിലും കുഴപ്പം നമ്മുടേത് തന്നെയെന്ന് ഞാന്‍ കരുതുന്നു. നിലവാരമുള്ള പ്രൊഫെഷനല്‍സിനെ സൃഷ്ടിക്കുമ്പോളും അവര്‍ക്ക് സമാധാനമായി സംതൃപ്തമായി ജോലി ചെയ്യാന്‍ സാധിക്കത്തക്ക അവസരങ്ങളോ അന്തരീക്ഷമോ സൃഷ്ടിക്കാന്‍ നമുക്കാവുന്നില്ലല്ലോ?
    പിന്നെ അവസാനം പറഞ്ഞ താരവിന്റെ കഥ എനിക്കങ്ങു പിടിച്ച്..:)

    ReplyDelete
  16. തങ്ങളുടെ ആശയം നന്നായി അവതരിപ്പിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു !

    ReplyDelete

Related Posts Plugin for WordPress, Blogger...